പങ്കാളികള്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ക്ക് ശരീരഭാരം കൂടുമെന്ന് പഠനറിപ്പോര്‍ട്ട്. അവിവാഹിതകളെ അപേക്ഷിച്ച് വിവാഹിതകള്‍ക്ക് തടികൂടാനുള്ള ഒരു പ്രധാന കാരണം അവരുടെ പങ്കാളികള്‍ തന്നെയാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
വിവാഹിതരെയും അവിവാഹിതരെയും താരതമ്യപ്പെടുത്തുമ്പോള്‍ അവിവാഹിതരെ അപേക്ഷിച്ച് വിവാഹിതകള്‍ രണ്ട് കിലോഗ്രാംവരെ ഭാരക്കൂടുതലുള്ളവരാണ്. വിവാഹശേഷം ശരീരഭാരം രണ്ട് കിലോകൂടുന്നു. അത് കഴിഞ്ഞ് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ ഇത് നാല് കിലോവരെ വര്‍ധിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവാഹശേഷം പങ്കാൡയ്‌ക്കൊപ്പം ജീവിക്കുമ്പോള്‍ ഭക്ഷണ രീതിയില്‍ വ്യത്യാസം വരുന്നു. തനിച്ചായിരുന്ന കാലത്തെവച്ച് നോക്കുമ്പോള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് വിവാഹശേഷം ആരോഗ്യകരമായ ഭക്ഷണരീതി തുടരാന്‍ സാധിക്കുന്നില്ല.
മാത്രമല്ല ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ കാരണം വേണ്ടത്ര വ്യായാമം ചെയ്യാനുള്ള സമയവും ഇവര്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ വിവാഹവും പ്രസവവും കഴിയുമ്പോള്‍ സ്ത്രീകള്‍ പൊണ്ണത്തടിക്കാരായി മാറുന്നു.
വിവാഹത്തിലൂടെ സംരക്ഷവും സ്‌നേഹവുമെല്ലാം ലഭിക്കുന്നുണ്ടെങ്കിലും ഒരര്‍ത്ഥത്തില്‍ സ്ത്രീകള്‍ വിവാഹശേഷം അനാരോഗ്യത്തിനുടമകളായി മാറുകയാണെന്നും പറയാം. ആസ്‌ത്രേലിയയിലെ ക്യൂന്‍സ് ലാന്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
18നും 23നും ഇടയില്‍ പ്രായമുള്ള 6000 സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഭാരം, ഉയരം, പ്രായം, വ്യായാമം, മദ്യപാനം, വിവാഹം തുടങ്ങിയതുമായി ബന്ധപ്പെട്ട ചോദ്യാവലി നല്‍കിയാണ് ഇവരില്‍ നിന്നും പഠനത്തിന് വേണ്ട ഡാറ്റ ശേഖരിച്ചത്. പ്രത്യേക കാലഘട്ടത്തില്‍ പലതവണയായി ഇവരില്‍ നിന്നും ഇത്തരം വിവരങ്ങള്‍ ശേഖരിച്ചു.
വിവാഹത്തിന് മുമ്പ് സാധാരണ ശരീരഭാരം ഉണ്ടായിരുന്ന പലരും വിവാഹശേഷം ഏഴ് കിലോവരെ വര്‍ധിച്ചു, കുഞ്ഞുങ്ങളുണ്ടാകുന്നതോടെ ശരീരഭാരം വീണ്ടും വര്‍ധിച്ച് പത്ത് കിലോയോളമെത്തുന്നതായും കണ്ടെത്തി. ഭൂരിപക്ഷം സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.
വിവാഹത്തോടെ ഉത്തരവാദിത്തങ്ങളുടെ ഇടയിലേക്ക് കടക്കുന്ന സ്ത്രീ സ്വന്തം ആരോഗ്യത്തിനും അത്രതന്നെ പ്രാധാന്യമുണ്ടെന്ന കാര്യം മിക്കവാറും മറക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമാകട്ടെ അകാലത്തിലുണ്ടാകുന്ന രോഗങ്ങളാണ്.
ആനാരോഗ്യം മൂലം കുടുംബത്തിലെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുമെന്നകാര്യമെങ്കിലും ഓര്‍ത്ത് സ്ത്രീകള്‍ ആരോഗ്യസംരക്ഷത്തിന് തയ്യാറാവുക.
കൂടുതല്‍:
ബന്ധപ്പെട്ട വാര്‍ത്തകള്‍