മലയാളം
->
യാത്ര
->
ഉത്സവങ്ങള്‍
->
അഷ്ടമിരോഹിണി
|
ശ്രീകൃഷ്ണ സ്മൃതികളുമായി അഷ്ടമിരോഹിണി
ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത് . ശ്രീകൃഷ്ണന്റെ ജന്മദിനമായതിനാല്‍ ജന്മാഷ്ടമി എന്ന് അറിയപ്പെടുന്നു. ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍വിശേഷാല്‍ പൂജകളും ചടങ്ങുകളുമുണ്ടാവും.
അഷ്ടമിരോഹിണി ദിവസം അര്‍ദ്ധരാത്രി വരെ കീര്‍ത്തനം ചൊല്ലലും വ്രതാനുഷ്ഠാനവുമായി കഴിയണമെന്നാണ്. ഒരു നേരമേ ഊണു കഴിക്കാവൂ.
അര്‍ദ്ധരാത്രി പാല്‍പ്പായസമുണ്ടാക്കി വീടിന്റെ പിന്‍ഭാഗത്ത് വയ്ക്കുന്നു. ഉണ്ണിക്കൃഷ്ണന്റെ കാലടികള്‍ അരിപ്പൊടി കലക്കിയ വെള്ളച്ചായത്തില്‍ വീട്ടുമുറ്റം മുതല്‍ പായസംവച്ചിരിക്കുന്നിടം വരെ വരച്ചു വയ്ക്കുന്ന പതിവ് കേരളത്തില്‍ പലയിടത്തും ഇപ്പോഴുമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ രാത്രിയില്‍ വന്ന് ഈ പാല്‍പ്പായസം കുടിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം.
ജന്മാഷ്ടമി ആഘോഷങ്ങളില്‍ പ്രധാനമാണ് ഉറിയടി. ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയ കുട്ടി ഉറിയില്‍തൂങ്ങിയാടുന്ന വെണ്ണക്കുടം ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഉറിയുടെ ചരട് കാഴ്ചക്കാരില്‍ ഒരാള്‍ വലിച്ചുകൊണ്ടിരിക്കും. കാണികളില്‍ കൗതുകവും ആവേശവും ഉണര്‍ത്തുന്നതാണ് ഈ മത്സരം.
ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍
കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും അഷ്ടമിരോഹിണി ദിനം പ്രധാനമാണ്. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, നെയ്യാറ്റിന്‍കര, തമ്പലക്കാട്, ചിന്ത്രമംഗലം,ഏവൂര്‍,തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മമ്പുള്ളി, കൊടുന്തറ തുടങ്ങി അനേകം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളോടെ ജന്മാഷ്ടമി കൊണ്ടാടുന്നു.
1
2
3
4
5
6
|
|
|
|
|
| [an error occurred while processing this directive] |
|