ശ്രീശാന്ത് വീണ്ടും ഇന്ത്യന്‍ ടീമില്മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മലയാളി പേസര്‍ എസ് ശ്രീശാന്തിനെ തിരിച്ചുവിളിച്ചു. ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യരണ്ട് മത്സരങ്ങളിലേക്കുള്ള ടീമിലാണ് ശ്രീശാന്ത് ഇടം നേടിയത്. പത്തൊമ്പത് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് ടീമില്‍ തിരിച്ചെത്തുന്നത്. ശ്രീശാന്തിനൊപ്പം സഹീര്‍ ഖാനെയും ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ ഓപ്പണര്‍ മുരളി വിജയ്, മധ്യനിര ബാറ്റ്‌സ്മാന്‍ എസ് ബദരീനാഥ് എന്നിവരും
പരിക്ക്: സേവാഗും ഗംഭീറും കളിച്ചേക്കില്ലമൊഹാലി: വാശിയേറിയ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ വീരേന്ദ്ര സേവാഗും ഗംഭീറും കളിച്ചേക്കില്ല. ഇരുവര്‍ക്കും പരിക്കേറ്റ സാഹചര്യത്തിലാണിത്. ശനിയാഴ്‌ച നടന്ന മൂന്നാം ഏകദിനത്തിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്.പീറ്റര്‍ സിഡില്‍ എറിഞ്ഞ യോര്‍ക്കര്‍ കൊണ്ടാണ് സേവാഗിന്റെ ഇടതുകാലില്‍ പരിക്കേറ്റത്. ഓസീസ് ക്യാപ്‌റ്റന്‍ പോണ്ടിങിന്റെ ബോളിങിനിടെയാണ്‌് ഗംഭീറിന് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് കണക്കിലെടുത്ത് ദിനേശ് കാര്‍ത്തിക്കിനോട് ടീമിനൊപ്പം..
വിട്ടുനിന്നത് അനുവാദത്തോടെ: ശ്രീശാന്ത്തലശ്ശേരി: രഞ്‌ജി ക്രിക്കറ്റ് ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് ഉത്തരവാദപ്പെട്ടവരെ അറിയിച്ചതിന് ശേഷമാണെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ ശ്രീശാന്ത്. ഇത് സംബന്ധിച്ച് വിവാദങ്ങള്‍ക്ക് താനില്ല. കെസിഎയുടെ പൂര്‍ണപിന്തുണ തനിക്കുണ്ടെന്ന് തലശ്ശേരിയിലെ രഞ്‌ജി ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ ശ്രീശാന്ത് പറഞ്ഞു.കേരളാ ക്രിക്കറ്റ് അസോസിയേഷന് പുറത്തുള്ള ആരോ ആണ് രഞ്‌ജി ട്രോഫി ക്യാപ്‌റ്റന്‍ സ്ഥാനത്തേക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിലെന്നും ശ്രീശാന്ത് പറഞ്ഞു. രഞ്‌ജി..
പരിശീലനത്തിനിടെ ധോണിക്ക് പരുക്ക്വഡോദര: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് പരിശീലനത്തിനിടയില്‍ പരുക്കേറ്റു. ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെ ഇടതുകാല്‍മുട്ടിനാണ് പരുക്കേറ്റത്. ഇതിനെത്തുടര്‍ന്ന് ധോണി പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങി. പരുക്ക് ഗൗരവമുള്ളതല്ലെന്നാണ് അറിയുന്നത്. പരുക്ക് കാര്യമല്ലെന്നും ഞായറാഴ്‌ച ആസ്‌ത്രേലിയയ്‌ക്കെതിരെ നടക്കുന്ന ആദ്യ ഏകദിനത്തില്‍ കളിക്കാനാകുമെന്നും ധോണി പറഞ്ഞു. 15 അംഗ ടീമില്‍ ധോണിയെക്കൂടാതെ റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍മാരില്ല...
ദേശീയ ഗയിംസ് വീണ്ടും മാറ്റിവച്ചുദില്ലി: നവംബര്‍ 21 മുതല്‍ ജാര്‍ഖണ്ഡില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 34ആമത് ദേശീയ ഗെയിംസ് രണ്ടാം തവണയും മാറ്റിവെച്ചു. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ ഇനി ഗെയിംസ് നടത്തൂകയുള്ളുവെന്ന് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി അറിയിച്ചു.എന്നാല്‍ തിരഞ്ഞെടുപ്പിനെക്കാളേറെ സമീപകാലത്തായി ജാര്‍ഖണ്ഡിലുണ്ടായ മാവോവാദി ആക്രമണങ്ങളാണ് ഗെയിംസിന്റെ തീയതി മാറ്റുന്നതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ജാര്‍ഖണ്ഡ്..
ഓസ്‌ട്രേലിയന്‍ പര്യടനം: ദ്രാവിഡ് പുറത്ത്ചെന്നൈ: ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരമായ രാഹുല്‍ ദ്രാവിഡ്, ആര്‍പി സിങ്, ഇര്‍ഫാന്‍ പത്താന്‍, ദിനേഷ് കാര്‍ത്തിക്ക്, അഭിഷേക് നായര്‍ എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കി. ചാമ്പ്യന്‍സ് ട്രോഫിയിലെ മോശം പ്രകടനമാണ് ഇവര്‍ക്ക് വിനയായത്. അതേ സമയം പരിക്ക് ഭേദമായ യുവരാജ്, സേവാഗ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സുദീപ് ത്യാഗിയാണ്..
മോശം പെരുമാറ്റം: ശ്രീശാന്തിന് വീണ്ടും താക്കീത്കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം ശ്രീശാന്തിന് മോശം പെരുമാറ്റത്തിന്റെ പേരില്‍ വീണ്ടും ബിസിസിഐയുടെ താക്കീത്.നാഗ്‌പൂരില്‍ നടന്ന ഇറാനി ട്രോഫി മത്സരത്തില്‍ മുംബൈ താരം ധവാല്‍ കുല്‍ക്കര്‍ണിയോട് റെസ്‌റ്റ് ഓഫ് ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ച ശ്രീശാന്ത് അപമര്യാദയായി പെരുമാറിയതിനാണ് ബോര്‍ഡ് താക്കീത് നല്‍കിയിരിക്കുന്നത്. ക്രിക്കറ്റ് കൗണ്‍സിലിന്റെ പെരുമാറ്റച്ചടങ്ങളെ ലംഘിക്കുന്ന രീതിയില്‍ ഈ ശൈലി തുടര്‍ന്നാല്‍ ആഭ്യന്തര..
ശ്രീശാന്ത് സ്വഭാവം മാറ്റണമെന്ന് ഡൊണാള്ഡ്ദില്ലി: കളിക്കളത്തിലെ വില്ലത്തരങ്ങള്‍ കുറക്കുകയും ബൗളിങ് മെച്ചപ്പെടുത്തുകയും ചെയ്യാതെ ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താനാവില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ അലന്‍ ഡൊണാള്‍ഡ്.ഇന്ത്യന്‍ ടീമിന് വേണ്ടി ദീര്‍ഘകാലം കളിയ്‌ക്കണമെങ്കില്‍ അദ്ദേഹം സ്വഭാവത്തില്‍ മാറ്റം വരുത്തിയേ പറ്റൂ. ട്വന്റി 20 ചാമ്പ്യന്‍സ് ലീഗ് കമന്ററിയ്‌ക്കായി ഇന്ത്യയിലെത്തിയ ഡൊണാള്‍ഡ് ഒരു വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ശ്രീശാന്ത് ഈ..
പാക് ക്യാപ്റ്റനും കോച്ചും പുറത്ത്കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ ഒത്തുകളി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പാകിസ്‌താന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ യൂനിസ് ഖാനെയും കോച്ച് ഇന്‍ത്വികാബ് ആലത്തിനെയും പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പുറത്താക്കി. സെമിയില്‍ 75 റണ്‍സെടുത്ത് ന്യൂസിലന്‍ഡിന്റെ വിജയശില്‍പ്പിയായി മാറിയ എലിയട്ടിന്റെ നിര്‍ണായകമായ ഒരു ക്യാച്ച് യൂനിസ് ഖാന്‍ നഷ്‌ടപ്പെടുത്തിയിരുന്നു. പരുക്കായിരുന്നിട്ടും ന്യൂസീലന്‍ഡിനെതിരെ കളിക്കിറങ്ങുകയായിരുന്നുവെന്ന് പാക്ക്..
പിടി ഉഷയോട് മധ്യപ്രദേശ് സര്‍ക്കാര്‍ മാപ്പു പറഞ്ഞുഭോപ്പാല്: നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റിനെത്തിയ പിടി ഉഷയോട് അപമര്യാദയയി പെരുമാറിയെന്ന പരാതിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മാപ്പു പറഞ്ഞു. മധ്യപ്രദേശ് കായിക മന്ത്രി നേരിട്ടെത്തിയാണ് മാപ്പു പറഞ്ഞത്. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പിടി ഉഷയ്‌ക്ക് അര്‍ഹിയ്‌ക്കുന്ന പ്രാധാന്യം നല്‍കാതെ സായി അധികൃതര്‍ അപമാനിച്ചുവെന്നായിരുന്നു പരാതി. അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനെത്തിയ തനിയ്‌ക്കും കുട്ടികള്‍ക്കും താമസ സൗകര്യം പോലും..