ടെഹ്‌റാന്‍: ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അദൃശ്യ' വിമാനം വിജയകരമായി പരീക്ഷിച്ചു. റഡാറുകളുടെയും ഉപഗ്രഹങ്ങളുടെയും തിരച്ചിലുകളില്‍ നിന്നും മറഞ്ഞിരിക്കാന്‍ കഴിവുള്ള വിമാനത്തിന്റെ പരീക്ഷണം വിജയകരമായതോടെ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനും ഇടം നേടി.
വിമാനത്തിന്റെ പുറംഭാഗം നിര്‍മ്മിയ്ക്കാനുപയോഗിക്കുന്ന പ്രത്യേക തരം പദാര്‍ത്ഥങ്ങളാണ് റഡാറുകളുടെ ചാരക്കണ്ണുകള്‍ വെ്ട്ടിയ്ക്കാന്‍ സഹായിക്കുന്നത്.
'വമ്പന്‍ മീന്‍' എന്ന് പ്രാദേശികഭാഷയില്‍ അര്‍ത്ഥമുളള സോഫ്രഷ് മാഹി എന്നാണ് ഈ വിമാനത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ചാരഉപഗ്രഹങ്ങളെയും റഡാറുകളെയും കബളിപ്പിക്കുന്ന ആളില്ലാ വിമാനവും ഇറാന്‍ നിര്‍മ്മിച്ചിരുന്നു. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബോംബര്‍ വിമാനങ്ങളുണ്ടാക്കാനും ഇറാന്‍ സൈന്യം തീരുമാനിച്ചിട്ടുണ്ട്.
കൂടുതല്‍:
ബന്ധപ്പെട്ട വാര്‍ത്തകള്‍