clear
Search results for "Jaipur" in thatsmalayalam.oneindia.in.
ജയ്പൂര്‍: എയര്‍ ഇന്ത്യ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിച്ചുയാത്ര ചെയ്തയാള്‍ പിടിയിലായി. 273 ഹജ് തീര്‍ഥാടകരുമായി സൗദി മെദീന വിമാനത്താവളത്തില്‍ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് യാത്രാരേഖകകളൊന്നുമില്ലാതെ ടോയ്‌ലറ്റില്‍ ഒളിച്ച് ഇയാള്‍ യാത്രചെയ്തത്. സൗദി മെദീന വിമാനത്താവളത്തില്‍ തൂപ്പുകാരനായി ജോലി നോക്കിയിരുന്ന യു.പി മൊറാദാബാദ് സ്വദേശിയായ ഹബീബാണ് ജോലിക്കാരുടെ കണ്ണുവെട്ടിച്ച് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ കയറി ഒളിച്ചത്.വിമാനം പുറപ്പെട്ട് അരമണിക്കൂറിന്

ജയ്പൂര്‍: ജോധ്പൂര്‍-ദില്ലി മാന്‍ഡോര്‍ എക്‌സ്​പ്രസ് പാളം തെറ്റി 6 പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള എസ്എംഎസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഒരു ന്യൂസിലന്‍ഡുകാരിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.ജോധ്പൂരില്‍ നിന്ന് ദില്ലിയിലേയ്ക്ക് പോവുകയായിരുന്ന തീവണ്ടിയുടെ 15 ബോഗികളാണ് പാളം തെറ്റിയത്. ജയ്പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ബന്‍സ് കാ പഥക്

ജയ്പുര്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി.) ജയ്പുര്‍ ഡിപ്പോയില്‍ മൂന്നാം ദിവസവും തീയണയ്ക്കാനായില്ല. ഡിപ്പോയിലെ ഇന്ധനം പൂര്‍ണമായും കത്തിത്തീരാന്‍ കാത്തിരിക്കുകയാണ് അധികൃതര്‍. അഗ്‌നിബാധയില്‍ ഡിപ്പോയുടെ സമീപപ്രദേശത്തുള്ള വ്യവസായമേഖലയിലും വ്യാപകമായ നാശമാണ് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 1100 യൂണിറ്റുകളില്‍ അഞ്ഞൂറെണ്ണവും അഗ്‌നിബാധയില്‍ നശിച്ചു.തീ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചു. ഒരു ദിവസത്തിനികം തന്നെ

ജയ്‌പുര്‍: ഐഒസി എണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തെക്കുറിച്ച്‌ നേരിട്ട്‌ വിലയിരുത്താന്‍ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ സംഭവസ്ഥലത്തെത്തി. സംഭരണ കേന്ദ്രത്തിലുണ്ടായിരുന്ന എണ്ണ മുഴുവന്‍ കത്തി തീരാതെ തീ നിയന്ത്രിയ്‌ക്കാന്‍ മറ്റുവഴികളില്ലെന്ന്‌ വെള്ളിയാഴ്‌ച രാവിലെ ജയ്‌പൂരിലെത്തിയ മന്ത്രി പറഞ്ഞു. "ഇപ്പോള്‍ നമുക്കൊന്നും ചെയ്യാനില്ല, മഥുര, ബോംബെ ഹൈ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്‌ധര്‍ സ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌. എന്നാല്‍, എണ്ണ

ജയ്‌പുര്‍: രാജസ്ഥാനിലെ ജയ്‌പുരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ സംഭരണശാലയില്‍ ഉണ്ടായ വന്‍ അഗ്നിബാധയില്‍ 12 പേര്‍ മരിക്കുകയും 100 ഓളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. മരണസംഖ്യ ഇനിയും വര്‍ദ്ധിയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സീതാപ്പുര വ്യവസായ മേഖലയില്‍ സ്ഥിതിചെയ്യുന്ന സംഭരണ ശാലയില്‍ വ്യാഴാഴ്‌ച വൈകിട്ട്‌ ഏഴരയോടെയാണ്‌ തീപ്പിടുത്തം ഉണ്ടായത്‌. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സംഭരണശാലയില്‍ നിന്നും ഭാരത്‌ പെട്രോളിയത്തിന്റെ

ജയ്‌പൂര്‍: അരക്കിലോ വെള്ളിയ്‌ക്കും അമ്പതിനായിരം രൂപയ്‌ക്കും ഭര്‍ത്താവ്‌ ഭാര്യയെ വിറ്റു. ഖാന്‍പുര്‍ മേഖലയിലെ തിക്കാരിയ ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌.രാംസ്വരൂപ്‌ ബൈരാഗി എന്നയാളാണ്‌ വെള്ളിയ്‌ക്കും പണത്തിനും വേണ്ടി ഭാര്യയെ വിറ്റത്‌. കാംഖേഡ ഗ്രാമത്തിലെ പപ്പമീനയെന്നയാളാണ്‌ വെള്ളിയും പണവും നല്‍കി സ്‌ത്രീയെ വാങ്ങിയത്‌. സരോള കലാന്‍ ഗ്രാമത്തിലെ ഗോപാല്‍ ഹത്‌ വയെന്നയാളുടെ മകളെയാണ്‌ ഭര്‍ത്താവ്‌ വിറ്റത്‌. സംഭവത്തെത്തുടര്‍ന്ന്‌ ഗോപാല്‍ രാംസ്വരൂപിനും

ജയ്‌പൂര്‍: സ്വന്തം വിവാഹം ഒരു റിയാലിറ്റിഷോയാക്കി മാറ്റിയ ബോളിവുഡ്‌ ഐറ്റം ഗേള്‍ രാഖി സാവന്തിനെതിരെ കോടതി നടപടി. എന്‍ഡിടിവി ഇമാജിനില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഷോയായ രാഖി കാ സ്വയംവര്‍ എന്ന പരിപാടിയ്‌ക്കെതിരെ ഒരു സ്വകാര്യ പോര്‍ട്ടലാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. തങ്ങളുടെ പോട്ടലില്‍ നിന്നാണ്‌ സ്വയംവരം റിയാലിറ്റി ഷോയാക്കുകയെന്ന ആശയം പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ മോഷ്ടിച്ചതെന്നാണ്‌ പോര്‍ട്ടലിന്റെ

ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്പൂര് ജില്ലയിലെ ഹാസന്‍പുരയില്‍ പന്ത്രണ്ടുകാരി അമ്മയായി. താന്‍ ഗര്‍ഭിണിയാണെന്നുപോലും തിരിച്ചറിയാതെയാണ്‌ ബുധനാഴ്‌ച ഈ കുട്ടി റോഡരികില്‍ പ്രസവവേദനകൊണ്ട്‌ പുളഞ്ഞത്‌. നാട്ടുകാരില്‍ ആരോ അടിയന്തിരമായി വിളിച്ചുവരുത്തിയ ആംബുലന്‍സിലാണ്‌ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്‌. അവിടെ വച്ച്‌ അവളൊരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. നിരക്ഷരതയും അറിവില്ലായ്‌മയുമാണ്‌ ഇത്തരമൊരു ദുരന്തത്തിലേയ്‌ക്ക്‌ പെണ്‍കുട്ടിയെ തള്ളിവിട്ടതെന്ന്‌ അവളെ പ്രവേശിപ്പിച്ച മഹിള ആശുപത്രിയിലെ ഡോക്ടര്‍മാര്‍

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ ലളിത്‌ മോഡിക്ക്‌ രാജസ്ഥാന്‍ ഹൈക്കോടതി നോട്ടീസ്‌ അയച്ചു. സാന്പത്തിക വഞ്ചനാ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മോഡി ഹൈക്കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്‌ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. വഞ്ചനാ കേസില്‍ മോഡി നേരത്തെ കോടതിയില്‍നിന്ന്‌ ജാമ്യം എടുത്തിരുന്നു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ്‌ ഹൈക്കോടതി മോഡിക്ക്‌ ജാമ്യം

ജയ്‌പൂര്‍: അധ്യാപകന്റെ ലൈംഗിക ചൂഷണത്തെത്തുടര്‍ന്ന്‌ മനോവിഭ്രാന്തിയിലായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു. രാജസ്ഥാനിലെ ജയ്‌പൂരിനടുത്തുള്ള കൊടാര ഗ്രാമത്തിലെ മഹിള എസ്‌ബിആര്‍ മഹിളാ വിദ്യാലയത്തിലെ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ വര്‍ഷ ഭൈര്‍വ(15)ആണ്‌ തൂങ്ങിമരിച്ചത്‌. അമ്മാവനാണ്‌ വ്യാഴാഴ്‌ച രാത്രി വര്‍ഷയെ ഫാനില്‍ തൂങ്ങി പിടയുന്ന നിലയില്‍ കണ്ടെത്തിയത്‌. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വര്‍ഷയുടെ നില ഗുരുതരമായിരുന്നു. പിന്നീട്‌ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ജയ്‌പൂരിലെ എസ്‌എംഎസ്‌

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ