clear
Search results for "അക്രമണം" in thatsmalayalam.oneindia.in.
കാബൂള്‍: അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഐക്യരാഷ്ട്ര സഭാ ഗസ്റ്റ്‌ ഹൗസിന്‌ നേര്‍ക്ക്‌ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്‌. മരിച്ചവരില്‍ മൂന്ന്‌ പേര്‍ യുഎന്‍ ജീവനക്കാരാണ്‌. അക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. നടക്കാനിരിയ്‌ക്കുന്ന അഫ്‌ഗാന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനെതിരെയുള്ള നീക്കമാണിതെന്ന്‌ അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാന്‍ വക്താവ്‌ സാബുള്ള

ഹൈദരബാദ്‌: തിങ്കളാഴ്‌ച ഹൈദരാബാദില്‍ ആരംഭിയ്‌ക്കാനിരിയ്‌ക്കുന്ന ലോക ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റിന്‌ ലക്ഷ്‌ക്കര്‍ ഭീഷണി. ലഷ്‌കര്‍ ഇ തൊയ്‌ബ ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജന്‍സ്‌ ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ടൂര്‍ണമെന്റിന്‌ സര്‍ക്കാര്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്‌ നേര്‍ക്ക്‌ നടന്നതിന്‌ സമാനമായ രീതിയില്‍ ആക്രമണം നടന്നേയ്‌ക്കാമെന്നാണ്‌ ഇന്റലിജന്‍സ്‌ ബ്യൂറോ ആന്ധ്രപ്രദേശ്‌ സംസ്ഥാന സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മാവോയിസ്‌റ്റ്‌ ആക്രമണം രൂക്ഷമാകുന്നു. മിഡ്‌നാപ്പൂര്‍ ജില്ലയിലെ ജാര്‍ഗ്രാമില്‍ മാവോയിസ്‌റ്റ്‌ ആക്രമണത്തില്‍ മൂന്ന്‌ സിപിഎം പ്രവര്‍ത്തകര്‍ ബുധനാഴ്‌ച കൊല്ലപ്പെട്ടു. രാവിലെ ഏഴുമണിയോടെയാണ്‌ ആക്രമണമുണ്ടായത്‌. ബാഗ്‌സാലയില്‍ ബിഎസ്സി പരീക്ഷയെഴുതാന്‍ പുറപ്പെട്ട അഭിജിത്‌ മാഹാതോ, അനില്‍, നീലാദ്രി എന്നീ വിദ്യാര്‍ത്ഥികളെയാണ്‌ മാവോയ്‌സ്‌റ്റുകള്‍ വധിച്ചത്‌. ഇതോടെ കഴിഞ്ഞ രണ്ടു ദിവസത്തിനിടെയുണ്ടായ മാവോയിസ്‌റ്റ്‌ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള വംശീയ അധിക്ഷേപങ്ങളും അക്രമങ്ങളും തുടരുന്നു. ഇരുപത്തിമൂന്നുകാരനായ കമല്‍ ജിത്താണ്‌ ഏറ്റമൊടുവില്‍ ആക്രമണത്തിനിരയായത്‌. രണ്ടാഴ്‌ചയ്‌ക്കിടെ ഇത്‌ രണ്ടാം തവണയാണ്‌ കമല്‍ ജിത്തിന്‌ നേരെ ആക്രമണമുണ്ടാകുന്നത്‌. കാറിലെത്തിയ രണ്ടു പേരാണ്‌ കഴിഞ്ഞ ദിവസം ജിത്തിന്‌ നേരെ വീണ്ടും ആക്രമണം നടത്തിയത്‌. വഴിയിലൂടെ നടന്നു പോവുകയായിരുന്ന ജിത്തിനെ ഇവര്‍ മര്‍ദ്ദിയ്‌ക്കുകയും നിലത്തിട്ട്‌ വലിച്ചിഴയ്‌ക്കുകയും ചെയ്‌തു.

ദില്ലി: ലോക്സഭയിലേക്ക് വ്യാഴാഴ്ച നടന്ന നാലാംഘട്ട തിരഞ്ഞെടുപ്പില്‍ 57% പേര്‍ വോട്ടു ചെയ്തു. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളെ അപേക്ഷിച്ച് ഇത് ഉയര്‍ന്ന പോളിങ് ശതമാനമാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.എട്ടു സംസ്ഥാനങ്ങളിലായി 85 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് പശ്ചിമ ബംഗാളിലാണ് 75 ശതമാനം. പശ്ചിമ ബംഗാളില നന്ദിഗ്രാമിലും അസന്‍ സോളിലും

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ