കൊച്ചി: അഭയാ കേസില്‍ നാര്‍കോ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്‌ത മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സിജെഎം കോടതി വ്യാഴാഴ്‌ച പരിഗണിക്കും.
കൊച്ചി: അഭയ കേസില്‍ നാര്‍കോ പരിശോധന ചിത്രീകരിച്ചിട്ടുള്ള വീഡിയോ കസെറ്റുകള്‍ മൂന്നു സിഡികളിലേയ്‌ക്ക് മാറ്റാനും കസെറ്റില്‍ എഡിറ്റിങ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവ് നല്‍കി.