clear
Search results for "Kv thomas" in thatsmalayalam.oneindia.in.
ആലപ്പുഴ: കേരളത്തില്‍നിന്നുള്ള കേന്ദ്രസഹമന്ത്രിമാര്‍ക്ക് ദില്ലിയില്‍ പണിയൊന്നുമില്ലെന്ന തന്റെ പരാമര്‍ശത്തില്‍ കെ.വി തോമസിന് വിഷമമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍.ജോലിയൊന്നും ഇല്ലെന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് പരാതിപറഞ്ഞ സാഹചര്യത്തിലാണ് സമാനമായ പരാമര്‍ശം ഞാന്‍ നടത്തിയത്. ജോലിയില്ലെന്ന് പ്രധാനമന്ത്രിയോട് പരാതിപ്പെട്ടവരില്‍ കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരും ഉണ്ടായിരുന്നു. ഇക്കാര്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ മന്ത്രിമാരെ ആക്ഷേപിച്ചതല്ല- അരൂരിലെ പൊതുയോഗത്തില്‍ സംസാരിക്കവെ

ദില്ലി: അരി വില്‍പ്പന സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി എന്താണെന്ന് മനസ്സിലാക്കാതെ മന്ത്രി തോമസ് ഐസക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുകയാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെവി തോമസ്. ഐസക്കിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകുമെന്നും കെവി തോമസ് കുറ്റപ്പെടുത്തി.കേന്ദ്രത്തിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീം എന്താണെന്ന് തോമസ് ഐസക് മനസ്സിലാക്കണം. എപിഎല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. താന്‍ വിമര്‍ശനം

കൊച്ചി: അതിരിപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ പദ്ധതി നടപ്പാക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിയ്ക്കാതെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിസാരമായി കരുതേണ്ടതില്ല. പരിസ്ഥിതി പ്രവര്‍ത്തകരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധത്തില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി കേന്ദ്രാനുമതി വാങ്ങണം. കെ മുരളീധരന്റെ

തിരുവനന്തപുരം: കേന്ദ്രം അനുവദിക്കുന്ന അരിയും ഗോതമ്പുംകേരളം മറിച്ചു വില്‍ക്കുന്നുവെന്ന മന്ത്രി കെ.വി തോമസിന്റെ ആരോപണം അദ്ദേഹത്തിന്റെ സ്ഥാനത്തിനു ചേര്‍ന്നതല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒരു മണി അരി പോലും റേഷന്‍കടയ്ക്കു പുറത്തു വിറ്റിട്ടില്ല. എപിഎല്‍ വിഭാഗങ്ങള്‍ക്കു കൊടുക്കുന്ന വില കൂടിയ അരി ആരും റേഷന്‍ കടയില്‍ നിന്ന് എടുക്കുന്നില്ല. അരി കടയില്‍ തന്നെയുണ്ട്, പുറത്തു വിറ്റിട്ടില്ല- അദ്ദേഹം

ദില്ലി : ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് പദ്ധതി (ഒഎംഎസ്എസ്) പ്രകാരം കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരി സ്വകാര്യമില്ലുകള്‍ക്ക് വില്‍ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചുവെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെവി തോമസ് ആരോപിച്ചു.പൊതുവിതരണ സമ്പ്രദായം വഴിയോ സഹകരണ സംഘങ്ങള്‍ വഴിയോ പൊതുജനങ്ങള്‍ക്ക് വില്‍ക്കേണ്ട അരിയും ഗോതമ്പുമാണ് സപ്ലൈകോ ടെന്‍ഡര്‍ വിളിച്ച് കൂടിയ വിലയ്ക്ക് സ്വകാര്യ മില്ലുകള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ്

കൊച്ചി: മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് ഉള്‍പ്പെട്ട വ്യാജരേഖ കേസില്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് പിന്‍വലിക്കുന്നതിനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിന്മേല്‍ തീരുമാനമെടുക്കാനുള്ള തിരുവനന്തപുരം സിജെഎംകോടതി നടപടി ഹൈക്കോടതി റദ്ദാക്കി.മുന്‍മന്ത്രി കെ. വി തോമസിനെ 332 കോടിയുടെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി ഇന്റലിജന്‍സ് ഡിജിപിയുടെ പേരില്‍ വ്യാജരേഖ ചമച്ചുവെന്നാണ് ശോഭനാ ജോര്‍ജിനെതിരായ കേസ്.ശോഭന

കൊച്ചി: സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച എപിഎല്‍ അരിവിഹിതം പുനസ്ഥാപിക്കുന്ന്‌ കേന്ദ്ര ഭക്ഷ്യ-കൃഷി സഹമന്ത്രി കെവി തോമസ്‌ അറിയിച്ചു. ഇത്‌ സംബനധിച്ച്‌ തീരുമാനം അടുത്ത കേന്ദ്രമന്ത്രിസഭാ ഉപസമിതിയില്‍ ഉണ്‌ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഗോഡൗണുകളില്‍ ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്‌. അതിനാല്‍ വിഹിതം പുനസ്ഥാപിക്കുന്നതിന്‌ യാതൊരു തടസമില്ലെന്നും ഒരു ടിവി ചാനലിന്‌ നല്‌കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചത്‌

ചങ്ങനാശേരി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്‌ നേതൃത്വം രംഗത്ത്‌. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ്‌ നിലപാടില്‍ നേട്ടമുണ്ടാക്കിയവര്‍ ആ വസ്‌തുത ബോധപൂര്‍വം മറക്കുകയാണെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി പികെ നാരായണപണിക്കര്‍. സമുദായം ഒരു വോട്ടുബാങ്കാണെന്ന ധാരണയുണ്ടെങ്കില്‍ അത്‌ തിരുത്തുമെന്ന്‌ പെരുന്ന ആസ്ഥാനത്ത്‌ 2009-10 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ അവതരിപ്പിച്ചു കൊണ്ട്‌ പറഞ്ഞു. ഹൈന്ദവ മതവിശ്വാസികള്‍ക്കെതിരെയുള്ള കടന്നാക്രമണമാണ്‌ ദേവസ്വം ബില്ലിന്റെ

ചങ്ങനാശ്ശേരി: പെരുന്നയിലെ എന്‍എസ്‌എസ്‌ ആസ്ഥാനം സന്ദര്‍ശിയ്‌ക്കാന്‍ സന്നദ്ധത അറിയിച്ച കേന്ദ്ര സഹമന്ത്രി കെവി തോമസിനെ കാണാന്‍ എന്‍എസ്‌എസ്‌ നേതാക്കള്‍ തയാറായില്ല. അനുമതി ലഭിയ്‌ക്കാത്തതിനെ തുടര്‍ന്ന്‌ മന്ത്രി എന്‍എസ്‌എസ്‌ ആസ്ഥാനത്ത്‌ എത്തിയതുമില്ല. കേന്ദ്ര മന്ത്രിസഭയില്‍ എന്‍എസ്‌എസിന്‌ വേണ്ടത്ര പരിഗണന കൊടുക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ്‌ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ തീരുമാനം. കേന്ദ്ര മന്ത്രിമാരെ സ്വീകരിയ്‌ക്കാന്‍ തത്‌കാലം ഉദ്ദേശിയ്‌ക്കുന്നില്ലെന്ന്‌ എന്‍എസ്‌എസ്‌ നേതൃത്വം കെവി

തിരുവനന്തപുരം: കേന്ദ്രം വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ അരിവിഹിതം പുനസ്ഥാപിക്കുമെന്ന്‌ കേന്ദ്രഭക്ഷ്യസഹമന്ത്രി കെവി തോമസ്‌ പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യോത്‌പാദനം വര്‍ദ്ധിപ്പിക്കുമെന്നും ഈ രംഗത്ത്‌ കൃത്യത ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത്‌ മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷാ നിയമം വരുമ്പോള്‍ ബിപിഎല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരും. ബിപിഎല്‍ പട്ടികയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏകാഭിപ്രായമുണ്ടാകണം. ബിപില്‍

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ