തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും മൂന്നു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നാലു മാസത്തിനകം തുടങ്ങും. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ തുടങ്ങും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെതന്നെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖമായി വിഴിഞ്ഞം മാറും. കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ഊര്‍ജ്ജിതമായ
മുംബൈ: ലോകബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഐഎഫ് സി വിഴിഞ്ഞം തുറമുഖത്തിനെ നിര്‍മ്മാണപ്രവൃര്‍ത്തികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.തുറമുഖത്തിന്റെ നിര്‍മ്മാണ ഉപദേശകരായിട്ടാകും ഐഎഫ്സി പ്രവര്‍ത്തിക്കുക. 80രാജ്യങ്ങളിലായി 250 പ്രൊജക്ടുകളില്‍ ഐഎഫ്സി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ആഗോളതലത്തില്‍ തുറമുഖം നിര്‍മ്മാണത്തില്‍ പരിചയമുള്ള സ്ഥാപനങ്ങളുടെ സഹായവും തേടുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സി.ഇ.ഒയും കേരള പോര്‍ട്ട് ഡെവലപ്‌മെന്റ് സെക്രട്ടറിയുമായ സജീവ് കൗഷിക് പറഞ്ഞു.
കൊച്ചി: മതിയായ യാത്രരേഖകളിലാതെ കൊച്ചി തുറമുഖത്തെത്തിയ അഡ്രിയാനോ എന്ന ഫ്രഞ്ച് പായ്ക്കപ്പല്‍ സിഐഎസ്എഫ് അധികൃതര്‍ പിടികൂടി.കപ്പലിലുണ്ടായിരുന്ന ഫ്രഞ്ച്, അമേരിക്കന്‍ പൗരന്‍മാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് മതിയായ യാത്രാ രേഖകള്‍ ഇല്ല. കപ്പല്‍ ദിശതെറ്റിയാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ഇവര്‍ പറയുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് പായ്ക്കപ്പല്‍ കൊച്ചിയിലെത്തിയത്. കൂടുതല്‍ വിവരങ്ങള്‍
കൊച്ചി: കൊച്ചി തുറുമുഖത്തു്‌ ടഗ്ഗിനുള്ളലില്‍ തീപിടിച്ചത്‌ പരിഭ്രാന്തി പരത്തി. കൊച്ചി തുറുമുഖത്തെ സൗത്ത്‌ പോള്‍ ബര്‍ത്തിലുണ്ടായിരുന്ന ജെയ്‌സൂവെന്ന സ്വകാര്യ കമ്പനിയുടെ ടഗ്ഗിലാണ്‌ തീപിടുത്തമുണ്ടായത്‌. ടഗ്ഗിനുള്ളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എഞ്ചിന്‍ റൂമില്‍ നിന്നുമാണ്‌ ആദ്യം തീ കണ്ടെത്തിയത്‌. ഉടന്‍ തന്നെ പോര്‍ട്ടിന്‍റെ ഫയര്‍ സര്‍വീസെത്തി തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തീ നിയന്ത്രവിധേയമാണെന്ന്‌ അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും
ദോഹ: ദോഹാ തുറമുഖത്തിന്‌ സമീപം ചെറു കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ 29 പേരെ കാണാതായി. മാവേലിക്കര സ്വദേശിയായ ജോര്‍ജ്ജ്‌ മാത്യുവിന്റെ ഡമാസ്‌ വിക്ടറിയെന്ന കപ്പലാണ്‌ മുങ്ങിയത്‌. മരിച്ചയാള്‍ ഏത്‌ രാജ്യക്കാരനാണെന്ന്‌ തിരിച്ചറിഞ്ഞിട്ടില്ല. കാണാതയവരില്‍ ഒരാള്‍ എറണാകുളം വൈപ്പിന്‍ സ്വദേശി ജോസ്‌ മോന്‍ (23) ആണെന്ന്‌ ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചു. മുങ്ങിയ കപ്പലില്‍ ആറു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയില്‍ നിന്ന്‌ കരാറുകാരായ ലാന്‍കോ കൊണ്ടാപ്പള്ളി കണ്‍സോര്‍ഷ്യം പിന്മാറി. 55 കോടി രൂപ കെട്ടിവെച്ച്‌ പദ്ധതി ഏറ്റെടുക്കാന്‍ ലാന്‍കോയോട്‌ ആവശ്യപ്പെടാനിരിയ്‌ക്കെയാണ്‌ കമ്പനിയുടെ പിന്‍മാറ്റം. നിയമപ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടു പോകുന്നതിനാല്‍ രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനല്‍ പദ്ധതി നടപ്പില്‍ നിന്നും പിന്‍മാറുന്നതായി കാണിച്ചാണ്‌ കമ്പനി സര്‍ക്കാരിന്‌ കത്ത്‌ നല്‍കിയത്‌. വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണക്കരാറില്‍ തങ്ങള്‍ സമര്‍പ്പിച്ച ടെണ്ടര്‍ രണ്ടാമതും തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സൂം ഡവലപ്പേഴ്‌സ്‌ തീരുമാനിച്ചു. സൂം ഡവലപ്പേഴ്‌സിന്‍റെ സാങ്കേതിക ടെന്‍ഡര്‍ വ്യാഴാഴ്‌ചയാണ്‌ ബിഡ്‌ ഇവാലുവേഷന്‍ കമ്മിറ്റി തള്ളിയത്‌. സാങ്കേതിക ടെന്‍ഡര്‍ പരിശോധനയില്‍ കുറഞ്ഞത്‌ 70മാര്‍ക്കാണ്‌ ലഭിക്കേണ്ടിയിരുന്നത്‌. എന്നാല്‍ സൂമിന്‌ 61 മാര്‍ക്കാണ്‌ പരിശോധനയില്‍ ലഭിച്ചത്‌. സൂം ഡെവലപ്പേഴ്‌സിന്‌ മാര്‍ക്കറ്റിംഗ്‌ കാര്യങ്ങളില്‍ അപാകതകളുണ്ടെന്നുംതുറമുഖനിര്‍മ്മാണത്തില്‍ പ്രവര്‍ത്തിപരിചയം
തിരുവനന്തപുരം: കോടതി നടപടികളില്‍ കുരുങ്ങി നീണ്ടു പോകുന്ന വിഴിഞ്ഞം തുറമുഖ കരാര്‍ വീണ്ടും ലാന്‍കോ കൊണ്ടാപ്പള്ളിയ്‌ക്ക്‌ ലഭിയ്‌ക്കും. കരാറിനായുള്ള സൂം ഡവലപ്പേഴ്‌സിന്റെ ബിഡ്‌‌ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഇവാലുവേഷന്‍ കമ്മിറ്റി തള്ളിയതോടെയാണിത്‌. സൂമിന്‌ 61 മാര്‍ക്കാണ്‌ ബിഡ്‌ ഇവാലുവേഷന്‍ കമ്മിറ്റി നല്‌കിയത്‌. വന്‍ പദ്ധതികള്‍ ഏറ്റെടുത്ത്‌ പരിചയമില്ലാത്തതാണ്‌ സൂമിന്‌ തിരിച്ചടിയായത്‌. മാര്‍ക്കറ്റിങ്‌ രംഗത്ത്‌ വേണ്ടത്ര അനുഭവ
കൊച്ചി: കൊച്ചി ഐലന്റില്‍ തുറമുഖ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. തുറമുഖത്തെ തൊഴിലാളികളുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനായി ദില്ലിയില്‍ ചീഫ് ലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.അതിനിടെ തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി വന്നിരുന്ന നാവികസേനയുടെ സഹായം നിര്‍ത്തിവച്ചു. പ്രതിരോധമന്ത്രി എകെ ആന്‍റണിയുമായി തൊഴിലാളി നേതാക്കള്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയുടെ തുടര്‍നടപടികള്‍ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നത് അടുത്ത മന്ത്രിസഭാ യോഗത്തിന് വിട്ടു. ശനിയാഴ്ച ചേര്‍ന്ന ഉന്നതതല ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാ‍നം.കരാറില്‍ ലാന്‍കോയുമായി മുന്നോട്ടു പോകുന്നതിനു തടസ്സമില്ലെന്ന് ബോര്‍ഡ് യോഗത്തില്‍ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം ലഭിച്ചതായും സൂചനകളുണ്ട്. റീ ടെന്‍ഡര്‍ നടപടിയും സര്‍ക്കാര്‍ പരിശോധിച്ചേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമായി മൂന്ന് കാര്യങ്ങളാണ് മന്ത്രിസഭാ