clear
clear
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
മുല്ലപ്പള്ളിയുടെ പ്രസ്താവന പരിശോധിക്കും: ഹസന്‍

Mullapally Ramachandran
കോഴിക്കോട്: കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെപിസിസി വക്താവ് എംഎം ഹസ്സന്‍.

മുല്ലപ്പളി നടത്തിയ പ്രസ്താവന അനൗചിത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് അച്ചടക്കലംഘനമാണോയെന്നകാര്യം കെപിസിസി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

അവിടെ ഞാന്‍ എന്റെ അഭിപ്രായം പറയും. മുരളിയെ കോണ്‍ഗ്രസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് തന്നെയാണ് കെപിസിസിയുടെ ഇപ്പോഴത്തെയും നിലപാട്. അതിനെതിരെ ആരും പരസ്യ പ്രസ്താവന നടത്തുന്നത് ശരിയല്ല- ഹസന്‍ പറഞ്ഞു.

സോണിയാ ഗാന്ധിയെയും മൊഹ്‌സിന കിദ്വായിയെയും ആര്‍ക്കും ചെന്ന് കാണാവന്നനതാണ്. മൊഹ്‌സിനയെ അങ്ങോട്ട് വിളിച്ച് മുരളീധരന്‍ കാണാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയായിരുന്നു- ഹസന്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ മുരളീധരന്റെ കോണ്‍ഗ്രസിലേയ്ക്കുള്ള മടക്കത്തെക്കുറിച്ച് പറയാന്‍ തനിക്ക് കഴിയില്ലെന്ന് കേന്ദ്രമന്ത്രി എം വീരപ്പമൊയ്‌ലി ദില്ലിയില്‍ പറഞ്ഞു.

തനിക്ക് കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതലയില്ലെന്ന് പറഞ്ഞ അദ്ദേഹം കെ കരുണാകരന്‍ തന്റെ ഉറ്റസുഹൃത്താണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam