clear


മലയാളം » അംഗന » കലവറ » പൂര്‍ണവാര്‍ത്ത
ജിഞ്ചര്‍ ചിക്കന്
തിങ്കള്‍, നവംബര്‍ 17, 2008, 15:56 [IST]

Ginger Chicken
ആവശ്യമുള്ള സാധനങ്ങള്‍

1 ചിക്കന്‍ - ഒരു കിലോഗ്രാം

2 തൈര്‌- ഒരു കപ്പ്‌

3 സവോള(ഇടത്തരം വലുപ്പമുള്ളത്‌)- ഒന്ന്‌(നന്നായി അരിഞ്ഞത്‌)

4 പച്ചമുകള്‌- നാല്‌ കറിവേപ്പില- ഒരു കതിര്‌

 ഇഞ്ചി- 30 ഗ്രാം

 വെളുത്തുള്ളി- ഒരു പിടി

 കുരുമുളക്‌- ഒരു ടീസ്‌പൂണ്‍

 ഉപ്പ്‌ - ആവശ്യത്തിന്‌

5 പാചകയെണ്ണ - നാല്‌ ടീസ്‌പൂണ്‍

6 വെള്ളം -ആവശ്യത്തിന്‌

7 മല്ലിയില- കുറച്ച്‌

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കി നന്നായി വെള്ളം വാര്‍ത്തു വയ്‌ക്കുക. നാലാമത്തെ ചേരുവകള്‍ നന്നായി അരച്ച്‌ തൈരുമായി ചേര്‍ക്കുക. ഈ മിശ്രിതം ഇറച്ചിയില്‍ നന്നായി പുരട്ടി ഒരു മണിക്കൂര്‍ വെയ്‌ക്കുക.

അടി കട്ടിയുള്ള ഒരു പാത്രത്തില്‍ പാചകയെണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ സവാള അരിഞ്ഞത്‌ ഇട്ട്‌ മൂപ്പിക്കക. ഉള്ളി നല്ല ബ്രൗണ്‍ നിറമായിക്കഴിയുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ അതിലേയ്‌ക്ക്‌ ഇടുക.

ഇവ നന്നായി ഇളക്കിയശേഷം അല്‍പം വെള്ളമൊഴിച്ച്‌ അടച്ച്‌ വച്ച്‌ നന്നായി വേവിയ്‌ക്കുക. വെള്ളം നന്നായി വറ്റി വെന്തുകഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത്‌ വിളമ്പുക.

മേമ്പൊടി

പച്ചമുളകിനൊപ്പം നിറത്തിന്‌ വേണ്ടി അല്‍പം ചുവന്ന മുളകും വേണമെങ്കില്‍ ഉപയോഗിക്കാം. വെള്ളം ചേര്‍ക്കാതെ എണ്ണയില്‍ത്തന്നെ പാകം ചെയ്യുകയും ചെയ്യാം. ചപ്പാത്തി, പത്തിരി, നെയ്‌ച്ചോറ്‌ എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത്‌ ജിഞ്ചര്‍ ചിക്കന്‍ കഴിയ്‌ക്കാം

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ