കരിമ്പ് വില: സര്‍ക്കാര്‍ വഴങ്ങിദില്ലി: പാര്‍ലമെന്റിനകത്തും പുറത്തും രണ്ട് ദിവസം നടന്ന ശക്തമായ പ്രതിഷേധത്തിനൊടുവില്‍ കരിമ്പ് വില ഏകീകരിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കരിമ്പ് വില നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭയും ലോക്‌സഭയും തുടര്‍ച്ചയായി രണ്ട് ദിവസം സ്തംഭിപ്പിച്ചിരുന്നു. വ്യാഴാഴ്ച പാര്‍ലമെന്റിന് പുറത്ത് കര്‍ഷകര്‍ വന്‍ പ്രതിഷേധ സമ്മേളനവും
സിഎന്‍എന്‍ ഐബിഎന്‍ ഓഫീസുകള്‍ അക്രമിച്ചുമുംബൈ: സിഎന്‍എന്‍ ഐബിഎന്‍ ചാനലിന്റെ ഓഫിസുകള്‍ക്കു നേരെ വ്യാപക ആക്രമണം. മുംബൈയിലെയും പുനെയിലെയും ഓഫീസുകള്‍ ശിവസേനാ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിയ്ക്കുകയും ചെയ്തു. ശിവസേനയുടെ പേര് കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തു എന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പുനെയില്‍ എട്ടുപേരെയും മുംബൈയില്‍ ഏഴു പേരെയും അറസ്റ്റു ചെയ്തു.മുംബൈയിലെ ആക്രമണത്തില്‍ ഒരു വനിത റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള..
മോഷണക്കുറ്റമാരോപിച്ച് 12കാരിയെ തീയിട്ടുപട്ന: പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് അയല്‍ക്കാരന്‍ പന്ത്രണ്ടുകാരിയെ തീയിട്ടു. ഗുരുതരമായി പൊള്ളലേറ്റ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രീതി കുമാരിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ പട്‌ന മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രീതി 1400 രൂപ മോഷ്ടിച്ചുവെന്നാണ് അയല്‍ക്കാരന്റെ ആരോപണം. കര്‍ഷകത്തൊഴിലാളികളായ ദമ്പതിമാരുടെ മകളാണ് പെണ്‍കുട്ടി. പണം താന്‍ മോഷ്ടിച്ചിട്ടില്ലെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം..
കരിമ്പ് വില പ്രതിഷേധം ശക്തമാവുന്നുദില്ലി: കരിമ്പ് വില നിയന്ത്രിയ്ക്കാനുള്ള ഓര്‍ഡിനനന്‍സില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ സഭ ചേര്‍ന്ന ഉടന്‍ ബിജെപി എംപിമാരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സ്്പീക്കര്‍ മീരാ കുമാറിന് മു്ന്നിലെത്തി ബഹളം തുടങ്ങി. രാജ്യസഭയുടെ പ്രവര്‍ത്തനങ്ങളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്. ഓര്‍ഡിനന്‍സില്‍..
മാനഭംഗം: സ്ത്രീക്ക് 8ലക്ഷം നല്‍കണമെന്ന് കോടതിചെന്നൈ: പൊലീസ് ഇന്‍സ്‌പെക്ടര്‍ മാനഭംഗപ്പെടുത്തിയ സ്ത്രീക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വ്യാഴാഴ്ചയാണ് ജസ്റ്റിസ് കെ.കെ ശശിധരന്‍ ഈ വിധി പുറപ്പെടുവിച്ചത്. നേരത്തേ ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരു ലക്ഷം രൂപയ്ക്ക് പുറമേ 8ലക്ഷം കൂടി നല്‍കാനാണ് ഉത്തരവ്. ഒരു ലക്ഷം രൂപ നല്‍കി സര്‍ക്കാറിന് സ്വന്തം ഉത്തരവാദിത്വത്തില്‍..
മുരളി ആന്റണിയുമായി കൂടിക്കാഴ്ച നടത്തിദില്ലി: കോണ്‍ഗ്രസ് പുനപ്രവേശം സംബന്ധിച്ച് കെ മുരളീധരന്‍ എഐസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ എകെ ആന്റണിയുമായി ചര്‍ച്ച നടത്തി. ആന്റണിയുടെ ഔദ്യോഗിക വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടി പ്രശ്‌നങ്ങളില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ആന്റണി നിര്‍ദ്ദേശിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുരളി പറഞ്ഞു. മുരളീധരന്റെ മടങ്ങിവരവ് സംബന്ധിച്ച ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുരളി ഇക്കാര്യം..
ബദല്‍ തേടി സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് സമ്മേളനംദില്ലി: ലോകമൊട്ടുക്കുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും വര്‍ക്കേഴ്‌സ് പാര്‍ട്ടികളുടെയും ആഗോള സമ്മേളനം വെള്ളിയാഴ്ച ദില്ലിയില്‍ ആരംഭിയ്ക്കും. ഇന്റര്‍നാഷനല്‍ മീറ്റിങ് ഒഫ് ദ കമ്യൂണിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടീസ് (ഐഎംസിഡബ്ല്യുപി) എന്ന ഫോറത്തിന്റെ പതിനൊന്നാം അന്താരാഷ്ട്ര സമ്മേളനമാണിത്. 47 രാജ്യങ്ങളില്‍ നിന്നുള്ള 55 കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ സംബന്ധിയ്ക്കും. സിപിഎമ്മും സിപിഐയും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്...
റുക്സാനയ്ക്ക് സായുധസേനയില്‍ ചേരാന്‍ മോഹംഅഹമ്മദാബാദ്: ജമ്മു കശ്മീരില്‍ ഭീകരനെ വെടിവെച്ച് കൊന്ന് ജനശ്രദ്ധ നേടിയ റുക്‌സാന കൗസറിന് സായുധ സേനയില്‍ ചേരാന്‍ താത്പര്യം. സര്‍ക്കാറില്‍ നിന്ന് താനും സഹോദരനും മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നും സായുധസേനയില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ അനുവദിക്കണമെന്നും അഹമ്മദാബാദില്‍ നടന്ന ഒരു ചടങ്ങിലാണ് റുക്‌സാന പറഞ്ഞത്. സപ്തംബര്‍ 27നാണ് റുക്‌സാനയും സഹോദരനും ചേര്‍ന്ന് ജമ്മുവിലെ രജൗരി ജില്ലയിലെ..
ഹെഡ്ലി രാജ്യത്തുടനീളം ആക്രമണത്തിന് പദ്ധതിയിട്ടുദില്ലി: ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലി ഇന്ത്യയിലൊട്ടുക്കും സ്‌ഫോടനപരമ്പരകള്‍ ആസൂത്രണം ചെയ്‌തിരുന്നെന്ന് വ്യക്തമായി. കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളിലാണ് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടത്. ഇതിനു മുന്നോടിയായി ഇന്ത്യയില്‍ ലഷ്‌കര്‍ ശൃംഖല സജീവമാക്കാന്‍ ഇയാള്‍ വ്യാപകശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് കേന്ദ്ര ഇന്റലിന്‍സ് ബ്യൂറോ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് ഹെഡ്‌ലിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയത് കേസില്‍ സുപ്രധാന മുന്നേറ്റമായി. മുംബൈയില്‍ 2006നും 2008നും ഇടയില്‍..
നക്‌സലുകള്‍ തീവണ്ടി മറിച്ചു; 2 മരണംറാഞ്ചി: ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ റെയില്‍പ്പാളത്തില്‍ ബോംബ് വെച്ചതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ തീവണ്ടി പാളം തെറ്റി രണ്ട് പേര്‍ മരിയ്ക്കുകയും 47പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം.ജംഷഡ്പൂരിലെ ടാറ്റനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബിലാസ്പൂരിലേയ്ക്കു പുറപ്പെട്ട പാസഞ്ചര്‍ തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഝാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിംഗ്ഭും ജില്ലയില്‍ ഗാഗ്രി ഹാള്‍ട്ടിനടുത്താണ് പാളത്തില്‍ സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തില്‍ എട്ട്..