clear
Search results for "പണപ്പെരുപ്പം" in thatsmalayalam.oneindia.in.
ദില്ലി: രാജ്യത്തെ ഭക്ഷ്യസാധനങ്ങളുടെ വില താഴുന്നില്ല. ഫെബ്രുവരി 6ന് അവസാനിച്ച ആഴ്ചയില്‍ വാര്‍ഷിക ഭക്ഷ്യവില സൂചിക 17.97 ശതമാനമാണ്. തൊട്ട് മുന്‍പുളള ആഴ്ചയില്‍ ഇത് 17.94 ശതമാനമായിരുന്നു. അവശ്യ വസ്തുകളുടെ വിലയിലും വര്‍ധനയുായി. ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും കഴിഞ്ഞ വാരത്തിലുണ്ടായ വിലവര്‍ദ്ധനവാണ് നിരക്ക് മേല്‍പ്പോട്ടുയര്‍ത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ പച്ചക്കറിയുടെ വില 19.56 ശതമാനമായും ഉരുളക്കിഴങ്ങ് വില 38.02 ശതമാനമായും

മുംബൈ: ബാങ്കുകളുടെ കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) ഉയര്‍ത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പണ-വായ്പാ നയം പ്രഖ്യാപിച്ചു. 0.75 അടിസ്ഥാന പോയിന്റ് വര്‍ധിപ്പിച്ച് കരുതല്‍ ധനാനുപാതം 5.75 ശതമാനം ആയി ഉയര്‍ത്താനാണ് റിസര്‍വ് ബാങ്ക് വായ്പാ അവലോകന യോഗത്തില്‍ തീരുമാനമായത്.റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. പണപ്പെരുപ്പം മാര്‍ച്ചോടെ രണ്ടക്കം കടക്കുമെന്ന വിലയിരുത്തലും ഭക്ഷ്യഉത്പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നതുമാണ് പുതിയ നിയന്ത്രണത്തിന്

ദില്ലി: അവശ്യസാധനങ്ങളുടെ വിലക്കയററം തടയണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ ഇതര പ്രതിപക്ഷ കക്ഷികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ലോക്‌സഭ ബുധനാഴ്ചത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടെ സഭ മൂന്ന് ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസ്സാക്കുകയും ഒരെണ്ണം നിയമമന്ത്രി വീരപ്പ മൊയ്‌ലി സഭയുടെ മേശപ്പുറത്ത് വെയ്ക്കുകയും ചെയ്തു. ലോക്‌സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി. പണപ്പെരുപ്പം കുറയ്ക്കാന്‍ അടിയന്തര

ദില്ലി: ഭക്ഷ്യവസ്തുക്കള്‍ക്ക് വിപണിയല്‍ അനുഭവപ്പെടുന്ന ക്ഷാമത്തെത്തുടര്‍ന്ന് ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പത്തില്‍ വര്‍ധന. നവംബര്‍ മൂന്നാം വാരം 15.58 ശതമാനമായിരുന്ന ഭക്ഷ്യ പണപ്പെരുപ്പം തൊട്ടടുത്ത ആഴ്ച ഇത് 17.47 ശതമാനമായി ഉയര്‍ന്നു. മഴ ദുര്‍ബലമായതാണ് കാര്‍ഷികോല്‍പാദനം കുറയാന്‍ ഇടയാക്കിയത്. ഉള്ളിയുടെ വിലയാണ് നിലവില്‍ ഏറ്റവും രൂക്ഷം. ഇതിന് പുറമെ അരി, ഗോതമ്പ് എന്നിവയുടെയും വില കൂടിയിട്ടുണ്ട്. ആഴ്ചതോറും ഉള്ളിക്ക് 12ശതമാനം

കൊച്ചി: നേരിയ ചാഞ്ചാട്ടത്തിന് ശേഷം സ്വര്‍ണവില വീണ്ടും കുതിയ്ക്കുന്നു. ബുധനാഴ്ച പവന് 200 രൂപ വര്‍ദ്ധിച്ച് 13,560 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 1695 രൂപ നിരക്കിലാണ് നിലവില്‍ കച്ചവടം നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി വില കുറഞ്ഞതിന് ശേഷമാണ് വില വീണ്ടും വര്‍ദ്ധിച്ചിരിയ്ക്കുന്നത്. ആദ്യ ദിനം 80 രൂപയും രണ്ടാം ദിവസം 120

കൊച്ചി: അന്താരാഷ്ട്ര വിപണിയ്‌ക്കൊപ്പം കേരളത്തിലും സ്വര്‍ണവില സര്‍വകാല റെക്കാര്‍ഡില്‍. ബുധനാഴ്‌ച പവന്‌ 80 രൂപ കൂടി 11,960 രൂപയായി. ഗ്രാമിന്‌ പത്ത്‌ രൂപ കൂടി 1495 രൂപ ആയിട്ടുണ്ട്‌. സെപ്‌റ്റംബറിനു ശേഷം 12% വര്‍ധനവാണ്‌ സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്‌. രാജ്യാന്തര വിപണിയില്‍ ഡോളറിന്റെ വിലയിടിവിനെ തുടര്‍ന്ന്‌ സ്വര്‍ണത്തില്‍ നിക്ഷേപകര്‍ക്ക്‌ പ്രിയമേറുന്നതാണ്‌ വിലവര്‍ധനയ്‌ക്ക്‌ കാരണം. പണപ്പെരുപ്പ ഭീഷണിയും, ഡോളറിന്റെ മൂല്യശോഷണവും

മുംബൈ: കഴിഞ്ഞ പതിമൂന്ന്‌ ആഴ്‌ചകളായി തുടരുന്ന ശോഷണത്തെ അതിജീവിച്ച്‌ പണപ്പെരുപ്പ നിരക്ക്‌ പൂജ്യത്തിനു മേലെ എത്തി. മൊത്തവില സൂചിക ഉയര്‍ന്നതോടെ സെപ്‌റ്റംബര്‍ അഞ്ചിന്‌ അവസാനിച്ച ആഴ്‌ചയില്‍ 0.12 ശതമാനമായാണ്‌ പണപ്പെരുപ്പ നിരക്ക്‌ ഉയര്‍ന്നത്‌. തൊട്ടുമുന്‍പുള്ള അവലോകനവാരത്തില്‍ നിരക്ക്‌ നെഗറ്റീവ്‌ പോയിന്റ്‌ 12 ശതമാനമായിരുന്നു. മെയ്‌ 30 നു ശേഷം ആദ്യമായാണ്‌ രാജ്യം പണപ്പെരുപ്പത്തിലെത്തുന്നത്‌.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത്‌

ദില്ലി: ലോക്‌സഭ ബജറ്റ്‌ സമ്മേളനം ചേരുന്നതിന്‌ മണിക്കൂറുകള്‍ ബാക്കിനില്‌ക്കെ രാജ്യത്തെ ഇന്ധന വില കുത്തനെ ഉയര്‍ത്തിക്കൊണ്ട്‌ കേന്ദ്രത്തിന്റെ അപ്രതീക്ഷിത തീരുമാനം. പെട്രോള്‍ ലിറ്റിന്‌ നാലും ഡീസല്‍ ലിറ്ററിന്‌ രണ്ടും രൂപയാണ്‌ വര്‍ദ്ധിച്ചിരിക്കുന്നത്‌. പുതുക്കിയ വില ബുധനാഴ്‌ച അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. പാചക വാതകത്തിനും മണ്ണെണ്ണയ്‌ക്കും വില വര്‍ധിപ്പിച്ചിട്ടില്ല.രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ വിലവര്‍ധന ഉണ്ടായേക്കുമെന്ന്‌ സൂചനയുണ്‌ടായിരുന്നെങ്കിലും

ദില്ലി: രാജ്യത്ത്‌ പണച്ചുരുക്ക പ്രതിഭാസം തുടരുന്നു. ജൂണ്‍ 13ന്‌ അവസാനിച്ച ആഴ്‌ചയിലെ കണക്കു പ്രകാരം മൈനസ്‌ 1.14 ആണ്‌ രാജ്യത്തെ പണപ്പെരുപ്പ നിരക്ക്‌. തുടര്‍ച്ചയായ രണ്ടാം ആഴ്‌ചയിലാണ്‌ പണച്ചുരുക്ക പ്രതിഭാസം രാജ്യത്ത്‌ ആവര്‍ത്തിയ്‌ക്കുന്നത്‌. മുന്‍ അവലോകന വാരവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.6 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെങ്കിലും നിരക്ക്‌ ഇപ്പോഴും പൂജ്യത്തിന്‌ താഴെ തുടരുകയാണ്‌. തൊട്ടു മുന്‍ ആഴ്‌ചയില്‍

ദില്ലി: മൂന്ന്‌ പതിറ്റാണ്ടിന്‌ ശേഷം രാജ്യത്ത്‌ പണച്ചുരുക്കം. മൊത്തവില സൂചിക അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്‌ പൂജ്യത്തിനും താഴെപ്പോയതോടെയാണിത്‌. ജൂണ്‍ ആറിന്‌ അവസാനിച്ച ആഴ്‌ചയിലെ കണക്കു പ്രകാരം പണപ്പെരുപ്പ നിരക്ക്‌ മൈനസ്‌ 1.61 ശതമാനത്തിലേക്കാണ്‌ താണിരിയ്‌ക്കുന്നത്‌. 1977 ന്‌ ശേഷം ആദ്യമായാണ്‌ രാജ്യത്ത്‌ പണച്ചുരുക്കം ഉണ്ടാകുന്നത്‌. കഴിഞ്ഞ അവലോകന വാരത്തില്‍ 0.13 ശതമാനമായിരുന്നു രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക്‌. പത്ത്

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ