Search results for "വാണ്ടഡ്" in thatsmalayalam.oneindia.in.
മലയാളത്തില്‍ നിന്നും തമിഴിലും തെലുങ്കിലും എത്തിയിട്ട്‌ കാലം കുറച്ചായെങ്കിലും നയന്‍താര ഇതേവരെ ബോളിവുഡിലേയ്‌ക്ക്‌ കാലെടുത്തുവച്ചിട്ടില്ല. ഓഫറുകള്‍ വരാത്തതല്ല മറിച്ച്‌ ഏറ്റെടുത്ത പ്രൊജക്ടുകള്‍ ചെയ്‌തുതീര്‍ക്കാന്‍ സമയമില്ലാത്തതാണ്‌ ഇതിന്‌ കാരണമെന്നാണ്‌ നയന്‍സ്‌ പറഞ്ഞിരുന്നത്‌. നയന്‍താരക്ക്‌ ശേഷം കയറിവന്ന അസിനാവട്ടെ തമിഴും തെലുങ്കുമൊക്കെ കഴിഞ്ഞ്‌ ഹിന്ദിയില്‍ വിലസുകയാണിപ്പോള്‍. എന്തായാലും ഇനി തന്റെ ഹിന്ദി അരങ്ങേറ്റം ഇനിയും വൈകിക്കേണ്ടെന്ന്‌ തന്നെയാണ്‌ നയന്‍താരയുടെ തീരുമാനം.
ഷാരൂഖ്‌ ഖാന്റെ അമേരിക്കന്‍ യാത്രയും അദ്ദേഹത്തിന്‌ അവിടെ അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്‌നങ്ങളും കണക്കിലെടുത്ത്‌ സല്‍മാന്‍ ഖാനും തന്റെ അമേരിക്കന്‍ യാത്ര റദ്ദാക്കി. പുതിയ ചിത്രമായ വാണ്ടഡിന്റെ പ്രചാരണത്തിനും സ്വന്തമായി വരച്ച ചിത്രങ്ങളുടെ ലേലത്തില്‍ പങ്കെടുക്കുന്നതിനും വേണ്ടിയായിരുന്നു അമേരിക്കയിലേയ്‌ക്ക്‌ പോകാന്‍ സല്‍മാന്‍ തീരുമാനിച്ചത്‌. സെപ്‌റ്റംബര്‍ 3ന്‌ ന്യൂയോര്‍ക്കിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്‌. ഹൂസ്റ്റണ്‍, ഡാലസ്‌, ചിക്കാഗോ എന്നിവിടങ്ങളിലും ചിത്രത്തിന്റെ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാനായി