[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> യാത്ര -> കടല്‍ത്തീരം -> കാപ്പാട്

കേരളത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള കടല്‍ത്തീരമാണ് കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറം. 1498 മെയ് 27ന് വാസ്കോ ഡ ഗാമ ഇവിടെ കപ്പലിറങ്ങിയതോടെ ഇന്ത്യയില്‍ കോളനിഭരണത്തിന് തുടക്കമായി എന്നു പറയാം.
kappad
ഈ മനോഹര തീരം കാപ്പാട് നിവാസികള്‍ക്ക് കപ്പക്കടവാണ്. കടലിലേക്ക് തള്ളി നില്‍ക്കുന്ന പാറക്കെട്ടുകള്‍ കാപ്പാടിനെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട തീരമാക്കുന്നു.

തീരത്തെ പാറക്കെട്ടുകളിലൊന്നില്‍ പുരാതനവും മനോഹരവുമായ ഒരു ക്ഷേത്രമുണ്ട്. ഇതിന് ഏകദേശം 800 വര്‍ഷം പഴക്കമുണ്ടാവും. വാസ്കോ ഡ ഗാമ വന്നിറങ്ങിയതിന്റെ സ്മാരകവും കടല്‍ത്തിരത്ത് സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കോളനിവാഴ്ചയുടെ വേരുകള്‍ ചെന്നെത്തുന്നത് കാപ്പാട് കടല്‍ത്തീരത്താണ്.170 പേരുമായി ഗാമ കപ്പലിറങ്ങിയ ശേഷം കാപ്പാട് അന്ന് സാമൂതിരിമാരുടെ സാമ്രാജ്യമായിരുന്ന മലബാറിലേക്കും അതു വഴി കേരളത്തിലേക്കുമുള്ള കവാടമാവുകയായിരുന്നു. പിന്നെ കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളും വൈവിധ്യമാര്‍ന്ന സമ്പത്തും തേടിയെത്തിയ വിദേശികളുടെ വരവിന് പല തവണ കാപ്പാട് സാക്ഷിയായി.

എന്നാല്‍ കോഴിക്കോട് സാമൂതിരിമാര്‍ പോര്‍ച്ചുഗീസുകാരുടെ കച്ചവടം മലബാറില്‍ പ്രോത്സാഹിപ്പിച്ചില്ല. അതു കൊണ്ടാവാം അവര്‍ കൊച്ചിയിലേക്കും കൊല്ലത്തേക്കും താവളം മാറ്റിയത്. ഗാമയുടെ വരവിന്റെ സ്മാരകം മാത്രം ചരിത്രത്തിന്റെ സാക്ഷിയായി കാപ്പാട് കടപ്പുറത്ത് ബാക്കിയായി.

1  2  3  

Mail this to a friend Post your feedback Print this page
[an error occurred while processing this directive]

Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India