മലയാളം
->
യാത്ര
->
തീം പാര്‍ക്കുകള്‍
->
സില്‍വര്‍സ്റോം
|
പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തില്‍ സില്‍വര്‍സ്റോം
വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിക്കു സമീപം വെറ്റിലപ്പാറയിലാണ് സില്‍വര്‍സ്റോം അമ്യൂസ്മെന്റ് പാര്‍ക്ക്.
അതിരപ്പിള്ളിയുടെ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്ത് 10 ഏക്കറിലായാണ് സില്‍വര്‍സ്റോം സ്ഥിതിചെയുന്നത്. ചാലക്കുടിയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് വെറ്റിലപ്പാറ.
സില്‍വര്‍സ്റോമിന്റെ തൊട്ടപ്പുറത്ത് ഷോളയാറിന്റെ കവാടത്തില്‍ 150 അടി താഴേക്ക് കുതിച്ചു ചാടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടമാണ്. തൊട്ടടുത്ത് വാഴച്ചാലില്‍ നുരഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴയും കൊടും വനവും സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. മലമ്പാതയായ അതിരപ്പിള്ളി- പറമ്പിക്കുളം കാട്ടുവഴികള്‍ തുടങ്ങുന്നതും ഇവിടെയാണ്.
സില്‍വര്‍സ്റോം പാര്‍ക്ക് അമ്യൂസ്മെന്റ് ലിമിറ്റഡിന്റെയാണ് ഈ സംരംഭം. കേരള വ്യവസായ വികസന കോര്‍പറേഷനും ഏതാനും വിദേശമലയാളികളും ചേര്‍ന്ന് രൂപീകരിച്ച ഈ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എ.ഐ.ഷാലിമാറാണ്. 15 കോടി രൂപ മുതല്‍മുടക്കുള്ള തീം പാര്‍ക്കിന് 2.2 കോടിയാണ് വ്യവസായ വികസന കോര്‍പറേഷന്‍ നല്കിയിരിക്കുന്നത്.
സില്‍വര്‍സ്റോം പാര്‍ക്കിന്റെ പുറംചുവരുകളും കവാടവും ഈജിപ്ഷ്യന്‍ കലാരൂപങ്ങളാല്‍ അലംകൃതമാണ്. ചിത്രകാരനായ സാമുവല്‍ ആണ് ഇതിന്റെ ദൃശ്യാവിഷ്കാരം നിര്‍വÿഹിച്ചിരിക്കുന്നത്. പച്ചക്കുന്നുകളും താഴ്വരകളും നിറഞ്ഞ സില്‍വര്‍സ്റോമില്‍ വെള്ളം ചീറ്റി അലറുന്ന ഡ്രാഗണ്‍ ഭീകരനാണ് സഞ്ചാരികളെ വരവേല്ക്കുന്നത്. ഡ്രാഗണിന്റെ അടിയിലൂടെ കടന്ന് കിഡ്സ് പൂളില്‍ എത്താം. കുടുംബാംഗങ്ങള്‍ക്ക് ഒന്നടങ്കം കളിച്ചു രസിക്കാനുള്ളതാണ് 'കിഡ്സ് സൂപ്പര്‍ സ്ലൈഡ്'. വെള്ളത്തിലൂടെ വേഗതയില്‍ പോകുന്ന 'കിഡ്സ് ബോഡി', വെള്ളത്തിനൊപ്പം കുഴലിനകത്തുകൂടി ചീറിപ്പായുന്ന 'കിഡ്സ് ടര്‍ബോയില്‍', 'കിഡ്സ് ഫ്രീ ഫാള്‍', 'ലേഡി മൗണ്ടന്‍ റിവര്‍', 'കിഡീസ് ഡ്രൈ ഗയിംസ്' തുടങ്ങിയവയും കുട്ടികളുടെ ഉല്ലാസത്തിനായുള്ളതാണ്.
|
|
|
|
|
| [an error occurred while processing this directive] |
|