clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ലോകം
Malayalam World news

26/11: ഇറ്റലിയില്‍ 2 പാക് പൗരന്‍മാര്‍ അറസ്റ്റില്‍
റോം: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സ്വദേശികളായ രണ്ട് പേര്‍ ഇറ്റലിയില്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് നടന്ന ആക്രമണത്തിന് സാമ്പത്തിക സഹായങ്ങള്‍ ചെയ്ത് കൊടുത്ത രണ്ട് പേരാണ് ഇറ്റലിയിലെ ബ്രേഷ്യസിയില്‍ അറസ്റ്റിലായത്. അറസ്റ്റിലായവര്‍ അച്ഛനും മകനുമാണെന്ന് ഇറ്റലിയിലെ എഎന്‍എസ്എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ആക്രമണത്തിന് മണി ട്രാന്‍സ്ഫര്‍ ഏജന്‍സി മുഖാന്തിരം പണം


ഓപ്ര വിന്‍ഫ്രേയുടെ ഷോ നിര്‍ത്തുന്നു
ചിക്കാഗോ: ഓപ്ര വിന്‍ഫ്രേയുടെ വിഖ്യാതമായ ടെലിവിഷന്‍ പരിപാടിക്ക് 2011ല്‍ തിരശീല വീഴും. യുഎസ് ടെവിഷന്‍ റേറ്റിങില്‍ ഒന്നാം സ്ഥാനമുള്ള ഷോയാണ് വിന്‍ഫ്രേയുടേത്. 25 വര്‍ഷമായി സിബിഎസ് ടെവിഷനില്‍ സംപ്രേഷം ചെയ്തുവരുന്നതാണ് ഈ പരിപാടി. യുഎസിലെ ഏറ്റവും വ്യക്തിപ്രഭാവമുള്ള ടെവിഷന്‍ വ്യക്തത്വമായി വിന്‍ഫ്ര ഒട്ടേറെ തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചരിത്രം കുറിച്ച ഷോയുടെ അവസാന ദിവസം എന്നാണെന്ന കാര്യം അമ്പത്തിയഞ്ചുകാരിയായ..


കണികാ പരീക്ഷണം പുനരാരംഭിച്ചു
ജനീവ: പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ അനാവരണം ചെയ്യുന്നതിനായുള്ള കണികാ പരീക്ഷണം (ബിഗ് ബാങ് പരീക്ഷണം) ശാസ്ത്രലോകം വീണ്ടും ആരംഭിച്ചു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ താപനില 100 ഡിഗ്രി സെല്‍ഷ്യസോളം ഉയര്‍ന്നതിനെ തുടര്‍ന്ന് പതിനാല് മാസം മുമ്പ് നിര്‍ത്തിവെച്ച പരീക്ഷണമാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ആണ് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്.കണികാ പ്രവാഹത്തെ..


പാകിസ്താന്‍ ഇന്ത്യയെ ഭയക്കേണ്ടതില്ല: മന്‍മോഹന്‍
വാഷിങ്ടണ്‍: പാകിസ്താന്‍ ഇന്ത്യയെ ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.തീവ്രവാദികള്‍ക്കും ഇന്ത്യാ വിരുദ്ധര്‍ക്കും താവളമൊരുക്കുന്ന നിലപാട് മാറ്റിയാല്‍ പാകിസ്താനുമായി എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്. തീവ്രവാദ പ്രവര്‍ത്തനം ഒരു നയമായി സ്വീകരിച്ച പാകിസ്താന്റെ നിലപാട് ആശങ്കാജനകമാണ്. പാകിസ്താന്റെ പിന്തുണയോടെ..


മനുഷ്യക്കൊഴുപ്പിനായി കൊല: 4 പേര്‍ അറസ്റ്റില്‍
പെറു: സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള മനുഷ്യക്കൊഴുപ്പിനായി കൊലപാതകങ്ങള്‍ ചെയ്ത 4പേരെ പെറുവില്‍ അറസ്റ്റുചെയ്തു. രാജ്യത്തെ ഉള്‍പ്രദേശങ്ങളിലൂടെ യാത്രചെയ്യുന്നവരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്, ജോലി വാഗ്ദാനം നല്‍കി ആളുകളെ വിളിച്ചുവരുത്തിയശേഷം കൊലനടത്തുന്ന രീതിയാണ് ഇവര്‍ തുടര്‍ന്നുവന്നത്. കൊലനടത്തിയശേഷം മനുഷ്യശരീരത്തില്‍ നിന്നും കൊഴുപ്പ് ശേഖരിച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്. ഒരു ലിറ്റര്‍ കൊഴുപ്പിന് 15,000 ഡോളര്‍ വിലയുണ്ട്. യൂറോപ്പില്‍ സൗന്ദര്യവര്‍ധക വസ്തു..


മുജീബ് റഹ്മാന്‍ വധം: വധശിക്ഷകള്‍ ശരിവെച്ചു
ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവും മുന്‍ പ്രസിഡന്റുമായ ഷെയ്ഖ് മുജീബ് റഹ്മാനെയും മറ്റ് 21 പേരെയും വെടിവച്ചുകൊന്ന കേസില്‍ പ്രതികള്‍ക്ക് കീഴ്‌ക്കോടതി വിധിച്ച അഞ്ച് പേരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ലെഫ്റ്റനന്റ് കേണല്‍മാരായിരുന്ന സയ്യിദ് ഫാറൂഖ് റഹ്മാന്‍, സുല്‍ത്താന്‍ ഷഹരിയാര്‍ റഷീദ് ഖാന്‍, മൊഹിയുദ്ദീന്‍ അഹമദ്, മേജര്‍ ജനറലായിരുന്ന ബസ്‌ലുല്‍ ഹുദ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് വധശിക്ഷ..


കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന് താലിബാന്‍
റാവല്‍പ്പിണ്ടി: കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന് തെഹ്‌രിക് ഇ താലിബാന്റെ ഭീഷണി. തെക്കന്‍ വസീറിസ്ഥാനിലെ സൈനിക നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജലസ്രോതസുകളിലും റിസര്‍വോയറുകളിലും വിഷം കലര്‍ത്തുമെന്നാണ് താലിബാന്‍ ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്.റാവല്‍പിണ്ടി, ചക്‌ലാല എന്നിവിടങ്ങളിലെ ജലസ്രോതസുകളിലും റിസര്‍വോയറുകളിലും വിഷം കലര്‍ത്തുമെന്നാണ് ഭീഷണി. ഇതിനായി 200 ലിറ്റര്‍ വിഷം കരുതിയിട്ടുണ്ടെന്നും ഭീഷണിയില്‍ പറയുന്നു.ഭീഷണിയെ തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്...


അണ്വായുധ ശേഖരം: ഇന്ത്യ പാകിനും പിന്നില്‍
വാഷിങ്ടണ്‍: അണ്വായുധ ശേഖരത്തില്‍ ഇന്ത്യ പാകിസ്താനും പിന്നിലാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ആണവായുധ വിദഗ്ധരായ റോവര്‍ട്ട് എസ് നോറിസ്, ഹാന്‍സ് എം കിര്‍സ്റ്റന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ 'ന്യൂക്ലിയര്‍ നോട്ട്ബുക്ക്: വേള്‍ വൈഡ് ഡിപ്ലോയ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ വെപ്പണ്‍സ്' എന്ന ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യക്ക് 60-80 ആണവായുധങ്ങള്‍ ഉള്ളപ്പോള്‍ പാക്കിസ്ഥാന്റെ കൈവശം 70-90 ആണവായുധങ്ങള്‍ ഉള്ളതായി വിദഗ്ധര്‍..


ചൈനയും അമേരിക്കയും ശത്രുക്കളല്ല
ബെയ്ജിങ്: അധികാരമേറ്റതിന് ശേഷം ആദ്യമായി ഏഷ്യന്‍ പര്യടനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് പാര്‍ലമെന്റായ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളിലാണ് ജിന്റാവോയുമായി ഒബാമ കൂടിക്കാഴ്ച നടത്തിയത്. ചൈനയും അമേരിക്കയും ശത്രുക്കളല്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഒബാമ പറഞ്ഞുആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്, ആണവ നിരായുധീകരണം, കാലാവസ്ഥാ വ്യതിയാനം..


പിതാവ് തന്നെ ലഷ്‌കറിന് വിറ്റതാണെന്ന് കസബ്
വാഷിങ്ടണ്‍: പണത്തിന് വേണ്ടി പിതാവ് തന്നെ ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന അജ്മല്‍ കസബ്. എച്ച്ബിഒ ചാനലിന്റെ ടെറര്‍ മുംബൈ എന്ന ഡോക്യുമെന്ററിയിലാണ് കസബ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡോക്യുമെന്ററി വ്യാഴാഴ്ച സംപ്രേഷണം ചെയ്യും. കസബിന്റെയും കൂട്ടാളികളുടെയും ഏറെ വെളിപ്പെടുത്തലുകള്‍ അടങ്ങിയതാണ് ഡോക്യുമെന്ററി. ഡോക്യുമെന്ററിയെക്കുറിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന പ്രിവ്യൂ റിപ്പോര്‍ട്ടിലും കസബിന്റെ..


More: 1  2  3  4  5  6  7  8  9  10  Next  
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India