വസീറിസ്ഥാന്‍: അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ സംഘടനാ തലവന്‍ ഹക്കീമുള്ള മെഹസൂദ് കൊല്ലപ്പെട്ടതായി പാക് താലിബാന്‍ സഥിരീകരിച്ചു. ഔരക്‌സായ് ഗോത്രമേഖലയിലെ സംഘടനാവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ചാനല്‍ അഭിമുഖത്തിലാണ് സ്ഥിരീകരണം.മെഹസൂദ് മരിച്ചതായി ആഴ്ചകളായി നിലനില്‍ക്കന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് താലിബാന്റെ സ്ഥിരീകരണം. ജനുവരി പതിന്നാലിന് യുഎസ് സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹക്കിമുള്ള മരിച്ചെന്ന വാര്‍ത്ത താലിബാന്‍ നേരത്തെ
ന്യൂയോര്‍ക്ക്: അമേരിയ്ക്കയിലെ കണക്ടിക്കട്ടില്‍ ക്ലീന്‍ എനര്‍ജി താപവൈദ്യുതി നിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 5 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാഫോര്‍ഡില്‍ നിന്ന് 20 മൈല്‍ അകലെയുള്ള മിഡില്‍ ടൗണ്‍ നഗരത്തിലെ ഊര്‍ജ്ജ നിലയത്തില്‍ വാതക പൈപ്പ് ലൈനിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ വീടുകള്‍ക്കും
വാഷിങ്ടണ്‍: ചൈനയുടെ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ ടിബറ്റ് ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ തീരുമാനിച്ചു. ഫെബ്രുവരിയില്‍ യുഎസ് സന്ദര്‍ശിക്കുന്ന ദലൈലാമയുമായി ഒബാമ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒബാമയും ദലൈലാമയും തമ്മിലുള്ള കൂടിക്കാഴ്ച യുഎസ് - ചൈനബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നു ചൈന മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്നാണ് വൈറ്റ് ഹൗസ്
ബെയ്ജിങ്: ഈ മാസം അമേരിക്ക സന്ദര്‍ശിക്കുന്ന ടിബറ്റ് ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയോട് ചൈന ആവശ്യപ്പെട്ടു.അങ്ങനെ ഒന്ന് സംഭവിച്ചാല്‍ യുഎസ് - ചൈന രാഷ്ട്രീയ ബന്ധത്തെ സാരമായി ബാധിക്കുമെന്നും ചൈനീസ് അധികൃതര്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്‍കി. നവംബറില്‍ ഒബാമയുടെ ചൈന സന്ദര്‍ശനത്തിനു മുന്നോടിയായി യുഎസില്‍ എത്തിയ ദലൈലാമയുമായി അദ്ദേഹം കൂടിക്കാഴ്ച
വാഷിംഗ്ടണ്‍: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാനുള്ള അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പദ്ധതിക്ക് പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നിഷേധിച്ചു. 2020ല്‍ നടപ്പാക്കാനുദ്ദേശിച്ച ചാന്ദ്ര ദൗത്യ പദ്ധതിയാണ് ഫണ്ടില്ലന്ന കാരണത്താല്‍ ഒബാമ തടഞ്ഞത്. പുതിയ ബജറ്റിലേക്കുള്ള പദ്ധതി നിര്‍ദേശത്തിലാണ് ഒബാമ ഇക്കാര്യം സൂചിപ്പിച്ചത്.പുതിയതായി വികസിപ്പിച്ച ഓറിയോണ്‍ ബഹിരാകാശ വാഹനത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനായിരുന്നു നാസയുടെ പദ്ധതി.
ന്യൂയോര്‍ക്ക്: ഒന്നാം തീയതി അമേരിക്കയിലെ നാസ്ഡാക് ഓഹരി വിപണിയെ ഉണര്‍ത്തുന്നത് ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും, കജലും. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള താരങ്ങളെ ആചാരമണി മുഴക്കാന്‍ നാസ്ഡാക് ക്ഷണിക്കുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന 'മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥമാണു ഷാറൂഖ് ഖാനും കജലും നാസ്ഡെക്കിലെത്തുന്നത്. അമേരിക്കയില്‍ ചിത്രം വിതരണം നടത്തുന്ന ഫോക്സ്
വാഷിങ്ടണ്‍: ഇന്ത്യ ഇപ്പോഴും ഭീകരാക്രമണഭീഷണിയുടെ നിഴലില്‍ തന്നെയാണെന്ന് അമേരിക്ക. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് വരുംമാസങ്ങളില്‍ യാത്ര ചെയ്യുന്ന യുഎസ് പൗരന്‍മാര്‍ സുരക്ഷ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് യുഎസ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്ത്യയില്‍, യുഎസ് പൗരന്‍മാരടക്കമുള്ള പാശ്ചാത്യ വിനോദ സഞ്ചാരികള്‍ എത്തുന്ന ഹോട്ടലുകള്‍, കച്ചവടസ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താനാണ് ഭീകരസംഘടനകള്‍
ന്യൂയോര്‍ക്ക്: ലൈംഗിക പീഡന കേസില്‍ പ്രതിയാക്കപ്പെട്ട മലയാളിയായ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെതിരെ പുതിയ കേസില്‍ വിചാരണ തുടങ്ങി. പുതിയതായി ആരോപിക്കപ്പെട്ടിട്ടുള്ള ലൈംഗിക പീഡന കേസില്‍ ആനന്ദിനെ മാന്‍ഹട്ടന്‍ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്തവരടക്കം ഒന്‍പതു സ്ത്രീകളെ പീഡിപ്പിച്ചു എന്നതാണ് ആനന്ദ് ജോണിനെതിരായുള്ള പുതിയ കേസ്.ലൈംഗിക പീഡന കേസില്‍ ലൊസാഞ്ജല്‍സ് ജയിലില്‍ 59 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ചു
ന്യൂയോര്‍ക്ക്: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് അറസ്റ്റിലായ സത്യം കമ്പ്യൂട്ടേഴ്‌സ് മുന്‍ ചെയര്‍മാന്‍ രാമലിംഗരാജുവിനെയും സഹോദരന്‍ രാമരാജുവിനെയും അമേരിക്കയിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചു. കോടതി ഫീസും മറ്റു ചെലവുകളും അടയ്ക്കുന്നതില്‍ നിന്നും കോടതി ഇവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ അഭിഭാഷകനെ വയ്ക്കണമെന്ന ഇവരുടെ ആവശ്യം യുഎസ് ജില്ലാ ജഡ്ജി ബാര്‍ബറാ ജോണ്‍സ് അംഗീകരിച്ചില്ല. ഇവര്‍ കാണിച്ച കൃത്രിമം കാരണം
വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയുടെ വിഷമഘട്ടം അമേരിക്ക തരണം ചെയ്തുവെന്നും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് ഈ വര്‍ഷം ഊന്നല്‍ നല്‍കുമെന്നും യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. പുതുവര്‍ഷത്തിലെ ആദ്യ സ്‌റ്റേറ്റ് ഓഫ് യൂണിയന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ സാമ്പത്തികരംഗത്ത് ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളുടെ കുതിപ്പും പരാമര്‍ശിക്കപ്പെട്ടു. ഇന്ത്യയും ചൈനയും ലോകത്തെ സാമ്പത്തിക