പഴശ്ശിരാജയിലെ കൈതേരി മാക്കമായി ഉജ്ജ്വപ്രകടനം കാഴ്‌ചവെച്ച കനിഹ വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം. ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന ദ്രോണരിലാണ്‌ കനിഹ വീണ്ടും മെഗാസ്‌റ്റാറിന്റെ നായികയാവുന്നത്‌. നേരത്തെ ഈ ചിത്രത്തിലെ നായികയായി തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ചാര്‍മ്മിയെ ആലോചിച്ചിരുന്നുവെങ്കിലും ഒടുവില്‍ നറുക്ക്‌ കനിഹയ്‌ക്ക്‌ തന്നെ വീഴുകയായിരുന്നു. കനിഹയ്‌ക്ക്‌ പുറമെ പുതുമുഖ താരമായ ശ്വേത വിജയ്‌ യും ചിത്രത്തിലെ നായികയായുണ്ടാവും. സുരേഷ്‌
അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച പഴശ്ശിരാജയുടെ ചരിത്രം അഭ്രപാളികളിലേക്ക്‌ പകര്‍ത്തുന്നതിലൂടെ സിനിമയെന്ന മാധ്യമത്തിന്റെ സാമൂഹ്യപ്രതിബദ്ധതകള്‍ കൂടിയാണ്‌ നിര്‍വഹിയ്‌ക്കപ്പെടുന്നത്‌.വൈദേശികശക്തികളില്‍ നിന്ന്‌ രാജ്യത്തെ തിരിച്ചുപിടിച്ചത്‌ അനേകായിരങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചാണ്‌. പുതിയ കാലത്തില്‍ ആയുധങ്ങളുടെ പിന്‍ബലമില്ലാതെ അധിനിവേശ ശക്തികള്‍ രാജ്യത്തിന്‌ മേല്‍ വീണ്ടും പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പഴശ്ശിരാജ പോലുള്ള ചിത്രങ്ങളുടെ പ്രസക്തി ഏറുകയാണ്‌. നാടിനെ വിറ്റുമുടിയ്‌ക്കുന്ന കരാറുകളിലൂടെയും സ്വാതന്ത്ര്യമെന്നാല്‍ തദ്ദേശീയരായ
ഒരു മമ്മൂട്ടി സിനിമയാണ്‌ നിങ്ങള്‍ പഴശ്ശിരാജയില്‍ പ്രതീക്ഷിയ്‌ക്കുന്നതെങ്കില്‍ ക്ഷമിയ്‌ക്കുക. ഇതൊരു താര ചിത്രമല്ല, ഇത്‌ പഴശ്ശിരാജയുടെ സിനിമയാണ്‌. ഒരു കൂട്ടം പോരാളികള്‍ക്കൊപ്പം ഒരു ജനതയെ കൂടെ നിര്‍ത്തി സൂര്യനസ്‌തമിയ്‌ക്കാത്ത സാമ്രാജ്യത്തെ വെല്ലുവിളിച്ച നാാട്ടുരാജാവിന്റെ കഥ. ചരിത്രത്തിനോട്‌ പരമാവധി നീതിപുലര്‍ത്തി രചിച്ച തിരക്കഥയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സിനിമയില്‍ മമ്മൂട്ടിയെന്ന താരത്തെ പഴശ്ശിരാജയെന്ന കഥാപാത്രം കടത്തിവെട്ടുന്നതും അത്‌ കൊണ്ട്‌്‌ തന്നെ.തട്ടുപൊളിപ്പന്‍
ചരിത്രത്തിലേക്ക്‌ സ്വാഗതം... പഴശ്ശിരാജ പ്രദര്‍ശിപ്പിയ്‌ക്കുന്ന തിയറ്ററിന്‌ മുന്നില്‍ സ്ഥാപിച്ച ഫ്‌ള്‌ക്‌സിലെ ഒരു വാചകമാണിത്‌. തീര്‍ത്തും അര്‍ത്ഥവത്തായ ഒരു വാചകമെന്ന്‌ അതിനെ വിശേഷിപ്പിയ്‌ക്കാം. മൂന്നേകാല്‍ മണിക്കൂറിനുള്ളില്‍ എംടിയും ഹരിഹരനും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്‌ ചരിത്രത്തിലേക്ക്‌ തന്നെയാണ്‌.വലിയൊരു ഫ്രെയിമില്‍ യുദ്ധചിത്രം അവതരിപ്പിയ്‌ക്കുമ്പോള്‍ അതിന്റെ തുടക്കവും പൊടുന്നനെയായിരിക്കും. പഴശ്ശിരാജയുടെ ആരംഭവും അങ്ങനെത്തന്നെയാണ്‌. 1700കളുടെ അവസാനം, കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ നാട്ടിലെ ഭരണവും
ഒരിയ്‌ക്കലും വെട്ടിത്തിരുത്തലുകള്‍ വരുത്തേണ്ട ഒന്നല്ല ചരിത്രം. അങ്ങനെ ചെയ്‌താല്‍ മണ്‍മറഞ്ഞു പോയ തലമുറയോടും ഇനിയും ഇവിടെ പിറക്കാനിരിയ്‌ക്കുന്ന ഒരുപാട്‌ തലമുറകളോടും നാം ചെയ്‌ത്‌ പോകുന്ന വലിയൊരു പാതകമായിരിക്കും അത്‌. എന്നാല്‍ ഇതേ ചരിത്രത്തിന്‌ കൂടുതല്‍ തിളക്കമേകാന്‍ നമുക്ക്‌ കഴിയും. അഭ്രപാളികളില്‍ രചിയ്‌ക്കപ്പെട്ട പഴശ്ശിരാജയെന്ന ഇതിഹാസം ആ കടമയാണ്‌ പൂര്‍ത്തിയാക്കുന്നത്‌. ലോകചലച്ചിത്ര വേദിയില്‍ മലയാളത്തിന്‌ ഇനി തലയുര്‍ത്തിപ്പിടിയ്‌ക്കാം, ആരുടെ
വമ്പന്‍ ബോക്‌സ്‌ ഓഫീസ്‌ വിജയം ലക്ഷ്യമിട്ട്‌ കോമഡി രാജക്കന്മാരായ റാഫി മെക്കാര്‍ട്ടിനും ശ്രീനിവാസനും ഒന്നിയ്‌ക്കുന്നു. മീനാക്ഷിക്കൊട്ടാരം എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ നായികയായി നിശ്ചയിച്ചിരിയ്‌ക്കുന്നത്‌ കനിഹയെയാണ്‌. ഭാഗ്യദേവതിയിലൂടെ മലയാളസിനിമയിലെ ഭാഗ്യനായികയായി മാറിയ കനിഹയുടെ നാലാമത്തെ മലയാള ചിത്രമായിരിക്കും ഇത്‌. മമ്മൂട്ടി നായകനായ ലൗ ഇന്‍ സിംഗപ്പോര്‍ എന്ന പരാജയ ചിത്രത്തിന്‌ ശേഷമാണ്‌ റാഫി മെക്കാര്‍ട്ടിന്‍മാര്‍ ശ്രീനിവാസനുമായി കൈകോര്‍ക്കുന്നത്‌.
വിജയമെന്ന ഭാഗ്യം തേടി സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത പ്രേക്ഷകരുടെ മുന്നിലേക്ക്‌.കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ ഇത്തവണ തന്റെ ഇഷ്ട താരമായ ജയറാമിനെ നായകനാക്കി കൊണ്ടാണ്‌ പുതിയ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്‌. അഞ്ച്‌ വര്‍ഷം മുമ്പ്‌ തിയറ്ററുകളിലെത്തിയ മനസ്സിനക്കരെയെന്ന സൂപ്പര്‍ ഹിറ്റിന്‌ ശേഷം ഇതാദ്യമാണ ജയറാം-സത്യന്‍ അന്തിക്കാട്‌ ടീം വീണ്ടുമൊന്നിയ്‌ക്കുന്നത്‌. പഴശ്ശിരാജയിലെ നായികാ വേഷത്തിലൂടെ ശ്രദ്ധേയായ കനിഹയാണ്‌ ഭാഗ്യദേവതയിലെ നായിക.
രണ്ട്‌ വര്‍ഷത്തെ സുദീര്‍ഘമായ കാത്തിരിപ്പിന്‌ ശേഷം ആ വീരപുരുഷന്‍ വെള്ളിത്തിരയില്‍ പുനര്‍ജ്ജനിയ്‌ക്കുമ്പോള്‍ മാറ്റിയെഴുതപ്പെടുന്നത് മലയാള സിനിമയുടെ ചരിത്രംചലച്ചിത്ര ലോകത്തെ ഒരു കൂട്ടം പ്രഗല്‌ഭരുടെ കൂട്ടായ്‌മയില്‍ ഒരുങ്ങുന്ന പഴശ്ശിരാജ സ്വാതന്ത്രദിനമായ ആഗസ്റ്റ്‌ 15നാണ്‌ തിയറ്ററുകളിലെത്തുകഎംടിയുടെ കരുത്തുറ്റ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കുന്ന പഴശ്ശിരാജയുടെ ചിത്രീകരണം ആരംഭിച്ചത്‌ 2007 ഏപ്രില്‍ മാസത്തിലായിരുന്നു. ചുരുക്കം ഷെഡ്യൂളുകളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട്‌ ആരംഭിച്ച പഴശ്ശിരാജയുടെ ഷൂട്ടിംഗ്‌
ജയറാമിന്റെ ഭാഗ്യദേവതയാര്‌? സംശയമില്ല പാര്‍വതി തന്നെ. എന്നാല്‍ ഇവിടെ പറഞ്ഞു വരുന്നത്‌ ജയറാമും സത്യന്‍ അന്തിക്കാടും ഒന്നിയ്‌ക്കുന്ന പുതിയ ചിത്രത്തിന്റെ കാര്യമാണ്‌. സിനിമകള്‍ക്ക്‌ പേരിടുന്നത്‌ അവസാന നിമിഷം വരെ നീട്ടി സസ്‌പെന്‍സ്‌ സൃഷ്ടിയ്‌ക്കുന്ന പതിവ്‌ രീതി തെറ്റിയ്‌ക്കാതെ സത്യന്‍ അന്തിക്കാട്‌ തന്റെ പുതിയ ചിത്രത്തിന്‌ പേരിട്ടു. ഭാഗ്യദേവതയെന്ന്‌ പേരിട്ട്‌ ചിത്രത്തില്‍ ജയറാമിന്റെ നായികയായെത്തുന്നത്‌ കോളിവുഡ്‌ താരമായ കനിഹയാണ്‌.
മനസ്സിനക്കരെയെന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ജയറാം-സത്യന്‍ കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന പുതിയ ചിത്രം ഈ സീസണിലെ കറുത്ത കുതിരയാകുമെന്നാണ് കരുതപ്പെടുന്നത്. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ സത്യന്‍-ജയറാം ചിത്രങ്ങള്‍ക്കുള്ള സ്വീകര്യത തന്നെയാണ് പുതിയ സിനിമയുടെയും ഹൈലൈറ്റ്. കോളിവുഡ് താരം കനിഹ നായികയാകുന്ന ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടനാട്ടിലും പരിസരങ്ങളിലുമായി ദ്രുതഗതിയില്‍ പുരോഗമിയ്ക്കുകയാണ്. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പതിവ്