clear
x
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി കവിഞ്ഞു

തിങ്കള്‍, നവംബര്‍ 23, 2009, 9:27[IST]
Mullaperiyar
Vote this article
Up  
Down  


കുമളി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടി കവിഞ്ഞു. ഇതോടെ പെരിയാര്‍ തീരവാസികള്‍ക്ക്‌ ഇടുക്കി ജില്ലാകളക്ടര്‍ മൂന്നാം ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

ഞായറാഴ്‌ച വൈകീട്ടോടെയാണ്‌ ജലനിരപ്പ്‌ 136 അടിയായി ഉയര്‍ന്നത്‌. അണക്കെട്ടിന്റെ 1,17,18 ബ്ലോക്കുകളില്‍ ചോര്‍ച്ച കൂടിയതായി ജലവകുപ്പ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 6068 മില്യന്‍ ഘനയടി വെള്ളം ഞായറാഴ്‌ച വൈകുന്നേരംവരെ സംഭരിച്ചിട്ടുണ്ട്‌.

അണക്കെട്ടിന്റെ സ്‌പില്‍വേയിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയതോടെ പെരിയാര്‍ തീരത്ത്‌ താമസിക്കുന്നവര്‍ ആശങ്കയിലാണ്‌. മഴ തുടരുകയാണെങ്കില് വരുംദിവസങ്ങളില്‍ പെരിയാറിലെ ജലനിരപ്പ്‌ വീണ്ടും ഉയരും.

വണ്ടിപ്പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍, ചപ്പാത്ത്‌ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍റൂമുകള്‍ തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന്‌ ജില്ലാഭരണകൂടം അറിയിച്ചു.

2007 ഒക്ടോബര്‍ 30നുശേഷം ആദ്യമായാണ് അണക്കെട്ടിന്റെ അനുവദനീയ സംഭരണശേഷി പിന്നിടുന്നത്. ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍

ജോര്‍ജ് ഡാനിയേല്‍ അണക്കെട്ടില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ജലനിരപ്പ്‌ 135.6 അടിയിലെത്തിയപ്പോള്‍ത്തന്നെ സ്‌പില്‍വേയിലൂടെ അധികജലം പെരിയാറിലേക്ക്‌ ഒഴുകിത്തുടങ്ങിയിരുന്നു. സ്‌പില്‍വേയ്‌ക്ക്‌ മുമ്പിലെ തടസ്സങ്ങള്‍ മൂലം, ഒന്നുമുതല്‍ എട്ട്‌വരെയുള്ള ഷട്ടറുകളിലൂടെ മാത്രമേ വെള്ളം ഒഴുകുന്നുള്ളൂ. ഇതില്‍ത്തന്നെ 1,2,3 ഷട്ടറുകളിലാണ്‌ ശക്തമായ നീരൊഴുക്ക്‌. സ്‌പില്‍വേയ്‌ക്ക്‌ മുമ്പിലെ കുറ്റിച്ചെടികളാണ്‌ വെള്ളം ഒഴുകുന്നതിന്‌ തടസ്സമുണ്ടാക്കുന്നത്‌.

ജലനിരപ്പുയര്‍ന്നതോടെ ബേബി ഡാമിന്റെ അടിയിലൂടെയുള്ള ചോര്‍ച്ചയും ശക്തമായി. കല്‍ക്കെട്ടുകള്‍ക്കിടയിലൂടെ വെള്ളം ഇറങ്ങുന്നുണ്ട്‌. പ്രധാന അണക്കെട്ടിനും ബേബി ഡാമിനുമിടയിലെ എര്‍ത്ത്‌ ഡാമിലേക്കും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്‌. ഞായറാഴ്‌ചയും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍, കനത്തമഴ തുടരുകയാണ്‌.

ജലനിരപ്പു കുറയ്ക്കുന്നതിനു ലക്ഷ്യമിട്ടു മുല്ലപ്പെരിയാറില്‍നിന്നു തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഞായറാഴ്ച വീണ്ടും വര്‍ധിപ്പിച്ചു. സെക്കന്‍ഡില്‍ 1842 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്നാട് മുല്ലപ്പെരിയാറില്‍നിന്നു കൊണ്ടുപോകുന്നത്.



User Comments
[ പ്രതികരണം എഴുതൂ ]
By: പിണം നാറി
On: 23 Nov 2009 2:37 pm
ഇത്രയും വെള്ളം പൊങ്ങിയത്തിനു പിന്നില്‍ അമേരിക്ക ആണ്. മാത്രമല്ല ഇതില്‍ Obama ഇടപെട്ടിട്ടുണ്ട് ഇതിനെതിരെ സിറ്റിംഗ് ജഡ്ജിയെ വച്ച് ഉടന്‍ അന്വേഷണം നടത്തണം.

By: ഉമ്മന്‍ ചാണ്ടി
On: 23 Nov 2009 2:32 pm
ഇത്രയും വെള്ളം പൊങ്ങിയത്തിനു പിന്നില്‍ ഇടതുപക്ഷ സര്‍ക്കാരിണ്ടേ കഴിവില്ലായ്മ കൊണ്ടാണ് മാത്രമല്ല ഇതില്‍ പിണറായി വിജയന്‍ ഇടപെട്ടിട്ടുണ്ട് ഇതിനെതിരെ സിറ്റിംഗ് ജഡ്ജിയെ വച്ച് ഉടന്‍ അന്വേഷണം നടത്തണം

[ Post Comments ]
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ