clear
x
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

റാണ വന്നത് ബിസിനസ് കാര്യത്തിനല്ല: ഡിജിപി

ശനി, നവംബര്‍ 21, 2009, 11:06[IST]
Jacob Punnoos
Vote this article
Up  
Down  


തിരുവനന്തപുരം: ലഷ്കര്‍ ഏജന്റ് തഹാവൂര്‍ ഹുസൈന്‍ റാണയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ലക്ഷ്യം ബിസിനസ് ആവശ്യം മാത്രമായിരുന്നില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു.

റാണയുടെ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഡേവിഡ് ഹെഡ്‌ലി കൊച്ചിയിലെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള ഏത് അന്വേഷണവുമായും പോലീസ് സഹകരിക്കും- ഡിജിപി പറഞ്ഞു

റാണയുടെ കൊച്ചി സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത് കൊച്ചി പൊലീസ് തന്നെയാണ്. മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് അതില്‍ പങ്കില്ല.

കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി നവാസുമായി ബന്ധമുള്ള ഷമീര്‍ തന്നെയാണോ റാണയെ കൊച്ചിയില്‍ നേരില്‍ കണ്ടതായി സംശയിക്കുന്ന ഹവാല ഇടപാടുകാരന്‍ ഷമീര്‍ എന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ് അദ്ദേഹം അറിയിച്ചു.

ഇതിനിടെ ഡേവിഡ് ഹെഡ്ലിയ്ക്കും തഹാവൂര്‍ റാണയ്ക്കും ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായി അറിയാന്‍ എഫ്ബിഐയുമായി ഇന്ത്യന്‍ ഏജന്‍സികള്‍ നിരന്തരം ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ദില്ലിയില്‍ അറിയിച്ചു.

ഇവര്‍ക്കെതിരെ അമേരിക്കയില്‍ നിയമ നടപടികള്‍ തുടരുന്നതിനാല്‍ ഇവരെ ഇന്ത്യക്ക് കൈമാറണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടാനാവില്ലെന്നും അവര്‍ പറഞ്ഞു.

ഭീകരവാദ സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും നിരുപമ പറഞ്ഞു.



User Comments
[ പ്രതികരണം എഴുതൂ ]
By: ജിഹാദ്
On: 23 Nov 2009 10:45 am
നായിന്റെ മോന്‍ കൊച്ചിയില്‍ എത്തിയത് ലവ് ജിഹാദികളെ പരിശീലിപ്പിക്കാന്‍ ആണ്

By: DGP
On: 21 Nov 2009 1:07 pm
ഒന്നും ശരിയായില്ലെങ്കില്‍ IG വിന്‍സെന്റ് പോളിനെ എല്പികും

[ Post Comments ]
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ