clear
Search results for "Mumbai terror attacks 2008" in thatsmalayalam.oneindia.in.
ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്-അമേരിക്കന്‍ വംശജന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് 20 വര്‍ഷത്തെ തടവെങ്കിലും ലഭിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ജികെ പിള്ള പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസില്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ത്യക്ക് ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ചിക്കാഗോ കോടതിയില്‍ സമ്മതിച്ച 12 കുറ്റങ്ങളില്‍ മുംബൈ ഭീകരാക്രമണക്കേസ് ഉള്‍പ്പെടുന്നില്ലെന്നും പിള്ള

ചിക്കാഗോ: മുംബൈ ഭീകരാക്രമണം സംബന്ധിച്ച ഗൂഢാലോചനകളെല്ലാം തഹാവൂര്‍ ഹുസൈന്‍ റാണയ്ക്കും അറിയാമായിരുന്നുവെന്നു ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ഹെഡ്‌ലിയുടെ നീക്കങ്ങളെക്കുറിച്ചു തനിക്ക് അറിയില്ലെന്നായിരുന്നു കൂട്ടാളിയും കനേഡിയന്‍ വംശജനുമായ റാണ നേരത്തേ മൊഴി നല്‍കിയത്.കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റസമ്മതം നടത്തുന്നതിനിടെ മുംബൈ ഭീകരാക്രമണം സംബന്ധിച്ച ഗൂഡാലോചനയില്‍ തനിയ്ക്ക് പങ്കുണ്ടെന്ന് ഹെഡ്‌ലി സമ്മതിച്ചിരുന്നു.2006 ജൂണില്‍ ചിക്കാഗോയിലെത്തിയ താന്‍ റാണയെ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയ്ക്ക് ചിക്കാഗോ കോടതി പരമാവധി ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. ഹെഡ്‌ലിയുടെ കുറ്റസമ്മതം ഇന്ത്യയ്ക്ക് തിരിച്ചടിയല്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. "ഇതൊരു തിരിച്ചടിയല്ല, ഇതുവരെ ഹെഡ്‌ലിയ്‌ക്കെതിരെ ഇന്ത്യ കുറ്റം ചുമത്തിയിട്ടില്ല, യഥാസമയം ഇതിന് വേണ്ടിയുള്ള നടപടികളെടുക്കും" -ചിദംബരം വിശദീകരിച്ചു. ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍

മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഫഹീം അന്‍സാരിയുടെ അഭിഭാഷകന്‍ ഷാഹിദ് അസ്മിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഗുണ്ടകളായ ദേവേന്ദ്ര ബാബുറാവു ജഗ്തപ് (28), പിന്റു ദീന്ദ്ര ദാഗ്‌ലെ (25), വിനോദ് യശ്വന്ത് വിധാതെ (30) എന്നിവരാണ് മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് തോക്കുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

മുംബൈ: മുംബൈ ഭീകരാക്രമണകേസില്‍ അറസ്റ്റിലായ പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ അബ്ദുള്‍ കസബിന് വേണ്ടി രാജ്യം ചെലവിട്ടത് ഏതാണ്ട് 44കോടി രൂപ. കസബിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇത്രയേറെ രൂപ ചെലവായിരിക്കുന്നത്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് കസബ് ഇപ്പോള്‍ കഴിയുന്നത്. ഭൂമിയ്ക്കടിയിലൂടെ ഇയാള്‍ക്കായി സുരക്ഷാ പാത തയ്യാറാക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ തുക ചെലവായിരിക്കുന്നത്. ഒരു കിലോമീറ്റര്‍

ചിക്കാഗോ: മുംബൈ ഭീകരാക്രമണത്തിന് സഹായങ്ങള്‍ നല്‍കിയതിന് തഹാവൂര്‍ ഹുസൈന്‍ റാണയ്‌ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ കോടതി കുറ്റം ചുമത്തി. ആക്രമണം ആസൂത്രണം ചെയ്തതിലും തീവ്രവാദികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചതിലും റാണയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. നേരത്തെ ഇതേ കുറ്റങ്ങള്‍ ഡേവിഡ് ഹെഡ്‌ലിക്കെതിരെയും കോടതി ചുമത്തിയിരുന്നു. ഡെന്മാര്‍ക്കില്‍ തീവ്രവാദി ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിനും നിരോധിക്കപ്പെട്ട ലഷ്‌കര്‍ ഇ തോയ്ബയുമായി ബന്ധപ്പെട്ട്

മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കാര്‍ക്കറെയുടെ ബുള്ളറ്റ് പ്രൂഫ് ആശുപത്രി മാലിന്യങ്ങള്‍ക്കൊപ്പം നിക്ഷേപിച്ചുവെന്ന് വെളിപ്പെടുത്തല്‍. ജെജെ ആശുപത്രിയിലെ തൂപ്പുകാരനായ ദിനേഷ് ലാല്‍ ഗതാറാണ് ഇക്കാര്യം അറിയിച്ചത്.കോടതിയ്ക്ക് നല്‍കിയ മൊഴിയിലാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനെ സംബന്ധിച്ചുള്ള വിശദീകരണം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ദിനേഷിന്റെ വിശദീകരണം ഇങ്ങനെയാണ്. ഭീകരാക്രമണം നടന്ന 2007 നവംബര്‍

മുംബൈ: താന്‍ കൊലപാതകിയല്ലെന്നും തനിക്ക് പാചകമായിരുന്നു പണിയെന്നും മുംബൈ ആക്രമണക്കേസില്‍ വിചാരണ നേരിടുന്ന തീവ്രവാദി അബ്ദുള്‍ കസബ് കോടതിയില്‍ പറഞ്ഞു. പാകിസ്താനിലെ സാരായെ അലാംഗിര്‍ എന്ന കാറ്ററിങ് കമ്പനിയിലെ പാചകക്കാരനായിരുന്നുവത്രേ കസബ്. തനിക്ക് ലഷ്‌കര്‍ ഇ തൊയ്ബയുടെ തീവ്രവാദ പരിശീലനം ലഭിച്ചിട്ടില്ലെന്നും കസബ് കോടതിയില്‍ വ്യക്തമാക്കി. ലഷ്‌കര്‍ ഇ തൊയ്ബ, ജമാഅത്ത് ഉദ് ധാവ എന്നീ സംഘടനകളെക്കുറിച്ച്

മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഹേമന്ത് കാര്‍ക്കറെ, അശോക് കാമ്‌തെ, വിജയ് സലാസ്‌ക്കര്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരെ താന്‍ വെടിവെച്ചുകൊന്നിട്ടില്ലെന്ന് ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബ് വിചാരണക്കോടതിയില്‍ മൊഴി നല്‍കി. സംഭവസ്ഥലത്ത് താനില്ലായിരുന്നുവെന്നാണ് കസബിന്റെ വാദം. ഭീകരാക്രമണം നടക്കുമ്പോള്‍ താന്‍ പോലീസ് കസ്റ്റഡിയിലായിരുന്നുവെന്നും കസബ് പറഞ്ഞു. ആക്രമണം നടന്ന സിഎസ്ടി റെയില്‍വെ സ്റ്റേഷന്‍, കാമ ആശുപത്രി ഗിര്‍ഗാവ് ചൗപാടി

ദില്ലി: മുംബൈ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ പുനരാരംഭിയ്ക്കാന്‍ ഈജിപ്തിലെ ഷറാം എല്‍ ഷൈക്കില്‍ നടന്ന ചേരിചേരാ ഉച്ചകോടിയ്ക്കിടെ ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ തമ്മില്‍ ധാരണയായെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ ഉറപ്പ് പാലിയ്ക്കാന്‍ തയാറായില്ലെന്ന് പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക്.ചര്‍ച്ച തുടരാതെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മിണ്ടാതിരിയ്ക്കുന്നത് ബന്ധം മെച്ചപ്പെടുത്തുകയില്ല. ഇരുരാജ്യങ്ങള്‍ക്കുമിടെ ഇപ്പോള്‍ നയതന്ത്രപരമായ ശൂന്യതയാണ് നിലനില്‍ക്കുന്നത്. സ്ഥിതിഗതികള്‍ക്ക് മാറ്റം

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ