സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‌ പുതിയൊരു വിശേഷണം. ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഏയ്‌ഞ്ചല്‍ ജോണിന്റെ ടൈറ്റിലില്‍ മോഹന്‍ലാലിന്റെ പേരിനൊപ്പം യൂണിവേഴ്‌സല്‍ സ്‌റ്റാര്‍ എന്നൊരു പുതിയ ടാഗാണ്‌ നല്‍കിയിരിക്കുന്നത്‌. പുതിയ വിശേഷണത്തെ താരത്തിന്റെ ആരാധകര്‍ തിയറ്ററുകളില്‍ ആഹ്ലാദാരവങ്ങളോടയാണ്‌ വരവേല്‍ക്കുന്നത്‌. യൂണിവേഴ്‌സല്‍ സ്‌റ്റാര്‍ എന്ന വിശേഷണം ലാലിനെ കൂടുതല്‍ പ്രശസ്‌തി നേടിക്കൊടുക്കുമെന്നാണ്‌ അവരുടെ വാദം. ഇത്‌ സംബന്ധിച്ച്‌ ബ്ലോഗുകളിലും കമ്മ്യൂണിറ്റികളും
കമലഹാസന്‍ എന്ന നടനെ ഇഷ്ടപ്പെടാത്ത നടികള്‍, എന്തിന്‌ സ്‌ത്രീകള്‍ ഉണ്ടാകുമോ? കമലിനെ അടുത്തുകാണാനും പറ്റിയാല്‍ ഒന്നു ചുംബിക്കുവാനും ആഗ്രഹിക്കാത്ത ആരാധികമാരുണ്ടാകില്ല. ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം അഭിനയിച്ച പ്രമുഖ ചിത്രങ്ങളിലെ നായികമാര്‍ക്കെല്ലാം കമലുമായി ഗാഢമായ ചുംബനരംഗങ്ങളില്‍ അഭിനയിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. പലരും ഇതിന്റെ പേരില്‍ മാത്രം വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. കമലിന്റെ നായികയാവാന്‍ ഒരു
വ്യത്യസ്‌തമായൊരു താരയുദ്ധത്തിന്‌ സാക്ഷ്യം വഹിയ്‌ക്കാന്‍ കേരളത്തിലെ തിയറ്ററുകള്‍ ഒരുങ്ങുന്നു. മോഹന്‍ലാല്‍-കമല്‍ഹാസന്‍ സൂപ്പര്‍ ജോഡികള്‍ ഒന്നിയ്‌ക്കുന്ന കോളിവുഡ്‌ ചിത്രമായ ഉന്നൈപ്പോല്‍ ഒരുവന്‍ കേരളത്തില്‍ വമ്പന്‍ റിലീസിനൊരുങ്ങുമ്പോള്‍ എതിരിടാനെത്തുന്നത്‌ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ലൗഡ്‌ സ്‌പീക്കര്‍. രണ്ട്‌ ചിത്രങ്ങളെ സംബന്ധിച്ചും മികച്ച പ്രീ റിലീസ്‌ റിപ്പോര്‍ട്ടുകളാണ്‌ പുറത്തുവരുന്നത്‌. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ എ വെനസ്‌ഡേയുടെ റീമേക്കായ ഉന്നൈപ്പോല്‍ ഒരുവന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നത്‌
വാള്‍ട്ട്‌ ഡിസ്‌നി നിര്‍മ്മിയ്‌ക്കുന്ന 19 സ്റ്റെപ്പ്‌സില്‍ നിന്നും കമല്‍ഹാസന്‍ പിന്‍വാങ്ങിയ സാഹചര്യത്തില്‍ ആ വേഷത്തിലേക്ക്‌ മമ്മൂട്ടിയെ പരിഗണിയ്‌ക്കുന്നതായി റിപ്പോര്‍ട്ട്‌. ഭരത്‌ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കളരിഗുരുക്കളുടെ വേഷമായിരുന്നു കമലിന്‌ നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന കമലിന്റെ നിര്‍ദ്ദേശം ഭരത്‌ബാല തള്ളിയതോടെയാണ്‌ ഉലകാനായകന്‍ പത്തൊമ്പതാം അടവില്‍ നിന്നും ചുവട്‌ മാറ്റിയത്‌. ജാപ്പനീസ്‌ താരം
കോടികളുടെ മണികിലുക്കവുമായി ചിത്രീകരണം തുടങ്ങുന്ന 19 സ്റ്റെപ്പ്‌സിന്‌ (പത്തൊമ്പതാം അടവ്‌)തുടക്കത്തിലെ ചുവട്‌ പിഴയ്‌ക്കുന്നു. ഉലകനായകന്‍ കമലിനെയും ജാപ്പനീസ്‌ സൂപ്പര്‍ താരം തടനോബു അസാനോയെയും പ്രധാന കഥാപാത്രങ്ങായി നിശ്ചയിച്ചിരുന്ന ചിത്രത്തില്‍ നായികയായെത്തുന്നത്‌ അസിനാണ്‌. വാള്‍ട്ട്‌ ഡിസ്‌നിയുടെ സഹകരണത്തോടെ എംടിയുടെ തിരക്കഥയില്‍ ഭരത്‌ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ 120 കോടിയ്‌ക്ക്‌ മേല്‍ ചെലവ്‌ വരുമെന്നാണ്‌ വാര്‍ത്തകള്‍. എന്നാല്‍ കമല്‍ഹാസന്‍
കമല്‍ഹാസന്‍-മോഹന്‍ലാല്‍ ടീം ആദ്യമായി ഒന്നിയ്‌ക്കുന്ന തലൈവന്‍ ഇരുക്കിറാനിന്റെ പേരു മാറുന്നു. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ എ വെനസ്‌ഡേയുടെ റീമേയ്‌ക്ക്‌ ആയ ചിത്രത്തിന്‌ ഉന്നൈ പോല്‍ ഒരുവന്‍ എന്ന പേരാണ്‌ പുതിയതായി സ്വീകരിച്ചിരിയ്‌ക്കുന്നത്‌. ഹിന്ദിയില്‍ നസറുദ്ദീന്‍ ഷാ അവതരിപ്പിച്ച വേഷമാണ്‌ കമല്‍ഹാസന്‍ അവതരിപ്പിയ്‌ക്കുന്നത്‌. തമിഴിലും തെലുങ്കിലും ഒരേ സമയം നിര്‍മിയ്‌ക്കുന്ന ചിത്രത്തിന്റെ തമിഴ്‌ പതിപ്പിലാണ്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നത്‌. വെനസ്‌ഡേയില്‍
അടവുകള്‍ പതിനെട്ടും പയറ്റി നാളത്തെ സൂപ്പര്‍ താരമായി മാറാനൊരുങ്ങുന്ന പൃഥ്വിരാജ്‌ ഉലകനായകന്‍ കമല്‍ഹാസനൊപ്പം ഒന്നിയ്‌ക്കുന്നു.കമലിനെ നായകനാക്കി ഭരത്‌ബാല സംവിധാനം ചെയ്യുന്ന 19 സ്റ്റെപ്പ്‌സില്‍ (പത്തൊമ്പതാമത്തെ അടവ്‌) ഒരു പ്രധാന വേഷം അവതരിപ്പിയ്‌ക്കാനുള്ള അവസരമാണ്‌ പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ പ്രാഥമിക ചര്‍ച്ചകളെല്ലാം നടന്നു കഴിഞ്ഞു.ചിത്രത്തില്‍ അഭിനയിക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ടെങ്കിലും മറ്റൊരു പ്രധാന പ്രൊജക്ടായ മണിരത്‌നം സിനിമയുടെ ഷൂട്ടിംഗ്‌ നീണ്ടു
കീര്‍ത്തിചക്രയിലൂടെ പ്രശസ്‌തിയിലേക്കുയര്‍ന്ന മേജര്‍ രവി തമിഴിലേക്ക്‌. പതിവ്‌ പട്ടാള ചിത്രങ്ങളില്‍ നിന്നും ചുവട്‌ മാറി മേജര്‍ രവി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കോളിവുഡ്‌ ആക്ഷന്‍ ഹീറോ അര്‍ജുനാണ്‌ നായകനാകുന്നത്‌.ചിത്രത്തിന്റെ പേരോ നായികയെയോ തീരുമാനിച്ചിട്ടില്ല. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെയെന്ന തീരുമാനവും അന്തിമ ഘട്ടത്തിലാണ്‌. ഏപ്രിലില്‍ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സിംഗപ്പൂരും ചെന്നൈയുമാണ്‌.അതിനിടെ മോഹന്‍ലാലിനെ നായകനാക്കി
ഒടുവില്‍ കമല്‍ഹാസന്‍ നായകനായെത്തുന്ന ഒരു മലയാള സിനിമ ഒരുങ്ങുന്നു. ചിത്രത്തില്‍ കമല്‍ അഭിനയിക്കുന്നില്ലെങ്കിലും സിനിമയലെ പ്രധാന കഥാപാത്രം ഉലകനായകന്‍ തന്നെയാണ്‌.കമലിന്റെ കടുത്ത ആരാധികമാരായ പെണ്‍കുട്ടികളുടെ കഥ പറയുന്ന ലക്കി ബോയ്‌സിലാണ്‌ കമല്‍ അഭിനയിക്കാതെ കഥാപാത്രമായെത്തുന്നത്‌. ചിത്രത്തില്‍ ഏതാണ്ട്‌ മുഴുവനായും സൂപ്പര്‍ താരത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്‌. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായാ ശ്യാമാണ്‌ ലക്കി ബോയ്‌സിന്റെ സംവിധായകന്‍. ശ്രുതി ലക്ഷ്‌മി