clear
x
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

തിങ്കള്‍, നവംബര്‍ 23, 2009, 12:52[IST]
Private bus operators to strike
Vote this article
Up  
Down  


തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ദ്ധന, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനമൊട്ടുക്കും ചൊവ്വാഴ്ച സ്വകാര്യ ബസുകള്‍ പണിമുടക്കും. സ്വകാര്യ ബസുടമകളുടെ സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

ബസ് ചാര്‍ജ് കിലോമീറ്റിന് അഞ്ചു പൈസയും മിനിമം ചാര്‍ജ് അഞ്ച് രൂപയും ആയി വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യാത്രനിരക്കിളവിലും മാറ്റം വരുത്തണം. ഡീസല്‍ വില വര്‍ദ്ധിച്ചതും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ടായതും മേഖലയെ നഷ്ടത്തിലാക്കിയെന്ന്് ബസുടമകള്‍ പറയുന്നു.

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കാലാകാലങ്ങളില്‍ ഉറപ്പ് നല്‍കാറുണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് അവരുടെ പരാതി. സ്വകാര്യ ബസുകളുടെ റൂട്ടിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളുടെ കടന്നുകയറ്റം. സ്പീഡ് ഗവര്‍ണര്‍ സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിലെ അപാകതകള്‍ പരിഹരിയ്ക്കുക. എന്നീ ആവശ്യങ്ങളും ബസുടമകള്‍ ഉന്നയിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിയ്ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



User Comments
[ പ്രതികരണം എഴുതൂ ]
By: KSRTC
On: 23 Nov 2009 4:52 pm
മിനിമം 6 എങ്കിലും ആക്കണം, എങ്കിലേ ഒന്ന് നടു നിവര്ത്താനാവൂ

By: YATHRAKKARAN
On: 23 Nov 2009 3:43 pm
സര്കരും MUTHALAALI മാരും ഒത്തു കളിക്കുന്നതാണ്. ഇത്രയധികAM YENTHINANU അടിച്ചു POLIKKADA YELLAM

[ Post Comments ]
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ