സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞുകൊച്ചി: സ്വര്‍ണവില വീണ്ടും ഇടിയുന്നു. ബുധനാഴ്ച പവന് 160 രൂപയുടെ ഇടിവാണ് നേരിട്ടത്. ഇതോടെ സ്വര്‍ണവില പവന് 13,040 ആയി കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 1630 രൂപയാണ് ബുധനാഴ്ചത്തെ വില. തുടര്‍ച്ചയായി വിലയിടിഞ്ഞതിന് ശേഷം ചൊവ്വാഴ്ച പവന് 40 രൂപ കൂടിയിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും രൂപയ്‌ക്കെതിരേ ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്...
കടം വീട്ടാന്‍ ദുബയ് വേള്‍ഡ് ആസ്തി വിറ്റേയ്ക്കുംദുബയ്: കടബാധ്യതയില്‍ നിന്നും കരകയറാനായി ദുബയ് വേള്‍ഡ് ആസ്തികള്‍ വിറ്റേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി വിപണിയില്‍ കനത്ത ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.മൊത്തമുള്ള കടമായ 5900കോടി ഡോളറില്‍ 2600കോടി ഡോളര്‍ ആസ്തിവിറ്റുകിട്ടുന്ന വരുമാനം കൊണ്ട് തിരിച്ചടയ്ക്കാനാണ് ദുബയ് വേള്‍ഡിന്റെ പദ്ധതിയെന്നാണ് സൂചന. ദുബയ് സര്‍ക്കാറിന്റെ സാമ്പത്തിക മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ അള്‍..
സ്വര്‍ണവില ഇടിവ് തുടരുന്നു; പവന് 13160 രൂപകൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണവില താഴോട്ട്. പവന് 120 രൂപ കുറഞ്ഞ് 13160ലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 1645 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഒരു ഗ്രാമിന് 15 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.വ്യാഴാഴ്ച 13800 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡിട്ടതിന് ശേഷമാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. വെള്ളി, ശനി ദിവസങ്ങളിലായി പവന് 520 രൂപയോളം കുറഞ്ഞിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില..
സ്വര്‍ണത്തിന് 360രൂപ കുറഞ്ഞുകൊച്ചി: ആഗോള വിപണിയില്‍ വെള്ളിയാഴ്ചയുണ്ടായ വിലയിടിവിനെത്തുടര്‍ന്ന് ആഭ്യന്തരവിപണിയിലും സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 360രൂപയാണ് കുറഞ്ഞിരിക്കുന്നത്, ഇപ്പോള്‍ ഗ്രാമിന് 1660രൂപയും പവന് 13280രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 120രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കുതിച്ചുയരുന്ന സ്വര്‍ണ വിലയില്‍ ഇത്രയും തുകയുടെ കുറവനുഭവപ്പെടുന്നത് ഇപ്പോഴാണ്. സ്വര്‍ണവില വര്‍ധിച്ച് 20000ത്തിന് അടുത്തെത്തുമെന്നാണ് വിപണിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരുന്നത്...
സ്വര്‍ണവിലയില്‍ നേരിയ കുറവ്കൊച്ചി: കുതിച്ചു കയറുന്ന സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് അഞ്ഞൂറ് രൂപയോളം വില വര്‍ദ്ധിച്ചതിന് ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. പവന് 13,640 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 1,705 രൂപയാണ് വെള്ളിയാഴ്ചത്തെ വില.സ്വര്‍ണവില ഉയര്‍ന്നത് കേരളത്തിലെ ആഭരണവില്‍പനയെ ബാധിച്ചിട്ടുണ്ട്. വൃശ്ചികമാസമായതിനാല്‍..
ഭക്ഷ്യപണപ്പെരുപ്പം വര്‍ധിക്കുന്നു; ഉള്ളിക്ക് തീവിലദില്ലി: ഭക്ഷ്യവസ്തുക്കള്‍ക്ക് വിപണിയല്‍ അനുഭവപ്പെടുന്ന ക്ഷാമത്തെത്തുടര്‍ന്ന് ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പത്തില്‍ വര്‍ധന. നവംബര്‍ മൂന്നാം വാരം 15.58 ശതമാനമായിരുന്ന ഭക്ഷ്യ പണപ്പെരുപ്പം തൊട്ടടുത്ത ആഴ്ച ഇത് 17.47 ശതമാനമായി ഉയര്‍ന്നു. മഴ ദുര്‍ബലമായതാണ് കാര്‍ഷികോല്‍പാദനം കുറയാന്‍ ഇടയാക്കിയത്. ഉള്ളിയുടെ വിലയാണ് നിലവില്‍ ഏറ്റവും രൂക്ഷം. ഇതിന് പുറമെ അരി, ഗോതമ്പ് എന്നിവയുടെയും വില കൂടിയിട്ടുണ്ട്. ആഴ്ചതോറും ഉള്ളിക്ക് 12ശതമാനം..
സ്വര്‍ണവില 13,800 രൂപയായികൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വില ഉയരുന്നു. പവന് 160 രൂപ കൂടി 13,800 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. 1725 രൂപയാണ് ഗ്രാമിന് വില.രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച സ്വര്‍ണവില കൂടിയിരുന്നു. ബുധനാഴ്ച മാത്രം രണ്ട് തവണയാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ആദ്യം 200 രൂപയും പിന്നാട് 80 രൂപയുമാണ് പവന് വില..
സ്വര്‍ണവില വീണ്ടും കുതിച്ചു; പവന് 13,560കൊച്ചി: നേരിയ ചാഞ്ചാട്ടത്തിന് ശേഷം സ്വര്‍ണവില വീണ്ടും കുതിയ്ക്കുന്നു. ബുധനാഴ്ച പവന് 200 രൂപ വര്‍ദ്ധിച്ച് 13,560 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 1695 രൂപ നിരക്കിലാണ് നിലവില്‍ കച്ചവടം നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി വില കുറഞ്ഞതിന് ശേഷമാണ് വില വീണ്ടും വര്‍ദ്ധിച്ചിരിയ്ക്കുന്നത്. ആദ്യ ദിനം 80 രൂപയും രണ്ടാം ദിവസം 120..
സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞുകൊച്ചി: ഏതാനും ദിവസങ്ങളായി കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ചെറിയ കുറവ്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞു. ഇപ്പോള്‍ പവന് 13360രൂപയാണ് വില. ശനിയാഴ്ചയും ഞായറാഴ്ചയുമായി പവന് 80 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് വില 1685രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ച(നവംബര്‍ 27)വരെ പടിപടിയായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ അയിരം രൂപയിലേറെയാണ് വര്‍ധിച്ചിരുന്നത്. രാജ്യാന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയില്‍..
ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച.മുംബൈ: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ച് പത്ത് മിനിറ്റിനകം 530 പോയിന്റിന്റെ ഇടിവാണുണ്ടായത്. ദുബായ് വേള്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികള്‍ വ്യാപകമായി നേരിട്ട തകര്‍ച്ചയാണ് ആഭ്യന്തര വിപണികളെയും ബാധിച്ചത്. 59 ബില്യന്‍ ഡോളറിന്റെ ബാധ്യത അടച്ചു തീര്‍ക്കാന്‍ ആറ് മാസത്തെ സമയം കൂടി..