Search results for "El salvador" in thatsmalayalam.oneindia.in.
സാന്‍ സാല്‍വഡോര്‍: കരീബിയന്‍ തീരത്ത് ആഞ്ഞുവീശിയ ഐഡാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറില്‍ നൂറിലധികം പേര്‍ മരിച്ചു. ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് രാജ്യത്ത് കെടുതി വിതച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 60 ഓളം പേരെ കാണാതിയിട്ടുണ്ട്. 7,000 പേര്‍ ഭവനരഹിതരായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ദുരന്തം കണക്കിലെടുത്ത് എല്‍ സാല്‍വഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.