ദില്ലി: ഗുവാഹത്തി ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാവും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എസ്ആര്‍ ബന്നൂര്‍മഠിന് പകരമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നിയമനം. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിജ്ഞാപനം ഉടനുണ്ടാകും. 1953ല്‍ ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയിലെ മോവാ മണ്ഡലില്‍ ജനിച്ച ചെലമേശ്വര്‍ 1976ല്‍ വിശാഖപട്ടണത്തെ ആന്ധ്രാ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം കരസ്ഥമാക്കി. അതേവര്‍ഷം തന്നെ
സുപ്രധാന കേസുകള്‍ മാത്രമേ കോടതി സിബിഐയ്ക്ക് വിടാവൂ ദില്ലി: സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസുകള്‍ സി.ബി.ഐയ്‌ക്ക് വിടാന്‍ ഹൈക്കോടതിക്ക്‌ അധികാരമുണ്ടെന്ന്‌ സുപ്രീം കോടതി. എന്നാല്‍ ഇത് സുപ്രധാന കേസായിരിയ്ക്കണം. ചീഫ്‌ ജസ്‌റ്റീസ്‌ കെ.ജി ബാലകൃഷ്‌ണന്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ്‌ ഈ സുപ്രധാന വിധി.സിബിഐയ്ക്ക് വിടാനായി ഹൈകോടതികള്‍ നിര്‍ദ്ദേശിയ്ക്കുന്ന കേസുകള്‍ക്ക് സാമൂഹ്യ, ദേശീയ, അന്തര്‍ദേശീയ പ്രാധാന്യം ഉണ്ടായിരിയ്ക്കണം.
കൊച്ചി: ബസ് യാത്രാനിരക്ക് നിയമാനുസൃതമായി വര്‍ദ്ധിപ്പിയ്ക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി. ചാര്‍ജ്ജ് വര്‍ദ്ധനയെക്കുറിച്ച് പഠിച്ച നാറ്റ് പാക്കിന്റെ റിപ്പോര്‍ട്ട ചൊവ്വാഴ്ച സമര്‍പ്പിയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നാറ്റ് പാക്കിന്റെ റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതിയ്ക്ക് പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്ആര്‍ ബന്നൂര്‍ മഠ്, തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ
തിരുവനന്തപുരം: ബസ്, ഓട്ടോ ടാക്‌സി സര്‍വീസുകളെ സംബന്ധിച്ച് പഠനം നടത്തിയ നാറ്റ് പാക്കിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു. നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോര്‍്ട്ട് പരിശോധിച്ച ശേഷം ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച തീരുമാനം ഹൈക്കോടതിയെ അറിയിക്കും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിന് ശേഷമുണ്ടായ സാഹചര്യങ്ങളാണ് നാറ്റ് പാക്ക് പഠനവിധേയമാക്കിയത്. നിരക്ക്
കൊച്ചി: ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ വ്യാഴാഴ്ച അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സമരം ആരംഭിച്ച് 48 മണിക്കൂറായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ലെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചപ്പോഴാണ് അതേക്കുറിച്ച് വ്യാഴാഴ്ച വിശദീകരിയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടത്.സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വേണ്ട ഉത്തരവ് പാസാക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് കോടതി വ്യക്തമാക്കി. ബസ്
കൊച്ചി: സ്വകാര്യ ബസ് സമരം പിന്‍വലിക്കാതെ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരത്തില്‍ നിന്ന് പിന്മാറാത്തിടത്തോളം കാലം പെര്‍മിറ്റുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെടെ സ്വകാര്യബസ് ഉടമകളുടെ ഒരു ഹര്‍ജിയും പരിഗണിക്കില്ലെന്നും ജസ്റ്റിസ് പിഎന്‍ രവീന്ദ്രനാഥ് പറഞ്ഞു.
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിലെ ജീവനക്കാരനും പൊതുപ്രവര്‍ത്തകനുമായ സിആര്‍ നീലകണ്ഠനെ ഹൈദരബാദിലേയ്ക്ക് സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി ശരിവച്ചു. സ്ഥലംമാറ്റത്തിനു വിധേയമാകുന്ന തസ്തികയിലാണ് നീലകണ്ഠന് നിയമനം ലഭിച്ചിട്ടുള്ളത്. ജീവനക്കാരന്റെ സേവനം ഏതുതരത്തില്‍ വിനിയോഗിക്കണമെന്ന കാര്യം തൊഴിലുടമയ്ക്കു തീരുമാനിക്കാന്‍ അവകാശമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. സേവന വ്യവസ്ഥയ്ക്കു വിധേയമായി തൊഴില്‍ ഉടമ സ്വീകരിക്കുന്ന നടപടികളില്‍ മതിയായ കാരണങ്ങളില്ലാതെ കോടതിക്ക് ഇടപെടാനാവില്ല. ദുരുദ്ദേശപരമാണെന്ന്
ദില്ലി: ഒരബദ്ധം ഏത് പൊലീസുകാരനും പറ്റും, എന്നാലും ദില്ലി പൊലീസിലെ ഏമാന്‍മാര്‍ക്ക് പറ്റിയ പൊലൊരു അബദ്ധം മറ്റാര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. എബി രക്ത ഗ്രൂപ്പ് എന്നത് എ ഗ്രൂപ്പ് രക്തവും ബി ഗ്രൂപ്പ് രക്തവും ഒന്നിച്ച് ചേര്‍ന്നതാണെന്ന മഹത്തായ കണ്ടുപിടുത്തമാണ് ദില്ലി പൊലീസ് നടത്തിയിരിക്കുന്നത്. പതിനൊന്ന് കൊല്ലം മുമ്പുണ്ടായ ദൃക്‌സാക്ഷികളില്ലാത്ത ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് കോടതിയില്‍
ദില്ലി: കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിഡി ദിനകരന് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചു. ഏറെ നാള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടു കൊണ്ട് സുപ്രീം കോടതി കൊളീജിയമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. അനധികൃത ഭൂമി ഇടപാടുകേസില്‍ ആരോപണവിധേയനായ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഈ നടപടി. സ്ഥാനക്കയറ്റം നല്‍കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ നിര്‍ദേശം നേരത്തെ കേന്ദ്രനിയമമന്ത്രാലയം
ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി വന്ന് 20 മിനിറ്റ് തികയും മുമ്പെയാണ് പൊലീസ് സൂഫിയയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുനില്‍ ജേക്കബ്, പിഎം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ വസതിയില്‍ നിന്ന് അവരെ കസ്റ്റഡിയിലെടുത്തത്. ഒരു പ്രതിയുടേയും രണ്ട് സാക്ഷികളുടേയും മൊഴി സൂഫിയക്കെതിരായി ഉള്ള കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു.