clear
Search results for "ബ്രിട്ടന്‍" in thatsmalayalam.oneindia.in.
ദുബായ്‌: മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി പോലീസ്‌സ്റ്റേഷനിലെത്തിയ ബ്രിട്ടീഷ്‌ യുവതി അവിഹിത ലൈംഗികബന്ധത്തിന്‌ അറസ്റ്റിലായി. നഗരത്തിലെ ആഡംബര ഹോട്ടല്‍ ജീവനക്കാരന്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായാണ്‌ യുവതിയും ബ്രിട്ടീഷുകാരനായ കാമുകനും സ്റ്റേഷനിലെത്തിയത്‌. ചോദ്യംചെയ്യലിനിടെ ഇരുവരും വിവാഹിതരല്ലെന്ന്‌ മനസ്സിലാക്കിയ പോലിസ്‌ രണ്ടുപേരെയും അറസ്റ്റു ചെയ്യുകയാണുണ്ടായത്‌. ബ്രിട്ടീഷ്‌ എംബസി ഇടപെട്ടതിനെത്തുടര്‍ന്ന്‌ പിന്നീട്‌ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.വിവാഹനിശ്ചയം ആഘോഷിക്കാനാണ്‌ യുവതിയും കാമുകനും പുതുവര്‍ഷാരംഭത്തില്‍

ലണ്ടന്‍: പ്രായമായ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി പീഡിപ്പിച്ച ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍. ഏറെനാളായി ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിയുകായിരുന്നു. 1990കളിലാണ് നൂറോളം പേരെ പീഡിപ്പിച്ച് അമ്പത്തിരണ്ടുകാരനായ ഇയാള്‍ പീഡന പരമ്പര തീര്‍ത്തത്. പ്രായമായ സ്ത്രീകളും പുരുഷന്മാരും താമസിക്കുന്ന വീടുകളില്‍ രാത്രികാലങ്ങളില്‍ അതിക്രമിച്ച് കയറിയാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്. വീടുകളിലെ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിച്ച് മുഖം മൂടി ധരിച്ചാണ്

പനജി: ഗോവയുള്‍പ്പടെ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കാണിച്ച് ബ്രിട്ടന്‍ സ്വന്തം പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.ഗോവ, കൊല്‍ക്കത്ത, ദില്ലി, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളിലാണ് ഭീകരാക്രമണ സാധ്യതയുള്ളത്. ഇതിനാല്‍ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നാണ് ബ്രിട്ടന്റെ നിര്‍ദേശം.പഞ്ചനക്ഷത്ര ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ബാറുകളില്‍

ലണ്ടന്‍: രണ്ട്‌ പെണ്‍മക്കളെ കറിക്കത്തികൊണ്ട്‌ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജ കുറ്റക്കാരിയാണെന്ന്‌ ബ്രിട്ടീഷ്‌ കോടതി വിധിച്ചു.രേഖ കുമാറി ബക്കര്‍(41)നെയാണ്‌ കോംബ്രഡ്‌ജ്‌ ക്രൗണ്‍ കോടതി കുറ്റക്കാരിയായി വിധിച്ചത്‌. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്‌ച വിധിക്കും. മക്കളായ ഡാവിന ബേക്കര്‍(16), ജാസ്‌മിന്‍ ബേക്കര്‍(13)എന്നിവരെയാണ്‌ രേഖ കൊലപ്പെടുത്തിയത്‌.2007 ഡൂണില്‍ കേംബ്രിഡ്‌ജിലെ വീട്ടില്‍ വച്ചാണ്‌ ഹോട്ടല്‍ ജീവനക്കാരിയായ രേഖ മക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്‌. ആദ്യം

പാരീസ്‌: ലോകസമ്പദ്‌ വ്യവസ്ഥയുടെ നടുവൊടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കൂടുതല്‍ രാജ്യങ്ങള്‍ കരകയറി. യൂറോപ്പിന്‌ ആശ്വാസമായി ഫ്രാന്‍സും ജര്‍മ്മനിയും മാന്ദ്യത്തെ അതിജീവിച്ചതിന്‌ പിന്നാലെ എട്ടോളം ലോകരാജ്യങ്ങള്‍കൂടി മാന്ദ്യത്തില്‍ നിന്നും കരകയറി.മാന്ദ്യകാലത്തും അധികം ഉലയാതെ നിന്ന ഇന്ത്യ, ചൈന എന്നിവയ്‌ക്കൊപ്പം മാന്ദ്യംമൂലം തളര്‍ന്ന ജപ്പാനും തിരിച്ചെത്തി. ലാറ്റിനമേരിക്കയില്‍ ബ്രസീലാണ്‌ മാന്ദ്യത്തില്‍നിന്നും കരകയറിയിരിക്കുന്നത്‌. യൂറോപ്പിലെ മറ്റൊരു പ്രമുഖ രാജ്യമായ ഇറ്റിലും

ലണ്ടന്‍: പന്നിപ്പനി ബാധയെത്തുടര്‍ന്ന്‌ ബ്രിട്ടനില്‍ ഒരാള്‍ മരിച്ചു. അമേരിയ്‌ക്കന്‍ ഭൂകണ്ഡത്തിന്‌ പുറത്ത്‌ ഇതാദ്യമായാണ്‌ പന്നിപ്പനി ബാധയെത്തുടര്‍ന്ന്‌ മരണം സ്ഥിരീകരിക്കുന്നത്‌.സ്‌കോട്ട്‌ലാന്റിലെ ആശുപത്രിയിലാണ്‌ മരണം സംഭവിച്ചത്‌. മരിച്ചയാളുടെ പേര്‌ ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പന്നിപ്പനി ബാധയെത്തുടര്‍ന്ന്‌ ഇവിടെ പത്തുപേരെ പ്രവേശിപ്പിച്ചിരുന്നു. ഇതിലൊരാളാണ്‌ മരിച്ചതെന്ന്‌ സ്‌കോട്ട്‌ലാന്റ്‌ സര്‍ക്കാര്‍ അറിയിച്ചു.ബ്രിട്ടനില്‍ ഇതേവരെ 1226 പേരില്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതുമൂലം മരണം

ലണ്ടന്‍: മൃതദേഹം ഹൈന്ദവരീതിയില്‍ ചിതയില്‍ ദഹിപ്പിക്കാനുള്ള അനുമതിക്കായി നിയമപോരാട്ടം നടത്തിവന്ന ഇന്ത്യക്കാരന്റെ ഹര്‍ജി ബ്രിട്ടീഷ്‌ ഹൈക്കോടതി തള്ളി.ന്യൂകാസിലിലെ ഗോസ്‌ഫര്‍ത്തില്‍ താമസിക്കുന്ന ദേവേന്ദര്‍ ഗായ്‌ എന്ന എഴുപതുകാരനാണ്‌ ചിതയൊരുക്കി മൃതദേഹം ദഹിപ്പിക്കാനുള്ള അനുമതിയ്‌ക്കായി ഹര്‍ജി നല്‍കിയിരുന്നത്‌. ബ്രിട്ടനിലെ ആംഗ്ലോ-ഏഷ്യന്‍ ഫ്രണ്ട്‌ഷിപ്പ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ്‌ ദേവേന്ദര്‍.നിയമപ്രകാരം ബ്രിട്ടനില്‍ ചിതകള്‍ നിരോധിച്ചിരിക്കുകയാണെന്ന്‌ ഹര്‍ജി തള്ളിക്കൊണ്ട്‌ ജസ്‌റ്റിസ്‌ ക്രാന്‍സ്‌റ്റണ്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടനില്‍ ചിതകള്‍

ലണ്ടന്‍: യൂട്യൂബിലെ വീഡിയോ ക്ലിപ്പുകള്‍ കണ്ട്‌ ഭര്‍ത്താവ്‌ ഭാര്യയെ പ്രസവിക്കാന്‍ സഹായിച്ചു. ലോകത്ത്‌ യൂട്യൂബിന്റെ സഹായത്തോടെ നടന്ന ആദ്യ പ്രസവം എന്നാണ്‌ വദേശമാധ്യമങ്ങള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്‌. യൂട്യൂബില്‍ 'ഡു ഇറ്റ്‌ യുവര്‍സെല്‍ഫ്‌' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വീഡിയോ ക്ലിപ്പുകളാണ്‌ ദമ്പതികള്‍ക്ക്‌ സഹായകമായത്‌. നാവിക സേനയില്‍ എന്‍ജിനീയറായ സ്‌റ്റീഫന്‍സ്‌ ആണ്‌ യുട്യൂബ്‌ സഹായത്തോടെ ഭാര്യ ജോയുടെ പ്രസവമെടുത്തത്‌.

ലണ്ടന്‍: കുളിക്കാത്ത രാജകുമാര്‍ അതാണ്‌ ബ്രിട്ടനിലെ ഹാരി രാജകുമാരന്‌ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ നല്‍കുന്ന വിശേഷണം. ഇതിന്റെ കാര്യമെന്താണെന്നല്ലേ ഹാരി കുളിച്ചിട്ട്‌ രണ്ടുവര്‍ഷമായത്രേ. അദ്ദേഹം തന്നെയാണ്‌ ഈ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവിട്ടിരിക്കുന്നത്‌. സഹപ്രവര്‍ത്തകരോടാണ്‌ ഹാരി താന്‍ തന്റെ മുടിപോലും രണ്ടുവര്‍ഷമായിട്ട്‌ കഴുകിയിട്ടില്ലെന്ന്‌ പറഞ്ഞത്‌. ഇപ്പോള്‍ ഹെലികോപ്‌റ്റര്‍ പൈലറ്റാകാന്‍ പരിശീലനം നേടുകയാണ്‌ ഹാരി. കുളിക്കാത്ത കാര്യം പോലെതന്നെ ഹാരി വെളിപ്പെടുത്തിയ

ഹോങ്കോങ്‌: യൂറോപ്പിലും അമേരിക്കയിലും പടര്‍ന്നു പിടിച്ച പന്നിപ്പനി ഏഷ്യയിലേയ്‌ക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്‌. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഹോങ്കോങിലാണ്‌ ആദ്യ പന്നിപ്പനിബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.ഹോങ്കോങ്ങിലെ ഒരു ഹോട്ടലിലെ താമസക്കാരനാണ്‌ രോഗബാധ കണ്ടെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ ഹോട്ടലില്‍ താമസിച്ചിരുന്ന 200ല്‍ അധികം അതിഥികളെയും നൂറോളം ജീവനക്കാരെയും കരുതല്‍ നടപടിയെന്ന നിലയില്‍ ഏഴ്‌ ദിവസത്തേയ്‌ക്ക്‌ തടഞ്ഞുവച്ചു. ഹോട്ടലിലെ ടാക്‌സി ഡ്രൈവര്‍മാരോടും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ