കൊച്ചി: സ്വര്‍ണ വിലയിലെ ഇടിവ് തുടരുന്നു. പവന് 120 രൂപ കുറവാണ് സംസ്ഥാന വിപണിയില്‍ ബുധനാഴ്ച ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 12,480 രൂപയും ഗ്രാമിന് 1565 രൂപയുമാണ് ബുധനാഴ്ചത്തെ വിലരാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതും സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് നിക്ഷേപകര്‍ വിട്ടുനില്‍ക്കുന്നതും സ്വര്‍ണവില ഇടിയാന്‍ കാരണമായിട്ടുണ്ട്. അതേ
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ബുധനാഴ്ച പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് വില 13,320 രൂപയായി. ഗ്രാമിന് വില 1,665 രൂപ. താമസിയാതെ സ്വര്‍ണവില പവന് പതിനയ്യായിരം കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോളറിന്റെ മൂല്യം കുറയുന്നതും ആഗോളതലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതുമാണ് വിലവര്‍ധിക്കാന്‍ പ്രധാന കാരണങ്ങള്‍.
കൊച്ചി: അന്താരാഷ്ട്ര വിപണിയ്‌ക്കൊപ്പം കേരളത്തിലും സ്വര്‍ണവില സര്‍വകാല റെക്കാര്‍ഡില്‍. ബുധനാഴ്‌ച പവന്‌ 80 രൂപ കൂടി 11,960 രൂപയായി. ഗ്രാമിന്‌ പത്ത്‌ രൂപ കൂടി 1495 രൂപ ആയിട്ടുണ്ട്‌. സെപ്‌റ്റംബറിനു ശേഷം 12% വര്‍ധനവാണ്‌ സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്‌. രാജ്യാന്തര വിപണിയില്‍ ഡോളറിന്റെ വിലയിടിവിനെ തുടര്‍ന്ന്‌ സ്വര്‍ണത്തില്‍ നിക്ഷേപകര്‍ക്ക്‌ പ്രിയമേറുന്നതാണ്‌ വിലവര്‍ധനയ്‌ക്ക്‌ കാരണം. പണപ്പെരുപ്പ ഭീഷണിയും, ഡോളറിന്റെ മൂല്യശോഷണവും
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ന്നു. ശനിയാഴ്‌ച ഗ്രാമിന്‌ നാല്‍പത്‌ രൂപയുടെ വര്‍ധനായണുണ്ടായത്‌. ഇതോടെ പവന്റെ വില 11760 ആയി. വെള്ളിയാഴ്‌ച പവന്‌ 200 രൂപ വര്‍ധിച്ച്‌ 11720രൂപയില്‍ എത്തിയിരുന്നു. ആഗോള വിപണയില്‍ ഔണ്‍സിന്‌ 1000 ഡോളറിന്‌ തൊട്ടുതാഴെയാണ്‌ വില എത്തി നില്‍ക്കുന്നത്‌. രണ്ടുമാസമായി സ്വര്‍ണവില വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അമേരിക്കയിലെ സമ്പദ്‌ഘടനയെക്കുറിച്ചുള്ള ആശങ്കയും
പെരിന്തല്‍മണ്ണ: ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമുള്ള പദ്ധതികളുണ്ടെന്ന പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. ഈ ആരോപണം ശരിയാണെന്ന്‌ തെളിയിക്കാന്‍ ആന്റണിയെ ഞാന്‍ വെല്ലുവിളിക്കുന്നു. ഇതുസംബന്ധിച്ച തെളിവുകള്‍ അദ്ദേഹം ഹാജരാക്കട്ടെ. ഇസ്രയേല്‍ നിക്ഷേപമുള്ള ഒരു പദ്ധതിയും ബംഗാളിലില്ല. ആന്റണിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്‌. കേന്ദ്രസഹായം ആരുടെയും ഔദാരമല്ല
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 11,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 1,370 രൂപയാണ്‌. ചൊവ്വാഴ്‌ച രണ്ടുതവണയായി 160 രൂപയാണ്‌ പവന്‌ വര്‍ധിച്ചത്‌. ഏഷ്യന്‍ വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ ഉയര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണവില ഉയരാന്‍ കാരണമായി. ഡോളറിനെതിരെ 48.72 ആയിരുന്ന രൂപയുടെ വിനിമയ നിരക്ക്‌ ഇപ്പോള്‍