കോഴിക്കോട്: നാദാപുരത്തും കാസര്‍ക്കോട്ടെ തൃക്കരിപ്പൂരിലും സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം. നാദാപുരം തൂണേരിയില്‍ പുലര്‍ച്ചെ നാലോടെ ലോക്കല്‍കമ്മറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ബോംബാക്രമണത്തില്‍ ഓഫീസിന്റെ ചുവരുകള്‍ ഭാഗികമായി തകര്‍ന്നു. സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസ് സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തൃക്കരിപ്പൂര്‍ എളമ്പറ്റയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടു. സിപിഎം നിയന്ത്രണത്തിലുള്ള നവോദയ വായനശാല തീവച്ചു നശിപ്പിച്ചു. പ്രതിഷേധസൂചകമായി തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍
കൊച്ചി: കോഴിക്കോട്‌ സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ്‌ ആലിമിനെ 14 ദിവസത്തേക്ക്‌ കൂടി കോടതി റിമാന്‍ഡ്‌ ചെയ്‌തു. റിമാന്‍ഡ്‌ കാലാവധി അവസാനിച്ചതിനേ തുടര്‍ന്നാണ്‌ അന്വേഷണസംഘം ആലിമിനെ കോടതിയില്‍ ഹാജരാക്കിയത്‌. കോഴിക്കോട്‌ ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ടു പേരെകൂടി അന്വേഷണസംഘം പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മലപ്പുറം സ്വദേശി ഷമ്മി ഫിറോസ്‌, കാശ്‌മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ച മുഹമ്മദ്‌ ഫായീസ്‌ എന്നിവരെ കൂടിയാണ്‌ പട്ടികയില്‍
കൊച്ചി: എറണാകുളം കലക്‌ടറേറ്റ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അഞ്ചു പേര്‍ അറസ്റ്റിലായെന്ന്‌ സൂചന. സംഭവത്തെ കുറിച്ച്‌ അന്വേഷിയ്‌ക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ്‌ തിങ്കളാഴ്‌ച പുലര്‍ച്ചെ 3.30ഓടെ ഇവരെ അറസ്റ്റു ചെയ്‌തത്‌. ഈരാറ്റു പേട്ടയില്‍ നിന്ന്‌ നാലു പേരും തൊടുപുഴയില്‍ നിന്ന്‌ ഒരാളുമാണ്‌ അറസ്റ്റിലായത്‌. ഈരാറ്റുപേട്ട നടയ്‌ക്കല്‍ സ്വദേശികളായ മനയ്‌ക്കല്‍ വീട്ടില്‍ കരീം, ഹാഷിം, റഷീദ്‌, കബീര്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌.
കൊച്ചി: എറണാകുളം കലക്ടറേറ്റിലെ സ്‌ഫോടനം യാദൃശ്ചികമല്ലെന്ന്‌ ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു. ശനിയാഴ്‌ച രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ചതിന്‌ ശേഷമാണ്‌ സ്‌ഫോടനത്തെക്കുറിച്ച്‌ പ്രതികരിയ്‌ക്കാന്‍ ഡിജിപി തയ്യാറായത്‌. ആരോ മനപൂര്‍വം സ്‌ഫോടനം നടത്തുകയായിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കള്‍ തന്നെയാണ്‌ ഇതിനായി ഉപയോഗിച്ചത്‌. വിവിധ ഏജന്‍സികളുമായി സഹകരിച്ച്‌ സംസ്ഥാനത്തികത്തും പുറത്തുമായി ഇതിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെയ്‌ക്കാന്‍
ജയ്‌സാല്‍മീര്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം രാജസ്ഥാനിലെ ഗ്രാമത്തില്‍ ബോംബിട്ടതായി ആരോപണം. പാകിസ്‌താന്‍അതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്ന ജയ്‌സാല്‍മീര്‍ ഗ്രാമത്തിലാണ്‌ ബോംബിട്ടത്‌.പ്രദേശവാസിയായ ദോസ്‌ത്‌ അലി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. വെള്ളിയാഴ്‌ച പതിനൊന്നരയോടെയാണ്‌ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബോംബിട്ടതെന്നും ഇതില്‍ തന്റെ കൃഷിസ്ഥലവും വീടും തകര്‍ന്നുവെന്നുമാണ്‌ ദോസ്‌തിന്റെ പരാതി.സംഭവം നടക്കുമ്പോള്‍ താന്‍ രണ്ടുകിലോമീറ്റര്‍ അകലയായിരുന്നുവെന്നും ആര്‍ക്കും