ചെന്നൈ: ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടന കാലത്ത് 162 ശബരി സ്‌പെഷ്യല്‍ തീവണ്ടി സര്‍വ്വീസുകള്‍ നടത്തുമെന്ന് റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് അറിയിച്ചു.
മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനായി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് ജെറ്റ് എയര്‍വേസ് യാത്രാനിരക്കില്‍ കുറവു വരുത്തി.
ബാംഗ്ലൂര്‍: ഓണത്തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂര്‍-എറണാകുളം റൂട്ടില്‍ 8 പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
ബാംഗ്ലൂര്‍: ഗുണ്ടല്‍പേട്ടില്‍ നിന്നു വയനാട്ടിലേയ്‌ക്കും ഗൂഡല്ലൂരിലേയ്‌ക്കുമുള്ള വനപാതകളില്‍ രാത്രി ഗതാഗത നിരോധനം തല്‍ക്കാലത്തേയ്‌ക്ക് നടപ്പാക്കുന്നില്ലെന്ന് അധികൃതര്‍ തീരുമാനിച്ചു.
ദില്ലി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ആജീവനാന്ത സൗജന്യ തീവണ്ടിപ്പാസ് നിര്‍ത്തലാക്കാന്‍ പുതിയ കേന്ദ്രറയില്‍മന്ത്രി മമത ബാനര്‍ജി ആലോചിക്കുന്നു.
ഫ്രാമിങ്‌ഹാം: 2008 ഒക്ടോബറില്‍ 25000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതുപ്രകാരം പ്രമുഖ ഐടി കമ്പനിയായ എച്ച്‌പി നടപടികള്‍ തുടങ്ങി.