സിനിമയിലെത്തി ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ശ്വേതാ മേനോന്റെ സമയം വന്നതിപ്പോഴാണ്. പരദേശിയില്‍ തുടങ്ങി മധ്യവേനലിലൂടെ പാലേരി മാണിക്യത്തിലെത്തി നില്‍ക്കുന്ന നടി ഒരു രണ്ടാമങ്കത്തിലൂടെ മലയാളത്തെ കീഴടക്കുകയാണ്. ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായൊരു സ്ഥാനം തന്നെ കണ്ടെത്താന്‍ ശ്വേതയ്ക്കിപ്പോള്‍ കഴിഞ്ഞിട്ടുണ്ട്. പതിനാറ് വര്‍ഷം മുമ്പ് മിസ് ഇന്ത്യാ മത്സരത്തില്‍ സുസ്മിത സെന്നിനും ഐശ്വര്യാ റായിക്കും പിന്നില്‍ മൂന്നാമതെത്തിയതോടെയാണ്
മമ്മൂട്ടി എന്ന നടന്‍ അവതരിപ്പിയ്ക്കാനിടയുള്ള കഥാപാത്രങ്ങളെക്കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റിവെച്ചു കൊണ്ടേ പാലേരി മാണിക്യം കാണാന്‍ പേകേണ്ടതുള്ളൂ. കണ്ട് ശീലിച്ച് മമ്മൂട്ടി ചിത്രമല്ലിത്, മമ്മൂട്ടിയെന്ന താരത്തിനുള്ളിലെ നടന്റെ വ്യത്യസ്തമായ മുഖമാണ് പാലേരി മാണിക്യത്തില്‍ കാണാനാവുക. ഹരിദാസ്, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്നിങ്ങനെ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം മറ്റൊരു വേഷം കൂടി മമ്മൂട്ടി സിനിമയില്‍ എടുത്തണിയുന്നുണ്ട്. അതാരെന്ന് വെളിപ്പെടുത്തുന്നത്
ആവള ദേശത്ത് ഒരു കച്ചവടക്കാര്യത്തിനായി പോകുമ്പോഴാണ് മുരിക്കുംകുന്നത് അഹമ്മദ് ഹാജി(മമ്മൂട്ടി) വാഴക്കൂമ്പ് പോലുള്ള മാണിക്യത്തെ (മൈഥിലി) കണ്ട് മോഹിച്ചത്. നാട്ടിലെ പ്രമാണിയും പാലേരിയിലെ അവസാന വാക്കുമായ ഹാജിയ്ക്ക് പെണ്ണ് എന്നും ഒരു ദൗര്‍ബല്യമാണ്. മോഹിച്ച പെണ്ണുങ്ങളെയെല്ലാം അനുഭവിച്ച അഹമ്മദ് ഹാജി മാണിക്യത്തെയും തന്റെ കിടപ്പറയിലെത്തിയ്ക്കാന്‍ പദ്ധതിയിടുന്നു.തന്റെ രഹസ്യക്കാരിയായ ചീരുവിന്റെ(ശ്വേത) മകന്‍ പൊക്കനുമായി മാണിക്യത്തെ വിവാഹം കഴിപ്പിയ്ക്കുന്നതിന് പിന്നില്‍
മലയാള സിനിമയുടെ സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് അത് സാഹിത്യവുമായി കൈകോര്‍ത്ത് മുന്നോട്ട് നീങ്ങിയപ്പോഴായിരുന്നു. പില്‍കാലത്ത് സാഹിത്യത്തില്‍ നിന്ന് മലയാള സിനിമ അകന്നപ്പോള്‍ സാഹിത്യാഭിരുചിയുള്ള ചലച്ചിത്രകാരന്‍മാര്‍ മലയാള സിനിമയ്ക്ക് തുണയായി. പത്മരാജന്‍, ലോഹിതദാസ്, എംടി, ബഷീര്‍ തുടങ്ങിയ പ്രതിഭാധനരില്‍ നിന്നും ലഭിച്ച സംഭാവനകള്‍ സമാന്തര സിനിമയ്ക്കും വാണിജ്യ സിനിമകള്‍ക്കിടയിലുമുള്ള വിടവ് നികത്തി. എന്നാല്‍ സര്‍ഗ്ഗാധനന്‍മാരായ ചലച്ചിത്രകാരന്‍മാരുടെ വേര്‍പാടുകള്‍ മലയാളത്തില്‍ കലാമൂല്യമുള്ള
ആക്ഷന്‍-ത്രില്ലര്‍ സിനിമകള്‍ക്ക്‌ വേറിട്ടൊരു വ്യാഖ്യാനം നല്‍കിയ സിറ്റി ഓഫ്‌ ഗോഡിന്‌്‌ മലയാളത്തില്‍ റീമേയ്‌ക്കൊരുങ്ങുന്നു. ഒറിജിനല്‍ സിനിമയുടെ അതേ പേരില്‍ തന്നെ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിലെ നായകനായെത്തുന്നത്‌ പൃഥ്വിരാജാണ്‌.സമാന്തരമായി നീങ്ങുന്ന മൂന്ന്‌ കഥകള്‍ ക്ലൈമാക്‌സില്‍ ഒന്നിയ്‌ക്കുന്ന സവിശേഷമായ തീമാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത. പൃഥ്വിയ്‌ക്ക്‌ ആക്ഷന്‍ ഹീറോ പരിവേഷം സമ്മാനിച്ച പുതിയമുഖത്തിന്റെ സംവിധായകന്‍ ദീപനാണ്‌ സിറ്റി ഓഫ്‌ ഗോഡ്‌ ഒരുക്കുന്നത്‌.