clear
clear
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
യുഡിഎഫ് ചടങ്ങ് രാമകൃഷ്ണന്‍ ബഹിഷ്കരിച്ചു

P Ramakrishnan
കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ വിവാദപ്രസ്താവന നടത്തിയ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ എപി അബ്ദുള്ളക്കുട്ടിയ്ക്കായി ഒരുക്കിയ സ്വീകരണച്ചടങ്ങിനെത്തിയില്ല.

യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് അബ്ദുല്ലക്കുട്ടിക്കായി സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്. യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിനു ശേഷം കണ്ണൂരില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ആദ്യ പൊതുസമ്മേളനം കൂടിയായിരുന്നു ഇത്.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.പി. വീരേന്ദ്രകുമാര്‍, എം.കെ. മുനീര്‍ തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നാണ് ഒരു ചാനിലിനോട് പി. രാമകൃഷ്ണന്‍ വെളിപ്പെടുത്തിയത്. പരിപാടിയുടെ സ്വീകരണ നോട്ടീസില്‍ തന്റെ പേര്‌ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുള്ളക്കുട്ടി കെ സുധാകരന്റെ മാത്രം സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് ഭൂരിപക്ഷ അഭിപ്രായം മാനിച്ചല്ലെന്നുമായിരുന്നു രാമകൃഷ്ണന്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.

17നു ചേരുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗം സ്ഥാനാര്‍ഥിത്വവും വിവാദപ്രസ്താവനകളും സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നാണ് സൂചന.

ശനിയാഴ്ച രാവിലെ ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നെഹ്‌റു അനുസ്‌മരണ പരിപാടിയില്‍ പങ്കെടുത്ത രാമകൃഷ്‌ണന്‍ വൈകിട്ടു നടന്ന അനുമോദന പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്‌ അബ്‌ദുള്ളക്കുട്ടിയുടെ സ്‌ഥാനാര്‍ഥിത്വത്തോടുളള പ്രതിഷേധത്തിന്റെ ഭാഗമായാണെന്നാണു സൂചന.

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam