ബെര്‍ളിന്‍: നെറ്റ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെതിരെ ജര്‍മ്മനിയിലെ ഭരണകൂടം. എക്‌സ്‌പ്ലോററിന് പകരം മറ്റെന്തെങ്കിലും ബദല്‍ സംവിധാനം ബ്രൗസിങിനായി ഉപയോഗിക്കാനാണ് ഭരണാധികാരികിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റ് രംഗത്തെ അതികായന്മാരായ ഗൂഗിളിനും മറ്റുമെതിരെ ഹാക്കിങ് ഭീഷണിയുണ്ടായതിനെത്തുടര്‍ന്നാണ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് ഫെഡറല്‍ ഓഫീസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി രാജ്യത്തെ പൗരന്മാര്‍ക്ക്
ദില്ലി: വാടകഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ വീണ്ടും നിയമക്കുരുക്കില്‍. ജര്‍മ്മന്‍ ദമ്പതിള്‍ക്കുവേണ്ടി ഗുജറാത്തി സ്ത്രീ പ്രസവിച്ച് നല്‍കിയ ഇരട്ടക്കുഞ്ഞുങ്ങളാണ് പൗരത്വ പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരിക്കുന്നത്. ഈ കുഞ്ഞുങ്ങള്‍ തങ്ങളുടേതല്ലെന്ന് ജര്‍മ്മനിയും ഇന്ത്യയും ഒരേപോലെ പറയുന്നു. ജര്‍മ്മനിക്കാരായ ജാന്‍ ബാലസും ഭാര്യയുമാണ് ഗുജറാത്തി സ്ത്രീയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്തത്. ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ വിദേശപൗരന്മാരായിട്ടാണ് ആനന്ദ് മുനിസിപ്പാലിറ്റി രജിസ്റ്റര്‍
പാരീസ്‌: ലോകസമ്പദ്‌ വ്യവസ്ഥയുടെ നടുവൊടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കൂടുതല്‍ രാജ്യങ്ങള്‍ കരകയറി. യൂറോപ്പിന്‌ ആശ്വാസമായി ഫ്രാന്‍സും ജര്‍മ്മനിയും മാന്ദ്യത്തെ അതിജീവിച്ചതിന്‌ പിന്നാലെ എട്ടോളം ലോകരാജ്യങ്ങള്‍കൂടി മാന്ദ്യത്തില്‍ നിന്നും കരകയറി.മാന്ദ്യകാലത്തും അധികം ഉലയാതെ നിന്ന ഇന്ത്യ, ചൈന എന്നിവയ്‌ക്കൊപ്പം മാന്ദ്യംമൂലം തളര്‍ന്ന ജപ്പാനും തിരിച്ചെത്തി. ലാറ്റിനമേരിക്കയില്‍ ബ്രസീലാണ്‌ മാന്ദ്യത്തില്‍നിന്നും കരകയറിയിരിക്കുന്നത്‌. യൂറോപ്പിലെ മറ്റൊരു പ്രമുഖ രാജ്യമായ ഇറ്റിലും
ലണ്ടന്‍: ജര്‍മ്മനിയിലെ ലൈംഗികവിപണി സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്‌ തളരുന്നു. സാമ്പത്തിക പ്രശ്‌നം കാരണം ആളുകളെ കിട്ടാനില്ലാത്തതിനെത്തുടര്‍ന്ന്‌ ഇവിടത്തെ പ്രമുഖ ലൈംഗിക ബിസിനസുകാരെല്ലാം വിവിധ ഓഫറുകളുമായി മുന്നോട്ടുവന്നിരിക്കുകയാണ്‌. ജോലിയില്‍ നിന്നും പിരിഞ്ഞവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും വേണ്ടിയാണ്‌ പലരും പ്രത്യേക ഓഫറുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌. ഒരിടത്തുതന്നെ കുറഞ്ഞ ഫീസില്‍ ഒന്നിലധികം സ്‌ത്രീകളെ നല്‍കുക, ഫീസില്‍ റിബേറ്റ്‌ തുടങ്ങിയവയാണ്‌ ഇടപാടുകാരെ ആകര്‍ഷിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രധാന സൗജന്യങ്ങള്‍.വേശ്യാവൃത്തിയ്‌ക്ക്‌
മുംബൈ: ആഗോള സാമ്പത്തിക മാന്ദ്യം രാജ്യത്തെ വന്‍കിട കമ്പനികളിലൊന്നായ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിനെയും ബാധിക്കുന്നു. കമ്പനിയുടെ ജര്‍മ്മനിയിലുള്ള പോളിസ്‌റ്റര്‍ യൂണിറ്റായ ട്രവിറയെ പാപ്പരായി പ്രഖ്യാപിച്ചതോടെയാണ്‌ മാന്ദ്യം റിലയന്‍സിനെ എത്രത്തോളം ആഴത്തില്‍ ബാധിച്ചുവെന്ന കാര്യം വെളിപ്പെട്ടിരിയ്ക്കുന്നത്.അഞ്ചു വര്‍ഷം മുമ്പ്‌ 440 കോടി രൂപയ്‌ക്കാണ്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ട്രിവിറ ഏറ്റെടുത്തത്‌. ഈ ഏറ്റെടുക്കലോടെ ലോകത്തെ ഏറ്റവും വലിയ പോളിസ്‌റ്റര്‍ നിര്‍മാതാക്കളായി റിലയന്‍സ്‌
ബര്‍ലിന്‍: വലിയ അടുക്കും ചിട്ടയുമൊന്നുമില്ലാത്ത ഭാര്യയോട്‌ വൃത്തിയുടെ പേരില്‍ സ്ഥിരമായി വഴക്കിടുന്ന ഒരു ഭര്‍ത്താവാണോ നിങ്ങള്‍? എന്നാല്‍ സൂക്ഷിക്കുക. വൃത്തിക്കാരനായ നിങ്ങളെ സഹിക്കാന്‍ കഴിയാതെ ഒരു പക്ഷേ ഭാര്യ ഉപേക്ഷിച്ചു പോയെന്നിരിക്കും.ജര്‍മ്മനിയില്‍ 15വര്‍ഷം നീണ്ട ദാമ്പത്യബന്ധമാണ്‌ വൃത്തി പ്രശ്‌നം കാരണം തകര്‍ന്നത്‌. ഭര്‍ത്താവിന്റെ അമിതമായ ശുചിത്വ ബോധം സഹിക്കാന്‍ കഴിയാതെ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു. എപ്പോഴും വീടും
ബര്‍ലിന്‍: ജനിച്ചപടിയിരുന്ന്‌ ഭക്ഷണം കഴിയ്‌ക്കുക പാട്ടുകേള്‍ക്കുക അതും ആണ്‍പെണ്‍ഭേദമില്ലാതെ പ്രിയപ്പെട്ടവള്‍ക്കോ പ്രിയ്യപ്പെട്ടവനോ ഒപ്പമിരുന്ന്‌. വല്ലാത്ത ഒരു അനുഭവം തന്നെയായിരിക്കും അല്ലേ.നിങ്ങള്‍ക്ക്‌ നഗ്നനാവാന്‍ അല്ലെങ്കില്‍ നഗ്നയാവാന്‍ മടിയില്ലെങ്കില്‍ ഇവിടേയ്‌ക്ക്‌ വരുക തീര്‍ത്തും സ്വതന്ത്രരായി നിങ്ങള്‍ക്ക്‌ ഇവിടെയിരുന്ന്‌ ഉല്ലസിക്കാം. വിളിക്കുന്നത്‌ ജര്‍മ്മനിയിലെ ഒരു ഹോട്ടലാണ്‌. പൂര്‍ണ നഗ്നമായി സമയം ചെലവിടാന്‍ തൊലിക്കട്ടിയുള്ളവര്‍ക്ക്‌ മാത്രം പ്രവേശനമുള്ള സ്ഥലം. നഗ്നമായി ചെല്ലാമെന്ന്‌ വച്ച്‌
ബര്‍ലിന്‍: ആരെയും പറ്റിക്കാമെന്നതാണ്‌ വിഡ്‌ഢിദിനത്തിന്റെ പ്രത്യേകത. ആര്‍ക്കും ഒരു ശിക്ഷയും ഭയക്കേണ്ടതുമില്ല. എന്തായാലും ഇത്തവണ ഇതൊന്ന്‌ പരീക്ഷിക്കാന്‍ തന്നെയായിരുന്നു ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ എഫ്‌എഫ്‌എച്ചിന്റെ തീരുമാനം. വിഡ്‌ഢിദിനത്തില്‍ ലോകജനതയെ മൊത്തം വിഡ്‌ഢികളാക്കാന്‍ ഇവര്‍ക്ക്‌ കഴിയുകയും ചെയ്‌തു. എന്തായാലും കാര്യം അറിയുമ്പോള്‍ മാത്രമേ അവര്‍ എത്രത്തോളം തന്റേടത്തോടെയാണ്‌ വിഡ്‌ഢിദിനം ആഘോഷിച്ചതെന്ന്‌ മനസ്സിലാക്കാന്‍ കഴിയുകയുള്ളു.ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ
ബര്‍ലിന്‍: സെക്കണ്ടറി സ്‌കൂളില്‍ പതിനേഴുകാരന്‍ നടത്തിയ വെടിവെയ്‌പില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം പതിനാറ്‌ പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്‌ച വിന്നെര്‍ഡന്‍ പട്ടണത്തിലെ ആല്‍ബര്‍ട്ട്‌ മില്ലെ സെക്കണ്ടറി സ്‌കൂളിലാണ്‌ വെടിവയ്‌പു നടന്നത്‌.അക്രമിയെ പൊലീസ്‌ പിന്തുടര്‍ന്ന്‌ വെടിവച്ചുവീഴ്‌ത്തി. കറുത്ത മുഖം മൂടി ധരിച്ചെത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്‌ ആക്രമണം നടത്തിയത്‌. പിതാവിന്റെ തോക്ക്‌ മോഷ്ടിച്ച്‌ സ്‌കൂളില്‍ വന്നതിന്‌ രണ്ടുവര്‍ഷം മുമ്പ്‌ ഈ കുട്ടിയെ സ്‌കൂളില്‍ നിന്നും