തൊടുപുഴ: മൂന്നാറില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് കൈയേറ്റം തൊഴിലാക്കിയവരാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ തൊടുപുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദേഹം.തൊടുപുഴയില്‍ ചേരുന്ന നേതൃയോഗത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വെളിയം വ്യക്തമാക്കി. എന്നാല്‍ ജനങ്ങളെ ദ്രോഹിക്കുന്നതരത്തില്‍ മൂന്നാറിനെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി
മണ്ണാര്‍ക്കാട്: വയനാട്ടില്‍ ആദിവാസികളെ മുന്‍നിര്‍ത്തി നടത്തുന്ന കയ്യേറ്റങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. കയ്യേറ്റം ആരുനടത്തിയാലും തെറ്റാണ്. അതേസമയം ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുകയുംവേണം. ആദിവാസികള്‍ക്ക് ഭൂമികൊടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കേരളസര്‍ക്കാര്‍- അദ്ദേഹം പറഞ്ഞു.മണ്ണാര്‍ക്കാട് കൊങ്ങശ്ശേരിഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമ്പന്നര്‍ വന്‍തോതില്‍ ഭൂമി കൈവശംവെക്കുന്നതിനോട് യോജിപ്പില്ല. സര്‍ക്കാര്‍ഭൂമിയില്‍ ഒരുതരത്തിലുള്ള കയ്യേറ്റവും അംഗീകരിക്കാന്‍ കഴിയില്ല.
തിരുവനന്തപുരം: മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിക്കുന്ന കാര്യത്തില്‍ സിപിഐയില്‍ ഭിന്നത രൂക്ഷമാകുന്നു. സിപിഐ മന്ത്രിമാരും സംസ്ഥാന നേതൃത്വവും ടാറ്റ നിര്‍മ്മിച്ച അനധികൃത തടയണകള്‍ പൊളിച്ചുമാറ്റണമെന്ന നിലപാട് സ്വീകരിക്കുമ്പോള്‍ എഐടിയുസി തടയണപൊളിക്കരുതെന്ന നിലപാടിലാണ്. ടാറ്റയുടെ തടയണകള്‍ പൊളിച്ചുമാറ്റണമെന്ന് ജനുവരിയില്‍ ചേര്‍ന്ന സിപിഐ സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോട് തീര്‍ത്തും വിരുദ്ധമായ നിലപാടാണ്
തിരുവനന്തപുരം: സിപിഐയുടെ തൊഴിലാളി സംഘടന നേതാക്കള്‍ക്ക് ടാറ്റ കന്പനി വീടുകള്‍ നല്കിയതിനെക്കുറിച്ച് അറിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ അനധികൃതമാണെങ്കില്‍ അത് പൊളിച്ചു നീക്കണമെന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല- അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെളിയം. അതിനിടെ ടാറ്റയുടെ അണക്കെട്ടുകള്‍ പൊളിച്ചു
തിരുവനന്തപുരം: അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് തന്നെയാണ് സിപിഐയുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് ഇതേ മാര്‍ഗനിര്‍ദ്ദേശം തന്നെയാണ് റവന്യൂ മന്ത്രിയ്ക്ക് നല്‍കിയിരിക്കുന്നതെന്നും വെളിയം വ്യക്തമാക്കി.മൂന്നാറിലെ മുഴുവന്‍ കയ്യേറ്റക്കാരെയും ഒഴിപ്പിക്കും. ഒഴിപ്പിക്കല്‍ നടപടിയില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ആരെതിര്‍ത്താലും ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടു പോകും. മൂന്നാര്‍ ദൗത്യത്തിന്റെ
തിരുവനന്തപുരം: എക്കാലത്തും മതമൗലികവാദ നിലപാടുള്ള സംഘടനയാണെന്ന് സിപിഐ നേതാവ് വെളിയം ഭാര്‍ഗ്ഗവന്‍. പിഡിപിയുമായി ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിയ്ക്കാനും വെളിയം തയാറായി. കേവലം നാല് വോട്ടിന് വേണ്ടി ഇടതുപാര്‍ട്ടികള്‍ അടിസ്ഥാനതത്വം മറക്കരുതെന്നും ആ പാര്‍ട്ടി വര്‍ഗ്ഗീയകക്ഷിയാണെന്ന തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ അറിയാവുന്നത്
തിരുവനന്തപുരം: സിപിഐയില്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനെതിരെ പടയൊരുക്കും. വന്‍കിട സ്വകാര്യ വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനം വഴി അനുമതി നല്‍കുന്നത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചതിനെച്ചൊല്ലിയാണ് പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. പാര്‍ട്ടി തീരുമാനം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തെറ്റായി ചിത്രീകരിച്ച സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലെ പല അംഗങ്ങളും നേതൃത്വത്തിന് പരാതി നല്‍കിയതായാണ് സൂചന. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെയും
തിരുവനന്തപുരം: വന്‍കിട പദ്ധതികള്‍ അവ സംസ്ഥാനത്തിനുണ്ടാക്കുന്ന നേട്ടം കണക്കിലെടുത്ത് നിമയങ്ങളില്‍ ആവശ്യമായ ഇളവുകള്‍ അനുവദിയ്ക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍. എന്നാല്‍ വന്‍കിട പദ്ധതികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ നിലവിലുള്ള നിയമയങ്ങളില്‍ ഇളവ് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായി ചേര്‍ന്ന സിപിഐ സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു വെളിയം.അനാവശ്യ തര്‍ക്കങ്ങളാല്‍ വന്‍കിട വ്യവസായങ്ങള്‍ വരാത്ത സാഹചര്യം
തിരുവനന്തപുരം: തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയതില്‍ വലിയ അദ്ഭുതമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍. കണ്ണൂരിലും എറണാകുളത്തും ഒരിയ്ക്കലും ജയിച്ചിട്ടില്ല. ആലപ്പുഴയില്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഉള്ള സീറ്റുകള്‍ അവര്‍ക്ക് പോയില്ലന്നേയുള്ളൂ. അതില്‍ വലിയ അദ്ഭുതമില്ല. വെളിയം പറഞ്ഞു. നിലവിലുള്ള സീറ്റുകള്‍ ഒന്നും പ്രതിപക്ഷം പിടിച്ചെടുത്തിട്ടില്ല. അവര്‍ക്കെത്ര
തിരുവനന്തപുരം: വനം മന്ത്രി ബിനോയ്‌ വിശ്വമുള്‍പ്പെടെ സിപിഐ മന്ത്രിമാര്‍ക്ക്‌ പാര്‍ട്ടിയുടെ രൂക്ഷവിമര്‍ശനം. ബിനോയ്‌ വിശ്വത്തിനും കെപി രാജേന്ദ്രനുമാണ്‌ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്‌. വന്‍കിട പദ്ധതികള്‍ക്ക്‌ അതിവേഗ അനുമതി നല്‍കുന്നതിനെതിരെ മന്ത്രിമാര്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‌ കത്തുനില്‍കിയതാണ്‌ പാര്‍ട്ടിയെ ചൊടിപ്പിച്ചത്‌. വന്‍കിട പദ്ധതികള്‍ക്ക്‌ അതിവേഗ അനുമതി നല്‍കുന്നതില്‍ എന്തെങ്കിലും എതിരഭിപ്രായം ഉണ്ടായിരുന്നുവെങ്കില്‍ മന്ത്രിമാര്‍ അതാദ്യം