ടൊറന്റോ: പന്നിപ്പനി മൂലം മരണം സംഭവിക്കുന്നതിന് കാരണമായ തന്മാത്രയെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി. ഇന്‍ര്‍ല്യൂക്കിന്‍ 17(ഐഎല്‍ 17) എന്ന തന്മാത്രയാണ് പന്നിപ്പനി ബാധിച്ചവരില്‍ രോഗതീവ്രത കൂട്ടി മരണത്തിന് ഇടയാക്കുന്നത്. കാനഡിയിലെയും സ്‌പെയിനിലെയും ശാസ്ത്രജ്ഞന്മാര്‍ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പന്നിപ്പനി പിടിപെട്ട് മരിച്ചവരില്‍ ഐഎല്‍ 17 തന്മാത്രയുടെ അളവ് കൂടുതലായിരുന്നുവെന്നാണ് കണ്ടെത്തല്‍. പന്നിപ്പനി ബാധിച്ചവരില്‍ ഐഎല്‍ 17ന്റെ
മൊഹാലി: ഇന്ത്യന്‍ പേസ് ബൗളര്‍ എസ് ശ്രീശാന്തിന് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പനിയും ശരീരവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് എച്ച്1എന്‍1 രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതായി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികളും അറിയിച്ചു. അതിനിടെ പനിബാധയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ടീം മാനേജര്‍ മായങ്ക് ശേഖറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഷിങ്ടണ്‍:അമേരിക്കയില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞതായി യുഎസ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 1,100 പേര്‍ കുട്ടികളും 7,500 പേര്‍ യുവാക്കളുമാണ്. കഴിഞ്ഞ ഏപ്രിലില്‍ എച്ച്1എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഏഴ് മാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ അമേരിക്കയില്‍ മരിച്ചിരിയ്ക്കുന്നത്. രാജ്യത്ത് അരക്കോടിയോളം പേര്‍ എച്ച്1എന്‍1 രോഗബാധയുടെ പിടിയിലമര്‍ന്നിട്ടുണ്ട്. ഏപ്രില്‍- നവംബര്‍ കാലയളവിലാണ്
ബെയ്ജിങ്: എച്ച്1എന്‍1 (പന്നിപ്പനി) പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്ന് പന്നിയിറച്ചി ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ചൈനീസ് സര്‍ക്കാര്‍ നീക്കി. എച്ച്1എന്‍1 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷമാദ്യമാണ് ചൈന ഈ രാജ്യങ്ങളില്‍ നിന്നും പന്നി ഇറച്ചി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചത്. പന്നി ഇറച്ചി കയറ്റുമതിയില്‍ ലോകത്തെ മുന്‍നിര രാജ്യമായ അമേരിക്ക
ദില്ലി: എച്ച്1എന്‍1 വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ കൂടി മരിച്ചതോടെ രാജ്യമൊട്ടാകെ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 505 ആയി. ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ രണ്ട് പേരും കേരളത്തില്‍ ഒരാളുമാണ് പനി ബാധിച്ച് മരിച്ചത്.മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പനി മരണമുണ്ടായത്. ഇവിടെ മാത്രം 207 പേര്‍ മരിച്ചിട്ടുണ്ട്. 117 പേര്‍ മരിച്ച കര്‍ണാടകയാണ് പനി മരണത്തില്‍ രണ്ടാമത്
വാഷിങ്ടണ്‍: പന്നികളില്‍ എച്ച്1എന്‍1 വൈറസ് കണ്ടെത്തിയതിന് പിന്നാലെ പൂച്ചകളിലും പന്നിപ്പനിബാധ കണ്ടെത്തി. അമേരിക്കയിലെ അയാവോയെല ഒരു വീട്ടിലെ വളര്‍ത്തുപൂച്ചയിലാണ് എച്ച്1എന്‍1 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വീട്ടിലെ രണ്ടുപേര്‍ നേരത്തേ പന്നിപ്പനിക്ക് ചികിത്സതേടിയിരുന്നു. മനുഷ്യരില്‍ നിന്നും പൂച്ചയിലേക്ക് വൈറസ് പടര്‍ന്നതാണെന്ന് സംശയിക്കുന്നതായി ആയോല സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി കോളെജ് ഓഫ് വെറ്ററിനറി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. പൂച്ചക്ക് പന്നിപ്പനി
അഹമ്മദാബാദ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്‌ എച്ച്‌1എന്‍1 പനി. മോഡിക്ക്‌ എച്ച്‌1 എന്‍1 പനി സ്‌ഥിരീകരിച്ചതായി അഹമ്മദാബാദ്‌ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു. മന്ത്രിക്കു ടമിഫ്‌ളൂ മരുന്ന്‌ നല്‍കിയിട്ടുണ്ട്‌. വിദഗ്‌ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ്‌ മോഡിയെന്ന്‌ സര്‍ക്കാര്‍ വക്താവ്‌ അറിയിച്ചു. മോഡിയ്‌ക്ക്‌ പന്നിപ്പനി സ്ഥിരീകരിച്ചത്‌ സംസ്ഥാനത്തെ വ്യവസായ പ്രമുഖരിലും ക്യാബിനറ്റിലെ മറ്റു മന്ത്രിമാര്‍ക്കിടയിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്‌. മോഡിയുടെ
അങ്കാറ: വരുന്ന അഞ്ചുമാസത്തേക്ക്‌ തുര്‍ക്കിയില്‍ ചുംബനവും കൈകൊടുക്കലും നിരോധിച്ചു. എച്ച്‌1എന്‍1 വൈറസ്‌ പടരുന്നത്‌ തടയാനായി മുന്‍കരുതല്‍ എന്ന നിലക്കാണ്‌ ചുംബനവും കൈകൊടുക്കലും നിരോധിച്ചിരിക്കുന്നതെന്ന്‌ ആരോഗ്യമന്ത്രി വ്യക്തമാക്കി. എച്ച്‌1എന്‍1 വൈറസ്‌ ബാധിച്ച്‌ തുര്‍ക്കിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ ആരോഗ്യമന്ത്രാലയത്തിന്റെ ഈ അറിയിപ്പ്‌ പുറത്തുവന്നത്‌. എച്ച്‌1എന്‍1 ബാധയെത്തുടര്‍ന്ന്‌ തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ സ്‌കൂളുകളെല്ലാം ഒരാഴ്‌ചയായി അടച്ചിട്ടിരിക്കുകയാണ്‌. റഷ്യയിലും
വാഷിങ്‌ടണ്‍: പന്നിപ്പനിയെ ദേശീയ വിപത്തായി അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എച്ച്‌1എന്‍1 വൈറസ്‌ ബാധ മൂലം മരണം ആയിരം കടന്ന വേളയിലാണ്‌ രോഗത്തെ ദേശീയവിപത്തായി യുഎസ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്‌.ചില ഫെഡറല്‍ നിബന്ധനകളില്‍ നിന്ന്‌ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്ന പ്രഖ്യാപനത്തിലാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഒപ്പുവച്ചിരിയ്‌ക്കുന്നത്‌. വെള്ളിയാഴ്‌ച വൈകിട്ടാണ്‌ ഒബാമ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചതെന്നു വൈറ്റ്‌ഹൗസ്‌ വൃത്തങ്ങള്‍ അറിയിച്ചു.
വാഷിങ്‌ടണ്‍: എച്ച്‌1എന്‍1 വൈറസ്‌ ബാധ ഇതാദ്യമായി പന്നികളിലും കണ്ടെത്തി. അമേരിക്കയിലെ കാര്‍ഷിക വകുപ്പ്‌ അധികൃതര്‍ നടത്തിയ പരിശോധനയിലാണ്‌ പന്നികളില്‍ വൈറസ്‌ ബാധയുണ്ടെന്ന്‌ കണ്ടെത്തിയത്‌. എന്നാല്‍ ഇത്‌ മനുഷ്യരിലേക്ക്‌ പകരില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു. വൈറസ്‌ ബാധ ഭയന്ന്‌ അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി നിരോധിക്കേണ്ട ആവശ്യമില്ലെന്ന്‌ കാര്‍ഷിക സെക്രട്ടറി ടോം വില്‍സാക്‌ പറഞ്ഞു. എച്ച്‌1എന്‍1 പനി ആദ്യം മുതല്‍ത്തന്നെ പന്നിപ്പനിയെന്നാണ്‌