ദില്ലി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയില്‍ വ്യാപകമായി വ്യോമാക്രമണം നടത്താന്‍ ലഷ്കര്‍ ഇ തൊയ്ബയുടെ പദ്ധതി. യൂഇതിനായി യൂറോപ്പില്‍നിന്ന് അമ്പതോളം പാരാ-ഗ്ലൈഡറുകള്‍ ഭീകരസംഘടന സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. സാര്‍ക്ക് രാജ്യങ്ങളിലേക്കു പോകുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ തട്ടിക്കൊണ്ടു പോകാന്‍ ലഷ്കര്‍ ഇ തൊയ്ബയും അല്‍ ക്വയ്ദയും പദ്ധതി തയാറാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണു പുതിയ ഭീഷണിയെപ്പറ്റിയുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.പാരാ
വാഷിങ്ടണ്‍: വര്‍ഷങ്ങളായി അമേരിക്ക തേടുന്ന അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ പുതിയ ചിത്രങ്ങള്‍ എഫ്‍ബിഐ പ്രസിദ്ധീകരിച്ചു. 1998ല്‍ ലഭിച്ച ലാദന്റെ ചിത്രം അടിസ്ഥാനമാക്കി ഇപ്പോള്‍ അമ്പത്തിരണ്ടാം വയസ്സില്‍ ലാദന്‍ എങ്ങനെയുണ്ടാകും എന്ന് കണക്കാക്കി കമ്പ്യൂട്ടറില്‍ തയാറാക്കിയ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ലാദന്റെ വിശ്വവിഖ്യാതമായ താടിയും തലപ്പാവുമില്ലാത്ത ഒരു ചിത്രവും പ്രസിദ്ധീകരിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.9/11 ലെ യുഎസ് ആക്രമണത്തിനു ശേഷം
ഇസ്ലാമാബാദ്‌: പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫും അല്‍ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ലാദനും തമ്മില്‍ അഞ്ചു തവണ കൂടിക്കാഴ്‌ച നടന്നിട്ടുണ്ടെന്ന്‌ വെളിപ്പെടുത്തല്‍. പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ ഉദ്യോഗസ്ഥനായ ഖാലിദ്‌ ഖ്വാജയാണ്‌ ഒരു ടിവി അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌. എന്നാല്‍ ക്വാജയുടെ വെളിപ്പെടുത്തല്‍ ഷെരീഫ്‌ നിഷേധിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണമാണിതെന്ന്‌ ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്‌താന്‍ മുസ്ലീംലീഗ്‌ (എന്‍) വക്താക്കള്‍
ഹോങ്കോങ്‌: ഷിന്‍ജിയാങ്‌ പ്രവിശ്യയിലെ ഉറുംഖിയില്‍ ന്യൂനപക്ഷ ഉയിഗര്‍ മുസ്ലിംകളെ വധിച്ചതിന്‌ പ്രതികാരമായി വിദേശത്തുള്ള ചൈനീസ്‌ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന്‌ അല്‍ക്വയ്‌ദ. അള്‍ജീരിയയിലെ അല്‍ ക്വയ്‌ദ വിഭാഗമായ അല്‍ ക്വയ്‌ദ ഇന്‍ ഇസ്ലാമിക്‌ മുഹ്‌റെബ്‌ (എഐക്യുഎം) ആണു ഭീഷണി പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്‌.ഹോങ്കോങ്‌ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന റിസ്‌ക്‌ അനാലസിസ്‌ ഗ്രൂപ്പാണ്‌ ഇക്കാര്യം പുറത്തുവിട്ടിരിയ്‌ക്കുന്നത്‌. ഭീഷണി എഐക്യുഎമ്മിന്‍റേതാണെങ്കിലും അല്‍ ക്വയ്‌ദയുടെ മറ്റു ഗ്രൂപ്പുകളും അതേപാത
വാഷിങ്‌ടണ്‍: അല്‍ ഖ്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന്‌ അമേരിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ലാദന്‍ ജീവിച്ചിരിപ്പില്ലെന്നാണ്‌ ഇന്റലിജന്‍സ്‌ വിഭാഗം വിശ്വസിക്കുന്നതെന്ന പാകിസ്‌താന്‍ പ്രസിഡന്റ്‌ ആശിഫ്‌ അലി സര്‍ദാറിയുടെ പ്രസ്‌താവനയ്‌ക്കു പിന്നാലെയാണ്‌ ലാദനുവേണ്ടി ഇനിയും തിരച്ചില്‍ നടത്തുമെന്ന്‌ അമേരിക്ക അറയിച്ചിരിക്കുന്നത്‌. പാകിസ്‌താന്‍-അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തി പ്രദേശങ്ങളിലെവിടെയോ ലാദന്‍ ഒളിവില്‍ക്കഴിയുന്നുണ്ടെന്നാണ്‌ യുഎസ്‌ ഇന്റലിജന്‍സ്‌ വിഭാഗം വിശ്വസിക്കുന്നത്‌. ലാദനെ
ദില്ലി: പലസമയത്ത്‌ പലയിടത്തായി ആക്രമണം നടത്തിയതിന്‌ അറസ്റ്റിലായ ഭീകരരെ തെളിവില്ലെന്ന കാരണത്താല്‍ പാകിസ്‌താന്‍ അധികൃതര്‍ ജയില്‍മോചിതരാക്കി.വട്ടയച്ചവരില്‍ അല്‍-ഖ്വയ്‌ദ, താലിബാന്‍, ഹര്‍ക്കത്തുള്‍ മുജാഹിദീന്‍ എന്നീ സംഘടനകളില്‍ നിന്നുള്ള കൊടും ഭീകകര്‍ ഉള്‍പ്പെടുന്നുണ്ട്‌. പാക്‌ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചവരും വിട്ടയച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ കേസിലുള്‍പ്പെട്ട 12പേരാണത്രേ ജയില്‍ മോചിതരായത്‌. മോചിപ്പിച്ചവരെക്കുറിച്ച്‌ പിന്നീട്‌ വിവരമൊന്നും
ബഹറൈന്‍: ലോകത്തെ സമസ്‌തമേഖലകളെയും ബാധിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക മാന്ദ്യം അല്‍ ക്വയ്‌ദ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെയും ബാധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്‌. രണ്ടുദിവസമായി ബഹറൈനില്‍ നടന്നുവരുന്ന സുരക്ഷായോഗത്തിലാണ്‌ സാമ്പത്തിക മാന്ദ്യം ഭീകരസംഘടനകളെയും ബാധിച്ചിരിക്കുന്നുവെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാണിച്ചത്‌. ഭീകരാക്രമണങ്ങള്‍ നടത്താന്‍ ആഗോളതലത്തിലുള്ള ഭീകരസംഘടനകള്‍ക്ക്‌ പണം ലഭ്യമാകുന്നില്ല. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തികമായി അരക്ഷിതമായതിനെത്തുടര്‍ന്നാണ്‌ ഭീകരസംഘടനകളും സാമ്പത്തിക പ്രശ്‌നത്തില്‍ അകപ്പെട്ടത്‌. 15000 യുഎസ്‌